Video Stories
പ്രചരിച്ചത് കള്ളക്കഥ; 2000 രൂപ നോട്ടുകളില് നാനോ ചിപ്പ് ഇല്ല

ന്യൂഡല്ഹി: റിസര്വ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളില് നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്ന് സ്ഥിരീകരിച്ചു. കള്ളപ്പണം നിയന്ത്രിക്കാന് കേന്ദ്ര സര്ക്കാര് 1,000, 500 രൂപ നോട്ടുകള് നിരോധിച്ചതിന് പിന്നാലെയാണ് ഇത്തരത്തില് ദേശീയ മാധ്യമങ്ങളില് ഉള്പ്പെടെ വാര്ത്തകള് പ്രചരിച്ചത്. ഇതോടെ സോഷ്യല് മീഡിയയിലും ഇതിന് വന് പ്രചാരം ലഭിച്ചു. പുറത്തിറങ്ങാന് പോകുന്ന 2,000 രൂപ നോട്ടിന്റെ ചിത്രങ്ങളും സോഷ്യല് മീഡിയയില് വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല് ധനകാര്യ സെക്രട്ടറി അശോക് ലാവാസ പുറത്തിറക്കിയ വാര്ത്താക്കുറിപ്പിലോ റിസര്വ് ബാങ്ക് അധികൃതര് പുറത്തുവിട്ട ചിത്രങ്ങളിലോ 2000 രൂപാ നോട്ടുകളില് നാനോ ചിപ്പ് ഉണ്ടെന്ന വാര്ത്തകള്ക്ക് സ്ഥിരീകരണമൊന്നും നല്കിയിട്ടില്ല. ഇന്നലെ ധനകാര്യ സെക്രട്ടറി നടത്തിയ ട്വീറ്റില് പുതിയ നോട്ടുകള് കൂടുതല് സുരക്ഷിതമാണെന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്.ജി.സി ടെക്നോളജി ഉള്ച്ചേര്ത്തതാണ് പുതിയ 2,000 രൂപ നോട്ടുകള് എന്നതായിരുന്നു സോഷ്യല് മീഡിയയിലൂടെ വ്യാപകമായി ഷെയര് ചെയ്യപ്പെട്ട വാര്ത്ത. എന്ജിസി എന്നാല് നാനോ ജിപിഎസ് ചിപ്പ്. ഇതൊരു സിഗ്നല് പ്രതിഫലന സംവിധാനമാണ്. എവിടെയാണു കറന്സി എന്ന് സര്ക്കാരിന് അറിയാന് കഴിയും. 120 മീറ്റര് ആഴത്തില് കുഴിച്ചിട്ടാല്പോലും സിഗ്നല് ലഭിക്കും. കറന്സിക്ക് കേടുവരുത്താതെ ഈ നാനോ ചിപ്പ് നീക്കാന് പറ്റില്ല എന്നിങ്ങനെയായിരുന്നു പ്രചരണം.
ട്രോളുകള് കാണാം……………
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്ലമെന്റില് സമദാനിയുടെ ശക്തമായ ഇടപെടല്

Video Stories
ട്രെയിന് അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് നിരത്തി ട്രെയിന് അട്ടിമറിക്കാന് ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.
മായന്നൂര് മേല്പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്. ആര്പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില് സ്കൂള് കെട്ടിടത്തിന്റെ മേല്ക്കൂര തകര്ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി.

ആലപ്പുഴ കാര്ത്തികപ്പള്ളിയില് ശക്തമായ മഴയില് കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്ക്കൂര തകര്ന്നു വീണു. അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി. 50 വര്ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്ക്കൂരയാണ് തകര്ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല് മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്ഥികള് പറയുന്നു.
നിലവില് 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന് സാധിക്കുമെന്നാണ് അധികൃതരില് നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
News3 days ago
ഗസ്സയില് പട്ടിണി രൂക്ഷം; ഇസ്രാഈല് ആക്രമണത്തില് 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില് കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
സംഘപരിവാറിന് ഇരട്ടത്താപ്പ്, ഇവിടെ കന്യാമറിയത്തിന് സ്വര്ണം ചാര്ത്തും വടക്കേ ഇന്ത്യയില് ആ രൂപങ്ങള് തകര്ക്കും: ഗീവര്ഗീസ് മാര് കൂറിലോസ്
-
kerala2 days ago
മുണ്ടക്കൈ-ചൂരല്മല ദുരന്തം; ഓര്മകള്ക്ക് ഒരു വര്ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്ത്താവിന്റെ മരണം സയനൈഡ് ഉള്ളില്ച്ചെന്നെന്ന് ഫൊറന്സിക് സര്ജന്
-
india2 days ago
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
kerala3 days ago
എംആര് അജിത് കുമാറിനെ പൊലീസില് നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം