Connect with us

Culture

നിയമസഭ സമ്മേളനത്തിന് നാളെ തുടക്കം; ബജറ്റ് മൂന്നിന്

Published

on

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. മാര്‍ച്ച് മൂന്നിനാണ്് ബജറ്റ് അവതരണം.
16 ദിവസം നീളുന്ന സഭാ സമ്മേളനം വോട്ട് ഓണ്‍ അക്കൗണ്ടും മറ്റ് നടപടികളും പൂര്‍ത്തിയാക്കി മാര്‍ച്ച് 16ന് പിരിയും. തുടര്‍ന്ന് ഏപ്രിലില്‍ വീണ്ടും സഭ ചേരും. മെയ് മാസത്തിനു മുമ്പ് ബജറ്റ് പാസാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കറന്‍സി അസാധുവാക്കല്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ അവസാനിക്കും മുമ്പാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതേസമയം രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ കൊണ്ട് സമ്മേളനം പ്രക്ഷുബ്ധമായേക്കും. പൊലീസിന്റെ അനാസ്ഥയും ക്രമസമാധാനവീഴ്ചയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചേക്കും. ചലച്ചിത്ര നടിയെ തട്ടികൊണ്ടുപോയി അപമാനിച്ച സംഭവം സഭയില്‍ ഉന്നയിക്കപ്പെടും. കൂടാതെ ലോ അക്കാദമി വിഷയം, ജിഷ്ണുവിന്റെ ആത്മഹത്യ തുടങ്ങി സ്വാശ്രയമേഖലയിലെ നിരവധി വിഷയങ്ങളും പ്രതിപക്ഷം ഉയര്‍ത്തികാട്ടും.

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending