Connect with us

kerala

അടുത്ത അവതാരം അനിത പുല്ലയില്‍; സര്‍ക്കാരിന് ഉത്തരമില്ല

അവതാരങ്ങളളെ ഇനി കാണില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും അവതാരങ്ങളെ കൊണ്ട് പുലിവാല്‍ പിടിക്കുന്നു.

Published

on

തിരുവനന്തപുരം: അവതാരങ്ങളളെ ഇനി കാണില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും അവതാരങ്ങളെ കൊണ്ട് പുലിവാല്‍ പിടിക്കുന്നു. പുരാവസ്തു തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയില്‍ ലോകകേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത് എങ്ങനെയെന്ന അറിയാതിരിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് സംഘാടകര്‍. ക്ഷണിതാക്കളുടെ പേര് പുറത്തുവിടാതെയാണ് മുഖ്യസംഘാടകരായ നോര്‍ക്ക ഉരുണ്ടുകളിക്കുന്നത്. വിവാദമായതോടെ അനിതയെ ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നൊഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

അതേസമയം, സഭാ ടിവിക്ക് സാങ്കേതികസഹായം നല്‍കുന്ന ബിറ്റ് റേറ്റ് സൊല്യൂഷന്‍സുമായി സഹകരിക്കുന്ന പ്രവീണ്‍ എന്നയാളിനൊപ്പമാണ് അനിത പുല്ലയില്‍ എത്തിയതെന്നാണ് വിവരം. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു. നിയമസഭാ സെക്രട്ടറിയേറ്റോ നോര്‍ക്കയോ അറിയാതെ അനിതക്ക് സഭക്ക് അകത്ത് വരാനാകില്ല. പൊതുജനങ്ങളില്‍ പോലും ക്ഷണമുള്ളവരെയാണ് പ്രവേശിപ്പിച്ചിരുന്നത്.

സഭാ ടിവിക്ക് ഒടിടി പ്ലാറ്റ് ഫോം സൗകര്യം ഒരുക്കുന്ന ഏജന്‍സിയാണ് ബിറ്റ് റേറ്റ് സൊല്യൂഷന്‍സ്. ഇവര്‍ക്ക് ബില്ലുകള്‍ കൈമാറാന്‍ സഹായിക്കുന്നയാളാണ് പ്രവീണ്‍. ഇയാള്‍ക്ക് നിയമസഭാ പാസും ലോകകേരളസഭ പാസുമുണ്ടായിരുന്നു. സീരിയല്‍ നിര്‍മാതാവ് കൂടിയാണ് പ്രവീണ്‍. ഈ വിവരം കിട്ടിയതോടെ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കര്‍ ചീഫ് മാര്‍ഷലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാര്‍ഷലും സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ശന പരിശോധനയാണ് ലോക കേരള സഭാ സമ്മേളനം നടക്കുന്ന ശങ്കരന്‍തമ്പി ഹാളില്‍ പ്രവേശിക്കുന്നതിന് ഒരുക്കിയിരുന്നത്. പ്രതിനിധിയോ ക്ഷണിതാവോ അല്ലാത്ത അനിത നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ചതിലും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തതിലുമാണ് അന്വേഷണം. ലോക കേരള സഭ നടക്കുമ്പോള്‍ അനിത പുല്ലയില്‍ നിയമസഭാ സുച്ചയത്തില്‍ എത്തിയത് ശ്രദ്ധയില്‍പ്പെട്ടെന്ന് പ്രഖ്യാപിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ പുറത്താക്കുകയായിരുന്നെന്നാണ് നിയമസഭയുടെ വിശദീകരണം. ഇവിടെയെത്തിയ അനിത സമ്മേളന പ്രതിനിധികളുമായി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ കയറിയതില്‍ പങ്കില്ലെന്ന തരത്തില്‍ നോര്‍ക്ക നേരത്തേ തന്നെ കൈ കഴുകിയിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. അനിതയുടെ സന്ദര്‍ശനം ഗുണകരമായ കാര്യമല്ലെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഇക്കാര്യത്തെ കുറിച്ച് കര്‍ശനമായി അന്വേഷിക്കുമെന്നും അറിയിച്ചു. അനിതയുടെ സന്ദര്‍ശനത്തെ കുറിച്ച് സ്പീക്കറുമായി സംസാരിച്ചിരുന്നതായും മന്ത്രി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഖഫ് രജിസ്‌ട്രേഷന്‍ കര്‍ണാടക അത്ഭുതം കാണിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയം നോക്കി എസ്.ഐ.ആര്‍, വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കൊണ്ടുവന്നത് ദുരുദ്ദേശപരമാണ്

