kerala
മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിന് യാത്രക്കിടെ തീപിടിച്ചു
28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
മലപ്പുറത്തുനിന്നും ഗവിയിലേക്ക് വന്ന കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കിടെ തീപിടിത്തം. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഇന്നലെ രാത്രി ഒമ്പതോടെയാണ് സൂപ്പര്‍ ഡീലക്സ് ബസ് മലപ്പുറം ഡിപ്പോയില്‍നിന്നും ഗവിയിലേക്ക് പുറപ്പെട്ടത്. കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ട്രിപ്പായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.45ഓടെ കോട്ടയം മണിമല ജങ്ഷന് കഴിഞ്ഞ് മൂന്നു കിലോമീറ്ററിന് ശേഷം പഴയിടത്തിനു സമീപത്തെത്തിയപ്പോഴാണ് ബസിന് തീപിടിച്ചത്.
ബസില്‍നിന്നും പുക ഉയരുന്നതാണ് ആദ്യം കണ്ടത്. മറ്റൊരു വാഹനത്തിലെ ഡ്രൈവര്‍ സംഭവം അറിയിക്കുകയായിരുന്നു. ഉടന്‍ ബസ് ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ബസ് പൂര്‍ണമായും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളിയില്‍നിന്നും അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു.
തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊന്‍കുന്നം ഡിപ്പോയില്‍നിന്ന് പകരം ബസ് എത്തിച്ച് യാത്രക്കാരെ കയറ്റിവിട്ടു.
kerala
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ലോകം
ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ലോകം. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് ഗ്രൗണ്ടിന് പുറമേ ഇക്കുറിയും വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കും.
1200 പൊലീസുകാരാണ് പരേഡ് ഗ്രൗണ്ടിലും വെള്ളി ഗ്രൗണ്ടിലും ആയി സുരക്ഷ ഒരുക്കുക. പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഗതാഗതനിയന്ത്രണം, സിസിടിവി സംവിധാനങ്ങള്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന അടക്കം വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണയുമുള്ളത്. തിരക്ക് പരിഗണിച്ച് ജങ്കാര്‍ സര്‍വീസ്,വാട്ടര്‍ മെട്രോ, സി വാട്ടര്‍ ബോട്ട് സര്‍വീസ്, കൊച്ചി മെട്രോ തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകും. കെഎസ്ആര്‍ടിസിയും സ്പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കുന്ന സ്വകാര്യ ബസ്സുകളും അധിക സര്‍വീസും നടത്തും.
ഫോര്‍ട്ടുകൊച്ചി കൂടാതെ കാക്കനാട് പള്ളുരുത്തി മലയാറ്റൂര്‍ തുടങ്ങിയ മേഖലകളിലും ഇത്തവണ വിപുലമായ പുതുവത്സര ആഘോഷ പരിപാടികള്‍ ആണ് നടക്കുന്നത്. ഡല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും വിപുലമായ ന്യൂഇയര്‍ ആഘോഷങ്ങളാണ് നടക്കുന്നത്.
ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ച് തുടങ്ങും. റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവത്സരം ആദ്യം പിറക്കുന്നത്. പിന്നാലെ, ഇന്ത്യന്‍ സമയം 3.45-ന് ന്യൂസിലന്‍ഡിലെ ചാറ്റം ഐലണ്ടിലും നാലരയോടെ ഓക്ലണ്ടിലും പുതുവര്‍ഷം പിറക്കും.
ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചരയോടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും ആറരയോടെ ഓസ്ട്രേലിയയിലെ മെല്‍ബണിലും സിഡ്നിയിലും കാന്‍ബെറയിലും ഏഴരയോടെ ക്യൂന്‍സ്്ലാന്‍ഡിലും എട്ടരയോടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും ഉത്തര കൊറിയയിലെ പ്യോങ്യാങ്ങിലും 2026-ന് തുടക്കമാകും.
