ആലപ്പുഴ: ഐഎസ് ബന്ധം ആരോപിച്ചു എന്‍ഐഎ കസ്റ്റഡിയിലെടുത്ത ആലപ്പുഴ സ്വദേശിയെ വിട്ടയച്ചു. ആലപ്പുഴ ജില്ലാ കോടതി വാര്‍ഡില്‍ കിടങ്ങാംപറമ്പ് മുല്ലശേരി പുരയിടത്തില്‍ ബാസില്‍ ഷിഹാബ് (25)നെയാണ് വിട്ടയച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു എന്‍ഐഎ യുവാവിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു കൊച്ചി ഓഫിസിലെത്തിച്ചു ചോദ്യം ചെയ്ത് രണ്ടു ദിവസത്തിനു ശേഷം വിട്ടയക്കുകയായിരുന്നു. ഐഎസിന്റെ ഫേയ്സ്ബുക്ക് പേജില്‍ കമന്റിടുകയും ഫെയ്സ്ബുക്ക് ലിങ്ക് ഉപയോഗിക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു യുവാവിനെ കസ്റ്റഡിയിലെടുത്തത്.