kerala
കഴക്കൂട്ടം നാലുവയസുകാരന്റെ കൊലപാതകം: മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു
കുട്ടിയുടെ മാതാവുമായി ഉണ്ടായ തർക്കത്തിനൊടുവിൽ ടവൽ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.
തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലുവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിന്റെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശി തൻബീർ ആലം (22) ആണ് കുട്ടിയെ കൊലപ്പെടുത്തിയതായി പൊലീസിന് മുന്നിൽ മൊഴി നൽകിയത്. കുട്ടിയുടെ മാതാവുമായി ഉണ്ടായ തർക്കത്തിനൊടുവിൽ ടവൽ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.
കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ (23) മകൻ ഗിൽദർ (4) ആണ് കൊല്ലപ്പെട്ടത്. കഴുത്തിലേറ്റ പരുക്കുകളാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് മുന്നി ബീഗത്തെയും തൻബീർ ആലത്തെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ആദ്യം ഇരുവരും കൊലപാതകത്തെക്കുറിച്ച് അറിവില്ലെന്ന നിലപാടെടുത്തെങ്കിലും വിശദമായ ചോദ്യം ചെയ്യലിലാണ് തൻബീർ കുറ്റം സമ്മതിച്ചത്. അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ ഇനി കൊലപാതക വകുപ്പുകൾ കൂടി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ കുട്ടിയെ മാതാവും സുഹൃത്തും ചേർന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം നൽകി ഉറക്കിയ കുട്ടി വൈകുന്നേരം അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെന്നായിരുന്നു മാതാവ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും ശരീരം തണുത്ത നിലയിലായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കുട്ടിയുടെ കഴുത്തിൽ മുറുകിയ രണ്ട് പാടുകൾ കണ്ടെത്തിയതോടെ ഡോക്ടർക്ക് സംശയം തോന്നുകയും ഉടൻ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.
കൊലപാതകത്തിൽ മാതാവിന് പങ്കുണ്ടോയെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ഭർത്താവുമായി പിണങ്ങി ആലുവയിൽ നിന്ന് എത്തിയ മുന്നി ബീഗം, രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും ഗിൽദറിനെയും കൂട്ടി കഴക്കൂട്ടത്തെ ലോഡ്ജിൽ താമസത്തിനെത്തിയത്.
kerala
വാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
വാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിച്ചതായാണ് പരാതി.
കോഴിക്കോട് വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി. വടകരയിലെ തിരുവള്ളൂരില്‍ ആണ് സംഭവം. വാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിച്ചതായാണ് പരാതി. സംഭവത്തില്‍ യുവാവിന് തലക്കും കൈക്കും പരിക്കേറ്റു.
നിരവധി തവണ ക്ഷമാപണം നടത്തിയിട്ടും വാഹനം ശരിയാക്കിത്തരാമെന്ന് കേണപേക്ഷിച്ചിട്ടും മര്‍ദനം തുടര്‍ന്നു എന്നാണ് പരാതി. അക്രമത്തിനിരയായ വ്യക്തി മാനസിക പ്രയാസമുള്ളയാളാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
kerala
ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് പഞ്ചായത്ത് മെമ്പറെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം
സംഭവത്തില്‍ ആലത്തിയൂര്‍ സ്വദേശി സുല്‍ഫിക്കറിനെ കസ്റ്റഡിയിലെടുത്തു,
മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പറെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം നടന്നതായി പരാതി. നാളിശ്ശേരി വാര്‍ഡ് അംഗം ഷൗക്കത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആലത്തിയൂര്‍ സ്വദേശി സുല്‍ഫിക്കറിനെ കസ്റ്റഡിയിലെടുത്തു,
ബൈക്ക് മറിച്ചിട്ടത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. പ്രതി ലഹരിക്കടിമയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിയെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
kerala
ടി.പി വധക്കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകത, പരോളുകളെല്ലാം അന്വേഷിക്കണം; ഹൈക്കോടതി
ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ ചോദിച്ചു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച മുഴുവന്‍ പരോളുകളെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈകോടതി. ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും പ്രതികള്‍ക്ക് അനുവദിച്ച എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണ്ടതാണെന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
ടി.പി. വധക്കേസില്‍ ഹൈകോടതി ശിക്ഷിച്ച 12ാം പ്രതി ജ്യോതിബാബുവിന്റെ ഭാര്യ പി.ജി. സ്മിത ഭര്‍ത്താവിന് പത്തു ദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. ജ്യോതിബാബുവിന്റെ പിതൃസഹോദരന്റെ മരണാനന്തര കര്‍മങ്ങള്‍ക്കായി അടിയന്തര പരോള്‍ ആവശ്യപ്പെട്ടായിരുന്നു ഹരജി.
ടി.പി. വധക്കേസിലെ പ്രതിയാണെന്ന് ഹരജിയില്‍ പ്രത്യേകം പരാമര്‍ശിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. മരിച്ചയാള്‍ അടുത്ത ബന്ധുവെന്ന ഗണത്തില്‍ വരാത്തതിനാല്‍ പരോള്‍ അനുവദിക്കാനാകില്ലെന്നും, നിവേദനം പരിഗണിക്കാന്‍ പോലും ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. അത്തരമൊരു നിര്‍ദേശം കൊടുത്താലുടന്‍ പരോള്‍ അനുവദിക്കാന്‍ മതിയായ സ്വാധീനം നിങ്ങള്‍ക്കുണ്ടെന്നും ഹരജിക്കാരിയോട് കോടതി പറഞ്ഞു.
അതേസമയം, കേസിലെ പ്രതികള്‍ക്ക് അനുവദിച്ച എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു. ടി.പി വധക്കേസില്‍ ജ്യോതിബാബുവിനെ വിചാരണ കോടതി വെറുതെ വിട്ടെങ്കിലും അപ്പീലില്‍ ഹൈകോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india3 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala23 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala1 day agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
News2 days agoപാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31