രാത്രി ഒമ്പതരയോടെ ബീജിങ്ങിലും ഹോങ്കോങ്ങിലും മനിലയിലും സിംഗപ്പൂരും പുതുവത്സരാഘോഷത്തിന് തുടക്കമാകും. രാത്രി 11 മണിയോടെ മ്യാന്മറിലും പതിനൊന്നരയോടെ ബംഗ്ലാദേശിലും പതിനൊന്നേ മുക്കാലോടെ നേപ്പാളിലും പുതുവത്സരമെത്തിയശേഷമാണ് ഇന്ത്യയില്‍ പുതുവത്സരമെത്തുക. അമേരിക്കയിലെ ബേക്കര്‍ ഐലണ്ടിലും ഹൗലന്‍ഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവില്‍ പുതുവത്സരമെത്തുന്നത്. നാളെ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരയ്ക്കു മാത്രമേ അവിടെ പുതുവര്‍ഷമെത്തൂ.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് മുന്‍ തലവന്‍ പി.എസ് പ്രശാന്തും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ എന്‍. വിജയകുമാറും അകത്തായിരിക്കുന്നു. മന്ത്രിയായിരുന്ന കടകംപള്ളി അറിയാതെ ഒന്നും നടക്കില്ല എന്ന ശക്തമായ വാദമാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശക്തമായി തുടക്കം മുതല്‍ ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ അതാണ് സത്യമാവുന്നത്. എം. പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019 ല്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു വിജയകുമാര്‍. സ്വര്‍ണക്കൊള്ളയിലെ ഗൂഡാലോചനയില്‍ പത്മകുമാറിനൊപ്പം വിജ യകുമാറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിര്‍ദേശപ്രകാരം കീഴടങ്ങുകയായിരുന്നുവെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നുമാണ് വിജയകുമാറിന്റെ അവകാശവാദം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിജയകുമാറിലേക്കും മറ്റൊരു അംഗമായ കെ.പി ശങ്കര്‍ദാസിലേക്കും അന്വേഷണം എത്തിയില്ലെന്നതില്‍ എസ്.ഐ.ടിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയകുമാറിനോടും ശങ്കര്‍ദാസിനോടും എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റിന് സാധ്യത ശക്തമായതോടെയാണ് വിജയകുമാര്‍ എസ്.ഐ.ടിക്ക് മുന്നിലെത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നിങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കടകംപള്ളിയെ ചോദ്യം ചെയ്തതും വിജയകുമാര്‍ അറസ്റ്റിലായതും. അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ ഉദ്വേഗജനകമായ നീക്കങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ണകൊള്ളക്കു പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്കിയ ഡി. മണിയെ ചൊല്ലിയുള്ള വിവാദം തിരാതെ തുടരുകയാണ്. കഴിഞ്ഞദിവസം കണ്ടെത്തിയ എം.എസ് മണി തന്നെയാണ് പ്രവാസിമൊഴി നല്കിയ ഡി. മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്.ഐ.ടി. എന്നാല്‍ താനല്ല ഡി. മണിയെന്നും താന്‍ എം.എസ് മണിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. എന്തിനാണ് വേട്ടയാടുന്നതെന്ന് വികാരാധിനനായാണ് മണി ചോദിക്കുന്നത്. പ്രവാസി വ്യവസായി നല്കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുന്നതും ഇതിനിടയിലാണ്. ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികള്‍ വിറ്റുവെന്നും അതിന് പിന്നില്‍ ഉണ്ണികൃഷ്ണന് പോ റ്റിയും ഡി മണിയുമാണെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നല്കിയ മൊഴിയില്‍ പറയുന്നു. എസ്.ഐ.ടി ചോദ്യം ചെ യ്തയാള്‍ തന്നെയാണ് ഡി മണിയെന്ന് വ്യക്തമാക്കുന്ന വ്യവസായി, ഡി മണിയും പോറ്റിയും തമ്മില്‍ സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നുവെന്നും ഉറപ്പിച്ചു പറയുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന അന്വേഷണമായിട്ടുപോലും ഭരണ സ്വാധീനമുപയോഗിച്ച് പരമാവധി വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാറും സി.പി.എമ്മിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇപ്പോള്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പും വെപ്രാളവും വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ് ദേവസ്വംബോര്‍ഡിന്റെ മുന്‍പ്രസിഡന്റുമാരായ എ. വാസുവും എം. പത്മകുമാറും അറസ്റ്റിലായ ഘട്ടത്തില്‍ തന്നെ മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണങ്ങളുടെ മുന നിണ്ടിരുന്നതാണ്. ഇരുവരും ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന കാലത്ത് ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റും ഉടനുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും പിന്നിട് അന്വേഷണം മെല്ലെപ്പോക്കിലേക്ക് മാറുകയായിരുന്നു. ദൈവംപോലൊരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് തിരുത്തി എഴുതിയെന്ന പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ മു ഖ്യമന്ത്രി പിണറായി വിജയനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പര്യാപ്തമായിരുന്നു. കടകംപള്ളിയും പ്രശാന്തും ചോദ്യം ചെയ്യപ്പെട്ടതോടെ ഇനി സി.പി.എം കാപ്സ്യൂള്‍ എന്തായിരിക്കും..
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; ഡി മണിയുടെ മൊഴിയില്‍ ദുരൂഹതയെന്ന് എസ്ഐടി
മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു സംഘമാണെന്നാണ് എസ്ഐടി കണക്കുക്കൂട്ടുന്നത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നും, ഉണ്ണികൃഷ്ണന് പോറ്റിയെ അറിയില്ലെന്നും ഡിണ്ടിഗല്‍ സ്വദേശി ഡി മണി എസ്ഐടിക്ക് മൊഴി നല്കി. അതേസമയം മണിയുടെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു സംഘമാണെന്നാണ് എസ്ഐടി കണക്കുക്കൂട്ടുന്നത്. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി വിരുതുനഗര്‍ സ്വദേശി ശ്രീകൃഷ്ണന് ഇറിഡിയം തട്ടിപ്പു കേസിലെ പ്രതിയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖര്‍ ഉള്‍പ്പെടെ സംഘം തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
മണിയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് എസ്ഐടി തീരുമാനം. കഴിഞ്ഞ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അടക്കം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ട് മണിയെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയ പ്രവാസി വ്യവസായിയില്‍ നിന്നും കൂടുതല്‍ മൊഴിയെടുക്കാനും എസ്ഐടി നീക്കം. കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ധന് എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുക. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം.
-
kerala3 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala1 day agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala1 day agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
News3 days agoപാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
