25 പൂര്‍ത്തിയായിരിക്കുന്നു നെയ്മര്‍ക്ക്. കഴിഞ്ഞ ദിവസം അദ്ദേഹം നാട്ടിലെത്തി പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു. കുട്ടൂകാരിയും സുഹൃത്തുക്കളുമെല്ലാമായി ആഘോഷം ഗംഭീരമാക്കാന്‍ കൂറ്റന്‍ ബാറ്റ്മാന്‍ കേക്കുമുണ്ടായിരുന്നു. ബ്രസീലിയന്‍ കരോക്കെ ഗാനവുമായി കൂട്ടുകാരിക്കൊപ്പം നെയ്മര്‍ നൃത്തമാടിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിപ്പോള്‍ തരംഗമാണ്. മെക്രോഫോണുമായി സ്‌റ്റേജിലെത്തിയ നെയ്മര്‍ സാംബാ താളത്തിലുള്ള പാട്ടിനൊപ്പമാണ് ചുവട് വെച്ചത്.

#neymar #neymarjr #neymar25 #njr25 ”

A video posted by 👻neymarjr✌ (@neymarjr11toiss) on

കൂട്ടുകാരി ബ്രൂണ മാര്‍ക്വന്‍സിയും പാട്ടിനൊപ്പം ചുവടുവെച്ചു. ഒടുവില്‍ ബാറ്റ്മാന്‍ കേക്ക് എല്ലാവര്‍ക്കും മുറിച്ചു നല്‍കിയാണ് നെയ്മര്‍ വേദി വിട്ടത്. നെയ്മറിന് ആശംസയുമായി മെസിയും കൂട്ടുകാരി അന്റോറോ ഗുസ്സുവും എത്തി.

A photo posted by AntoRoccuzzo88 (@antoroccuzzo88) on

ബാര്‍സക്കായി ഈ സീസണില്‍ 27 മല്‍സരങ്ങള്‍ കളിച്ചു നെയ്മര്‍. പക്ഷേ ഒമ്പത് ഗോളുകളാണ് നേടാനായത്. മെസിയും സുവാരസും ഗോള്‍ വേട്ട നടത്തുമ്പോള്‍ കൂടുതല്‍ ഗോളുകളാണ് നെയ്മറിന്റെ വാഗ്ദാനം.

നെയ്മറിന്റെ ബെര്‍ത്ത്‌ഡേ ആഘോഷത്തിനായി ഒരുക്കിയ ബാറ്റ്മാന്‍ കേക്ക്‌
നെയ്മറിന്റെ ബെര്‍ത്ത്‌ഡേ ആഘോഷത്തിനായി ഒരുക്കിയ ബാറ്റ്മാന്‍ കേക്ക്‌