പാരീസ്: ബാഴ്‌സലോണക്കെതിരായ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ രണ്ടാം പാദത്തിലും പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ കളിക്കില്ല. പരുക്കില്‍ നിന്ന് മുക്തനായ നെയ്മര്‍ കഴിഞ്ഞ ദിവസം പരിശീലനം നടത്തിയെങ്കിലും ബാഴ്‌സലോണക്കെതിരെ കളിക്കില്ലെന്ന് പിഎസ്ജി അറിയിച്ചു. ബാഴ്‌സലോനക്കെതിരായ ആദ്യ പാദ മത്സരത്തിലും നെയ്മര്‍ കളിച്ചിരുന്നില്ല.

ഫെബ്രുവരി 10ന് കാനിനെതിരെ നടന്ന ഫ്രഞ്ച് കപ്പ് മത്സരത്തിനിടെയാണ് നെയ്മറിനു പരുക്കേറ്റത്. ഇതോടെ പിഎസ്ജിയുടെ അവസാന 6 മത്സരങ്ങള്‍ താരത്തിനു നഷ്ടമായിരുന്നു.

ബാഴ്‌സ ഹോം ഗ്രൗണ്ടായ നൂകാമ്പില്‍ നടന്ന ആദ്യ പാദത്തില്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് പിഎസ്ജി വിജയിച്ചിരുന്നു.