Connect with us

News

രാജ്യത്ത് ‘ഒരാള്‍ക്ക്’ കോവിഡ് സ്ഥിരീകരിച്ചു; സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ്

ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്

Published

on

വെല്ലിങ്ടണ്‍: രാജ്യത്ത് ഒരാള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ഇതെന്നാണ് സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസീലന്‍ഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലന്‍ഡിലാണ് 58 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ വാക്‌സിന്‍ എടുത്തിരുന്നില്ല. രോഗി യാത്ര ചെയ്തതായി കരുതപ്പെടുന്ന ഓക്‌ലന്‍ഡ്, കോറോമാന്‍ഡല്‍ പെനിന്‍സുല എന്നിവിടങ്ങളില്‍ ഒരാഴ്ച അതിശക്തമായ നിയന്ത്രണങ്ങളോടുകൂടിലുള്ള ലോക്ഡൗണ്‍ ആയിരിക്കും.

ചൊവ്വാഴ്ച രാത്രി 11.59 മുതല്‍ മൂന്നു ദിവസം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങളായിരിക്കുമെന്നും ജനങ്ങള്‍ പൂര്‍ണമായി വീടിനകത്ത് കഴിയണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പാണ് ന്യൂസീലന്‍ഡില്‍ ഏറ്റവും ഒടുവില്‍ കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ന്യൂസീലന്‍ഡിലെ കോവിഡ് പ്രതിരോധം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൂവായിരത്തോളം പേര്‍ക്കു മാത്രമാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം

ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഇന്ന് (തിങ്കള്‍) രണ്ട് തവണയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. പവന് ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം മതി. ഇന്നത്തെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 99280 രൂപയാണ്. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 12410 രൂപയായി.

ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു. പവന് 600രൂപ വര്‍ധിച്ച് 98,000 രൂപയായിരുന്നു. നേരത്തെ ഡിസംബര്‍ 12നായിരുന്നു പവന് 98,400 രൂപയായത്.

അന്താരാഷ്ട്ര സ്വര്‍ണ്ണവില 4346 ഡോളറും രൂപയുടെ വിനിമയം നിരക്ക് 90.72 ലും ആണ്. അന്താരാഷ്ട്ര വില 50 ഡോളറും കൂടി വര്‍ധിച്ചാല്‍ കേരളത്തിലെ സ്വര്‍ണവില ഒരുലക്ഷത്തിലേക്ക് എത്തും.

Continue Reading

kerala

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ

-ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി കേരളത്തിന്റെ ചലച്ചിത്രമേള തുടരണമെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്

Published

on

തിരുവനന്തപുരം:30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്.

ശനിയാഴ്ച്ച അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഐഎഫ്എഫ്കെയിലെ അനുഭവം വളരെ പ്രധാനപ്പെട്ടതും വിശിഷ്ടവുമാണ് എന്ന് വിശേഷിപ്പിച്ച പലസ്തീൻ അംബാസഡർ പലസ്തീൻ ജനതയ്ക്ക് അവരുടെ കഥ ലോകത്തോട് പറയാൻ ലഭിച്ച സുപ്രധാന വേദിയായി ചലച്ചിത്രമേളകളേയും ‘പലസ്തീൻ 36’ പോലുള്ള ചിത്രങ്ങളെയും കാണുന്നതായും കൂട്ടിച്ചേർത്തു.

ഗാസയുടെ പുനർനിർമ്മാണം, പുനരധിവാസം എന്നിവയിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി രണ്ടു മാസത്തിലേറെയായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അംബാസഡർ വെളിപ്പെടുത്തി. നിലവിലെ ഇന്ത്യൻ സർക്കാർ പലസ്തീൻ ജനതയ്ക്ക് വേണ്ടി മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്.

മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും അംബാസഡർ ചെറുത്തുനിൽപ്പിന്റെ രണ്ട് വ്യത്യസ്ത ചിന്താധാരകളായി വിശേഷിപ്പിച്ചു. ഭഗത് സിംഗിനെ ബ്രിട്ടീഷുകാർ ഭീകരവാദി എന്ന് മുദ്രകുത്തിയതുപോലെ, അധിനിവേശത്തെ ചെറുക്കുന്നവരെല്ലാം ഭീകരവാദികളായി ചിത്രീകരിക്കപ്പെടുന്നു.

പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതിനിധീകരിക്കുന്നത് മഹാത്മാഗാന്ധിയുടെ ചിന്താധാരയാണ്. സമാധാനപരവും നയതന്ത്രപരവും നിയമപരവുമായ ചെറുത്തുനിൽപ്പ്. “ഇന്ത്യയുടെ ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്,” അദ്ദേഹം പറഞ്ഞു.

പലസ്തീൻ ജനതയ്ക്ക് അവരുടെ കഥ പറയാനുള്ള അവകാശം വളരെക്കാലമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് അംബാസഡർ പറഞ്ഞു.

