ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പിയും മുന്‍ വിദേശകാര്യ മന്ത്രിയുമായ ശശി തരൂര്‍. ഒരു നല്ല ഹിന്ദുവിന് ഒരിക്കലും മറ്റൊരാളുടെ ആരാധനാലയം തകര്‍ത്ത് അവിടെ രാമക്ഷേത്രം നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്ന് തരൂര്‍ പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തെ പരാമര്‍ശിച്ചു സംസാരിക്കുമ്പോഴാായിരുന്നു ശശി തരൂരിന്റെ ഈ പ്രസ്താവന. ചെന്നൈയില്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യ: പ്രശ്‌നങ്ങളും അവസരങ്ങളും’ എന്ന വിഷയത്തില്‍ പശ്ചിമ ബംഗാളിലെ മുന്‍ ഗവര്‍ണറായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധിയുമൊത്തുള്ള ചകര്‍ച്ചയിലായിരുന്നു തരൂരിന്റെ സംഭാഷണം.

മാസങ്ങള്‍ക്കുള്ളില്‍ ചില അസുഖകരമായ കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടയിരിക്കുന്നു. കാരണം, തെരഞ്ഞെടുപ്പിന്റെ വരവോടെ മതവികാരം, വര്‍ഗീയ, കലാപം തുടങ്ങി ഉയര്‍ന്നു വരാനിരിക്കുന്നു എന്നതാണ് ആ വിഷമം.

അയോധ്യ രാമന്റെ ജന്മസ്ഥലമാണ് എന്ന് ഹിന്ദുക്കളില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ മറ്റൊരാളുടെ ആരാധനാലയം തകര്‍ത്തുകൊണ്ട് ഒരു രാമക്ഷേത്ര നിര്‍മിക്കാന്‍ നല്ല ഹിന്ദു ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യയുടെ അടിസ്ഥാനപരമായ സ്വഭാവം ഇന്നും നിലക്കൊള്ളുന്നുണ്ട്. ആ സത്തയെ ആര്‍ക്കും നിഷേധിക്കാനാവില്ല. അതേസമയം ഭരണകര്‍ത്താക്കള്‍ക്ക് വര്‍ഗീയത ആയുധമാക്ക് അതില്‍ അസ്വാസ്ഥ്യമുണ്ടാക്കാന്‍ കിഴിയും. 219 ലോകസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപി പുതിയ വര്‍ഗ്ഗീയ ആയുധങ്ങള്‍ തേടുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി.

അതേസമയം അയോധ്യ വിഷയത്തില്‍ ശശി തരൂര്‍ നടത്തിയ ‘നല്ല ഹിന്ദു’ പ്രയോഗം ബി.ജെ.പി വിവാദമാക്കിയിരിക്കുകയാണ്.