Connect with us

kerala

നിപ്പ: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; രോഗിയുടെ കൂടെ ഒന്നില്‍ കൂടുതല്‍ ആളുകളെ കണ്ടാല്‍ പിടിച്ചു പുറത്താക്കും

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നോഡല്‍ ഓഫിസറെ നിയമിച്ചു

Published

on

സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡ് തുറന്നു. ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നോഡല്‍ ഓഫിസറെ നിയമിച്ചു. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന വാര്‍ഡ് ആണ് വെന്റിലേറ്റര്‍ സൗകര്യമുള്ള 9 കിടക്കകളുമായി സജ്ജമാക്കിയത്. ആശുപത്രിയില്‍ രോഗിയുടെ കൂടെ കൂട്ടിരിക്കാന്‍ ഒരാള്‍ എന്ന നിബന്ധന കര്‍ശനമാക്കും. പാസ് നല്‍കുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ആണ് സമയം.

സുരക്ഷാ ജീവനക്കാര്‍ രാവിലെ 11നും 3നും റോന്ത് ചുറ്റി രോഗിയുടെ കൂടെ ഒന്നില്‍ കൂടുതല്‍ പേരെ കണ്ടാല്‍ വാര്‍ഡില്‍നിന്നു പുറത്താക്കും. സംശയാസ്പദ ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും സ്രവപരിശോധനയ്ക്കും സൗകര്യമൊരുക്കി. ഇവരുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.

kerala

ടി പി മാധവന് യാത്രാമൊഴി നല്‍കി നാട്

തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

Published

on

മലയാളസിനിമയില്‍ നിറ സാന്നിധ്യമായിരുന്ന നടനും സംവിധായകനുമായ ടിപി മാധവന് യാത്രാമൊഴി നല്‍കി നാട്. തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. സിനിമ സീരിയല്‍ – സാംസ്‌കാരിക- സാമൂഹിക -രാഷ്ട്രീയ രംഗത്തുള്ള നിരവധിപ്പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

കൊല്ലം എന്‍ എസ് സഹകരണ ആശുപത്രിയില്‍ നിന്നും രാവിലെ വിലാപയാത്രയായി മൃതദേഹം പത്തനാപുരം ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു. പൊതുദര്‍ശനത്തിന് ശേഷം ഗാന്ധിഭവനില്‍ സര്‍വ്വ മത പ്രാര്‍ത്ഥനയും നടന്നു.

പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച ടി പി മാധവന്റെ മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വച്ചു. മന്ത്രിമാര്‍, സിനിമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരാണ് തിരുവനന്തപുരത്തും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.

വര്‍ഷങ്ങളായി ടി പി മാധവനില്‍ നിന്നും മാറി താമസിക്കുകയായിരുന്ന മക്കളും ടിപി മാധവനെ അവസാനമായി കാണാന്‍ പൊതുദര്‍ശന വേദിയില്‍ എത്തി. വൈകിട്ടോടെയാണ് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചത്.

 

Continue Reading

kerala

മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ മര്‍ദിച്ച അധ്യാപികയെ പുറത്താക്കി

മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്.

Published

on

കൊച്ചി മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ മര്‍ദിച്ച അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. വിദ്യാര്‍ത്ഥയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വൈകീട്ട് വീട്ടിലെത്തിയ കുട്ടി വസ്ത്രം മാറുന്നതിനിടയ്ക്കാണ് കുട്ടിയുടെ ശരീരത്തില്‍ പാടുകളുള്ളത് രക്ഷിതാക്കള്‍ കണ്ടത്. ഇതേ കുറിച്ച് കുട്ടിയോട് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ അധ്യാപികയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

 

Continue Reading

kerala

‘ഓംപ്രകാശ് ആരാണെന്ന് അറിയില്ല’: നടി പ്രയാഗ മാര്‍ട്ടിന്‍

ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

Published

on

ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷമാണ് ഓംപ്രകാശിനെ കുറിച്ച് ഗൂഗിള്‍ ചെയ്ത് മനസിലാക്കിയതെന്നും നടി പ്രയാഗ മാര്‍ട്ടിന്‍. ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു. പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും അതില്‍ സത്യമില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

ഓം പ്രകാശ്  പ്രതിയായ ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് പ്രയാഗ മാര്‍ട്ടിന്‍ ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തിയിരുന്നു. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പറഞ്ഞു.

അതേസമയം അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങിയിരുന്നു. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഓം പ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി.

നേരത്തെ ഓംപ്രകാശിനെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

 

Continue Reading

Trending