Connect with us

More

ദോക്‌ലാം വീണ്ടും പുകയുന്നു: നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്ത്യ

Published

on

ബീജിങ്: ഭൂട്ടാന്‍ അതിര്‍ത്തിയായ ദോക്‌ലാമില്‍ ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു.

കഴിഞ്ഞ വര്‍ഷം ദോക്ലായിലെ അതിര്‍ത്തി തര്‍ക്കത്തിലുണ്ടായ ഒത്തുതീര്‍പ്പു നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഗൗതം ബംബാവലെ വ്യക്തമാക്കി. സൗത്ത് ചൈന പോസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ ഒരു തരി മണ്ണിനു വേണ്ടി രക്തരൂക്ഷിത യുദ്ധത്തിനു പോലും തയാറാണെന്ന പ്രസിഡന്റ് ഷീ ചിന്‍പിങിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ഇന്ത്യയും രംഗത്തു വന്നത്.

സംഘര്‍ഷത്തിനു ചൈനയാണ് കാരണമായതെന്നും ഗൗതം ആരോപിച്ചു. അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്ന അവസ്ഥക്കു ചൈന മാറ്റം വരുത്താന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്. മേഖലയില്‍ വീണ്ടും നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കമിട്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാതീയതികളില്‍ മാറ്റം

സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Published

on

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സി.ബി.എസ്.ഇ) 2026 മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന പരീക്ഷാതീയതികളില്‍ മാറ്റം. പുതുക്കിയ പരീക്ഷ തീയതികള്‍ സി.ബി.എസ്.ഇ പുറത്തിറക്കി. സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

12ംാ ക്ലാസ് നിയമ പഠന പരീക്ഷ മാര്‍ച്ച് മൂന്നിനാണ് തീരുമാനിച്ചിരുന്നത്. അത് ഏപ്രില്‍ 10ലേക്ക് മാറ്റി. 10ാം ക്ലാസിലെ ടിബറ്റന്‍, ജര്‍മന്‍, നാഷനല്‍ കേഡറ്റ് കോര്‍പ്‌സ്, ഭോട്ടി, ബോഡോ, തങ്ഖുല്‍, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കശ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്‌സ് ഓഫ് ബുക്ക് കീപ്പിങ് ആന്‍ഡ് അക്കൗണ്ടന്‍സ് എന്നീ വിഷയങ്ങള്‍ ഇനി മാര്‍ച്ച് 11നാണ് നടക്കുക.

ഇതൊഴികെ മറ്റ് പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. സ്‌കൂളുകള്‍ അവരുടെ ഇന്റേണല്‍ തീയതി ഷീറ്റുകള്‍ ഇതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യണം. സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 17 ന് ആരംഭിക്കും. 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആദ്യ ദിവസം മാത്തമാറ്റിക്‌സ് (സ്റ്റാന്‍ഡേര്‍ഡ്, ബേസിക്) പരീക്ഷകളും പന്ത്രണ്ടാം ക്ലാസിന് ബയോടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ്, ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്), ഷോര്‍ട്ട്ഹാന്‍ഡ് (ഹിന്ദി) പരീക്ഷകളും നടക്കും.

Continue Reading

kerala

കടകംപള്ളിയെ രഹസ്യമായി ചോദ്യം ചെയ്തതെന്തിന്?; വിമര്‍ശിച്ച് കെ മുരളീധരന്‍

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്യാന്‍ എന്തിരിക്കുന്നു. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്ന് കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി.

പലതും മറച്ചു പിടിക്കുന്ന നീക്കമാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. എസ്‌ഐടിയുടെ നീക്കങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് കടകംപള്ളിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ എ പത്മകുമാര്‍, എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്. ഒടുവില്‍ അറസ്റ്റിലായ വിജയകുമാര്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്, സിപിഎമ്മിന്റെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന ആളാണെന്ന് ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ നടന്ന കൊള്ളയെക്കുറിച്ച് മന്ത്രിക്ക് ഒന്നുമറിയില്ല എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും. ഇതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരണം. ഇതിനായി ശക്തമായ പോരാട്ടവുമായി മുന്നോട്ടു പോകും. ഹൈക്കോടതി നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഒരു പരാതിയുമില്ല. എന്നാല്‍ രാജ്യാന്തര ബന്ധമുള്ള സ്വര്‍ണ്ണക്കൊള്ളയായതിനാല്‍ എസ്‌ഐടിക്ക് പരിമിതിയുണ്ട്. അതിനാലാണ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

india

കര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്‌ളാറ്റ്

ജനുവരി ഒന്ന് മുതല്‍ ഫ്‌ളാറ്റുകള്‍ കൈമാറും

Published

on

കർണാടകയിലെ യെലഹങ്കയിൽ സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടർന്നു വീട് നഷ്ടപ്പെട്ടവർക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴിൽ ഫ്‌ളാറ്റ് നൽകും. യെലഹങ്ക ഫക്കീർ കോളനിയിലെ ചേരിയിൽ താമസിച്ചിരുന്നവർക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളിയിൽ നിർമാണം പൂർത്തിയായ ഫ്‌ളാറ്റുകൾ സബ്‌സിഡി നിരക്കിൽ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റുകൾക്ക് അഞ്ചു ലക്ഷം രൂപ ബെംഗളൂരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്‌സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡി കൂടി ലഭിക്കുന്നതോടെ ജനറൽ വിഭാഗക്കാർക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും.

ബാക്കി 2.5 ലക്ഷം രൂപ വായ്പ തരപ്പെടുത്തി നൽകും. പട്ടിക വിഭാഗങ്ങൾക്ക് 9.50 ലക്ഷം രൂപയും മൊത്തം സബ്‌സിഡി ലഭിക്കും. പുറമെ 1.70 ലക്ഷം രൂപ വായ്പയായും ലഭ്യമാക്കും. ജനുവരി 1 മുതൽ ഫ്‌ളാറ്റുകൾ നൽകി തുടങ്ങും. അർഹരായ കുടുംബങ്ങളെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി സ്ഥലം സന്ദർശിച്ച് രേഖകൾ പരിശോധിക്കും. റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ പരിശോധിച്ച ശേഷം പുനരധിവാസം സംബന്ധിച്ച് തീർപ്പുണ്ടാകും. ഭവനമന്ത്രി സമീർ അഹമ്മദ് ഖാന്റെ മേൽനോട്ടത്തിലായിരിക്കും പുനരധിവാസം.

Continue Reading

Trending