Published

on

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വഖഫ് നിയമത്തിന്റെ ഭാഗമായി രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ വിവരണം ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിച്ച് കര്‍ണാടകയിലെ മുഴുവന്‍ സ്വത്തുക്കളും അപ്ലോഡ് ചെയ്ത കര്‍ണാടക സര്‍ക്കാര്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.


കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയം നോക്കി എസ്.ഐ.ആര്‍, വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കൊണ്ടുവന്നത് ദുരുദ്ദേശപരമാണ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ കാണാപുറങ്ങളെ സംബന്ധിച്ചും കേന്ദ്ര വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ചും വിശദീകരിക്കുന്നതിനും സംശയ നിവാരണത്തിനുമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രത്യേക കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് രാജ്യവും വിവിധ സംസ്ഥാനങ്ങളും ഭരിച്ചപ്പോള്‍ എല്ലാവര്‍ക്കും തുല്യ നീതി ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓരോ നിയമവും ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ സച്ചാര്‍ കമ്മീഷനിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് നിരവധി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിച്ചു. മോദി സര്‍ക്കാര്‍ എസ്.ഐ.ആര്‍, വഖഫ് രജിസ്‌ട്രേഷന്‍ കൊണ്ടുവന്ന് പുറത്ത് നിര്‍ത്താനുള്ള തന്ത്രമാണ് പ്രയോഗിക്കുന്നത്. എസ്.ഐ.ആര്‍ സമയം കൊടുത്ത് സാവകാശം ചെയ്യേണ്ട കാര്യമാണ്. വേഗം വേഗം എന്ന് പറഞ്ഞ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ പറയുന്നത് ബീഹാറില്‍ ഉണ്ടായത് പോലെ പലരുടെയും വോട്ടുകള്‍ തള്ളാന്‍ വേണ്ടിയാണ്. ഈ രണ്ടു കാര്യങ്ങളിലും മുസ്ലിം ലീഗ് ജാഗ്രതയോടെ ഇടപെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കര്‍ണാടക വഖഫ്, ന്യൂനപക്ഷ, ഹൗസിംഗ് വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രമുഖ നിയമ വിദഗ്ധനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ് ഷാ വിഷയാവതരണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി നൗഷാദ് അലി, കര്‍ണ്ണാടക പി.സി.സി വൈസ് പ്രസിഡന്റ് ഇനായത്ത് അലി, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ വാര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുള്ള ഫൈസി, സെക്രട്ടറി സിദ്ദീഖ് നദ്വി ചേരൂര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി, കെ.എന്‍.എം ജില്ലാ സെക്രട്ടറി എ.പി സൈനുദ്ധീന്‍, കെ.എന്‍.എം മാര്‍ക്കസുദ്ദഅ്വ ജില്ലാ സെക്രട്ടറി അബ്ദുല്‍ റൗഫ് മദനി, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ഷഫീഖ് നസ്‌റുള്ള, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.പി കുഞ്ഞഹമ്മദ് ചന്തേര, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കണ്‍വീനര്‍ ഇംതിയാസ്, എം.ഇ.എസ് ജില്ലാ സെക്രട്ടറി ആരിഫ് കാപ്പില്‍, എം.എസ്.എസ് ജില്ലാ പ്രസിഡന്റ് വി.കെ.പി ഇസ്മായില്‍ ഹാജി, ഇമേജ് കാസര്‍കോട് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ബഷീര്‍ വെള്ളിക്കോത്ത് സംബന്ധിച്ചു.

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.ഐ.ആര്‍, ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ കര്‍ണാടക വഖഫ്, ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.ഐ.ആര്‍, ഉമീദ് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സ്‌പെഷ്യല്‍ കണ്‍വന്‍ഷനില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തുന്നു

Continue Reading

kerala

യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ;  സര്‍വീസുകള്‍ ഇന്നും മുടങ്ങും

ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാവാന്‍..

Published

on

കൊച്ചി: ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഇന്നും വിമാന സര്‍വീസുകള്‍ മുടങ്ങും. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാവാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നും ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചു.

സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. നെടുമ്പാശേരിയില്‍ നിന്നുളള പല വിമാനങ്ങളും റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. അതിനാല്‍ യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ രംഗത്തെത്തിയിരുന്നു.

ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നുവെന്നും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളുടെ മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിരുന്നു.

വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുന്‍പ് യാത്രക്കാര്‍ ഇന്‍ഡിഗോയുടെ വെബ്സൈറ്റിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ഇന്‍ഡിഗോ എക്സ് പോസ്റ്റില്‍ പറഞ്ഞു.

ഇന്നലെ 550-ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ച്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ചട്ടങ്ങളില്‍ ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് താല്‍ക്കാലിക ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.

സാങ്കേതികമായ പ്രശ്നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്ത് വന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി സിഇഒ വിശദീകരണം നല്‍കിയിരുന്നു.

Continue Reading

health

ആശുപത്രികളെ വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കരുത്: പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ഇന്ത്യൻ ആതുരാലയങ്ങൾ വിദേശ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്ന പ്രവണത ദേശീയ താൽപ്പര്യത്തിനും ആരോഗ്യ രംഗത്തിനും ഗുരുതര ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം പി പാർലമെന്റിൽ പറഞ്ഞു. പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങളിൽ സെസ് ചുമത്തി പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഫണ്ടിംഗ് ഉറപ്പാക്കുന്ന ആരോഗ്യസുരക്ഷാ സെസ് ബില്ലിന് അദ്ദേഹം പിന്തുണയും അറിയിച്ചു. ഇന്ത്യ ആരോഗ്യരംഗത്ത് ജിഡിപിയുടെ വെറും 2% മാത്രം ചെലവഴിക്കുന്നത് വഴി ഗ്രാമീണ ആശുപത്രികൾ തളർന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യ മേഖലക്കു മേൽ അധിക ആശ്രയമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 100% വിദേശ നിക്ഷേപം ആശുപത്രി മേഖലയെ ലാഭം നേടാനുള്ള കേന്ദ്രമാക്കിയതോടെ ചികിത്സാ ചെലവ് ഉയരുകയാണെന്ന് എംപി വിമർശിച്ചു.

കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ 70% ഇപ്പോൾ യുഎസ് ആസ്ഥാനമായ ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണ് എന്നത് അദ്ദേഹം ഉദാഹരണമായി ഉന്നയിച്ചു. കൂടാതെ രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിലും വിദേശ കുത്തകകൾ വൻ ഓഹരി കൈവശം വയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ”ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ നിശബ്ദ വിദേശ ഏറ്റെടുക്കൽ” എന്ന് വിശേഷിപ്പിച്ച എംപി വിദേശ ഉടമസ്ഥാവകാശ നയങ്ങൾ പുനഃപരിശോധിക്കണമെന്നും ആരോഗ്യരംഗത്തിന്റെ താങ്ങാനാവുന്ന വിലയും ദേശീയ സുരക്ഷയും സംരക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

Trending