നിലവിൽ, ഗാസയിൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള കേവലമായ റിപ്പോർട്ടിംഗിനപ്പുറം, ദുരന്തത്തിന്റെ യഥാർത്ഥ കാരണം, അതിന്റെ വേരുകൾ, അത് എങ്ങനെ സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഐഎഫ്എഫ്കെ വേദി അവസരം നൽകി.

സോഷ്യൽ മീഡിയയിൽ പോലും പലസ്തീനെ സംബന്ധിക്കുന്ന വിവരങ്ങൾ സെൻസർ ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ, പലസ്തീൻ സംസ്കാരം, പൈതൃകം, പാചകരീതി എന്നിവ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ ഐഎഫ്എഫ്കെ പോലുള്ള വേദികൾ അത്യന്താപേക്ഷിതമാണ്.
പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ് കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞു.

കേരള മുഖ്യമന്ത്രിയുമായി താൻ നേരിട്ട് സംസാരിച്ചു. “സമാധാനത്തോടും നീതിയോടും അന്താരാഷ്ട്ര നിയമത്തോടുമുള്ള കേരളത്തിന്റെ കൂറ് വളരെ വലുതാണ്. അവർ എന്നെ ക്ഷണിക്കുന്നത് നിർത്തിയിട്ടേയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎഫ്എഫ് കെ പോലുള്ള വേദികൾ ശബ്ദമില്ലാത്തവരുടെ ശബ്ദമായി വർത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രം ‘പലസ്തീൻ’ എന്ന വാക്കിൽ തുടങ്ങുന്നത് തന്നെ തങ്ങളുടെ വിഷയത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

സിനിമ പലസ്തീനിൽ

പലസ്തീൻ ചലച്ചിത്രകാരന്മാർ നേരിടുന്ന പ്രധാന വെല്ലുവിളി ഇസ്രായേലി അധിനിവേശം തന്നെയാണെന്ന് അംബാസഡർ അബ്ദുള്ള അബു ഷാവേഷ് വ്യക്തമാക്കി.

പലസ്തീനിൽ ഒരു സിനിമ ചിത്രീകരിക്കാൻ ഇസ്രായേൽ അനുവദിക്കില്ല. ഒരു ഡോക്യുമെന്ററി സിനിമ ചിത്രീകരിച്ചതിന്റെ പേരിൽ പോലും അവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഒരു ട്വീറ്റിന്റെ പേരിൽ പോലും അറസ്റ്റുകൾ നടക്കാറുണ്ട്.

തൻ്റെ വാക്കുകളിൽ നിന്ന് ഒരു വാചകം ഓർത്തുവെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് “ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി ഐഎഫ്എഫ്കെ തുടരണം” എന്നതായിരിക്കണം എന്നും പലസ്തീൻ അംബാസിഡർ കൂട്ടിച്ചേർത്തു.

Continue Reading

News

കോടികള്‍ മുടക്കി വിഐപികള്‍; ഡല്‍ഹിയില്‍ തരംഗം സൃഷ്ടിച്ച് മെസ്സി

Published

on

ന്യൂഡല്‍ഹി: അര്‍ജന്റീന ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഡല്‍ഹി സന്ദര്‍ശനം വന്‍ ചര്‍ച്ചയാകുകയാണ്. ഡല്‍ഹി ചാണക്യപുരിയിലെ ലീല പാലസിലെ പ്രെസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് മെസിയുടെ താമസം. ഒരൊറ്റ രാത്രിക്ക് 3.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ വാടകയുള്ള സ്യൂട്ടിലാണ് താരം തങ്ങുന്നത്. മെസിയും സംഘവും ഉപയോഗിക്കുന്നതിനും കൂടിക്കാഴ്ചകള്‍ക്കുമായി ഹോട്ടലിലെ ഒരു മുഴുവന്‍ ഫ്ളോര്‍ മാറ്റിവെച്ചിട്ടുണ്ട്. മെസിയുടെ താമസവുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുപോകരുതെന്ന് ഹോട്ടല്‍ സ്റ്റാഫിന് കര്‍ശന നിര്‍ദേശവുമുണ്ട്.

ഹോട്ടലിലും പരിസര പ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മെസിയെ നേരില്‍ കാണാനും ഫോട്ടോ എടുക്കാനും വിഐപികള്‍ കോടികള്‍ മുടക്കുന്നതായാണ് വിവരം. ചില കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ മെസിയുമായി കൂടിക്കാഴ്ചയ്ക്കായി ഒരു കോടി രൂപ വരെ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

തെരഞ്ഞെടുത്ത കോര്‍പറേറ്റ് വിഐപി അതിഥികള്‍ക്കായി അടച്ചിട്ട മുറിയില്‍ ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ’ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, ചീഫ് ജസ്റ്റിസ്, എംപിമാര്‍, ക്രിക്കറ്റ് താരങ്ങള്‍, ഒളിമ്പിക്-പാരാലിമ്പിക് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘത്തെയും മെസി കാണുന്നുണ്ട്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് താരം രാജ്യതലസ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും മെസി സന്ദര്‍ശിക്കുന്നുണ്ട്.

 

Continue Reading

Trending