ദേശീയപാത 766ലെ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി.

സെപ്റ്റംബര്‍ യുവാക്കള്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും യാത്ര നിരോധനം കേരളത്തിലെയും കര്‍ണാടകയിലെയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പരിസ്ഥിതി സംരക്ഷിക്കാനുള്ള കൂട്ടായ ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം പ്രാദേശിക ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ഥിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.