Connect with us

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഡി മണിയുടെ മൊഴിയില്‍ ദുരൂഹതയെന്ന് എസ്ഐടി

മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു സംഘമാണെന്നാണ് എസ്ഐടി കണക്കുക്കൂട്ടുന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും ഡിണ്ടിഗല്‍ സ്വദേശി ഡി മണി എസ്ഐടിക്ക് മൊഴി നല്‍കി. അതേസമയം മണിയുടെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു സംഘമാണെന്നാണ് എസ്ഐടി കണക്കുക്കൂട്ടുന്നത്. ഇന്നലെ ചോദ്യം ചെയ്ത മണിയുടെ സഹായി വിരുതുനഗര്‍ സ്വദേശി ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പു കേസിലെ പ്രതിയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും പല പ്രമുഖര്‍ ഉള്‍പ്പെടെ സംഘം തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

മണിയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് എസ്‌ഐടി തീരുമാനം. കഴിഞ്ഞ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അടക്കം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ട് മണിയെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയ പ്രവാസി വ്യവസായിയില്‍ നിന്നും കൂടുതല്‍ മൊഴിയെടുക്കാനും എസ്ഐടി നീക്കം. കേസില്‍ അറസ്റ്റിലായ മൂന്നുപ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുക. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള; കടകംപള്ളിയുടെ മൊഴി വിശദമായി പരിശോധിക്കാന്‍ എസ്‌ഐടി

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും മൊഴി വിശദമായി പരിശോധിക്കാന്‍ എസ്‌ഐടി

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും മൊഴി വിശദമായി പരിശോധിക്കാന്‍ എസ്‌ഐടി. ഇരുവരുടെയും മൊഴി തൃപ്തികരമല്ലെങ്കില്‍ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചു വരുത്തും. സ്വര്‍ണപ്പാളികള്‍ പോറ്റിയുടെ കൈയ്യില്‍കൊടുത്തു വിടുന്നതില്‍ ദേവസ്വം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് കടകംപള്ളി നല്‍കിയ മൊഴി. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിച്ചു. പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്.

അതേസമയം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പി.എസ് പ്രശാന്ത് നല്‍കിയിരിക്കുന്ന മൊഴി. ഇതും എസ്ഐടി വിശദമായി പരിശോധിച്ച് വരികയാണ്.

അതേസമയം, ശബരിമല സ്വര്‍ണകൊള്ള കേസില്‍ അറസ്റ്റിലായ പോറ്റിയെയും, പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും എസ്ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്ഐടി നീക്കം. കേസില്‍ അവസാനം അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍.വിജയകുമാര്‍ നല്‍കിയ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപെട്ടാണ് പ്രത്യേക അന്വേഷണസംഘം അപേക്ഷ നല്‍കിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ എസ്ഐടിക്ക് കൈമാറും.

ശബരിമലയിലെ സ്വര്‍ണം പോറ്റി സ്മാര്‍ട്ട് ക്രീയേഷന്‍സിലെത്തിച്ച് വേര്‍തിരിച്ചത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പങ്കജ് ഭണ്ഡാരിയില്‍ നിന്നും എസ്ഐടി ശേഖരിച്ചിരുന്നു. സ്വര്‍ണം വേര്‍തിരിച്ചതില്‍ വിഹിതം നല്‍കിയ ശേഷം ബാക്കിയുള്ള സ്വര്‍ണം ജ്വല്ലറി ഉടമ കൂടെയായ ബെല്ലാരി ഗോവര്‍ദ്ധനിലേക്കും എത്തിയെന്നാണ് കണ്ടെത്തല്‍.

ഉണ്ണികൃഷ്ണന്‍ പോറ്റി അല്ലാതെ ഇടപാടില്‍ മറ്റുള്ളവരുടെ പങ്ക് കൂടെ എസ്ഐടി അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ എന്‍.രാമചന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഇന്ന് കോടതിക്ക് മുന്നില്‍ വരും. വാദത്തിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റും.

Continue Reading

kerala

കഴക്കൂട്ടം നാലുവയസുകാരന്റെ കൊലപാതകം: മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു

കുട്ടിയുടെ മാതാവുമായി ഉണ്ടായ തർക്കത്തിനൊടുവിൽ ടവൽ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

Published

on

തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം (22) ആണ് കുട്ടിയെ കൊലപ്പെടുത്തിയതായി പൊലീസിന് മുന്നിൽ മൊഴി നൽകിയത്. കുട്ടിയുടെ മാതാവുമായി ഉണ്ടായ തർക്കത്തിനൊടുവിൽ ടവൽ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.

കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ (23) മകൻ ഗിൽദർ (4) ആണ് കൊല്ലപ്പെട്ടത്. കഴുത്തിലേറ്റ പരുക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് മുന്നി ബീഗത്തെയും തൻബീർ ആലത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ആദ്യം ഇരുവരും കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്ന നിലപാടെടുത്തെങ്കിലും വിശദമായ ചോദ്യം ചെയ്യലിലാണ് തൻബീർ കുറ്റം സമ്മതിച്ചത്. അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ ഇനി കൊലപാതക വകുപ്പുകൾ കൂടി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകുന്നേരം ആറുമണിയോടെ കുട്ടിയെ മാതാവും സുഹൃത്തും ചേർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം നൽകി ഉറക്കിയ കുട്ടി വൈകുന്നേരം അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെന്നായിരുന്നു മാതാവ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും ശരീരം തണുത്ത നിലയിലായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കുട്ടിയുടെ കഴുത്തിൽ മുറുകിയ രണ്ട് പാടുകൾ കണ്ടെത്തിയതോടെ ഡോക്ടർക്ക് സംശയം തോന്നുകയും ഉടൻ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

കൊലപാതകത്തിൽ മാതാവിന് പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ഭർത്താവുമായി പിണങ്ങി ആലുവയിൽ നിന്ന് എത്തിയ മുന്നി ബീഗം, രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും ഗിൽദറിനെയും കൂട്ടി കഴക്കൂട്ടത്തെ ലോഡ്ജിൽ താമസത്തിനെത്തിയത്.

Continue Reading

kerala

വാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി

വാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിച്ചതായാണ് പരാതി.

Published

on

കോഴിക്കോട് വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി. വടകരയിലെ തിരുവള്ളൂരില്‍ ആണ് സംഭവം. വാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ യുവാവിന് തലക്കും കൈക്കും പരിക്കേറ്റു.

നിരവധി തവണ ക്ഷമാപണം നടത്തിയിട്ടും വാഹനം ശരിയാക്കിത്തരാമെന്ന് കേണപേക്ഷിച്ചിട്ടും മര്‍ദനം തുടര്‍ന്നു എന്നാണ് പരാതി. അക്രമത്തിനിരയായ വ്യക്തി മാനസിക പ്രയാസമുള്ളയാളാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Continue Reading

Trending