കഠ്‌വയില്‍ ക്രൂര ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുമ്പേ അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഒമ്പതു വയസ്സുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഹരിയാനയിലെ റോത്തക് തിതൗലി ഗ്രാമത്തിലാണ് സംഭവം. മൃതദേഹം ചാക്കിനുള്ളില്‍ കെട്ടിയിട്ട നിലയിലായിരുന്നു.

കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.