Culture
എന്‍.ഡി.എയിലെ തമ്മിലടി തുടരുന്നു; 200ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് കരുതുന്നില്ലെന്ന്
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ എന്‍.ഡി.എ മുന്നണിയിലെ നേരിട്ട പൊട്ടിത്തെറി തുടരുന്നു. ബി.ജെ.പിയുടെ ഏകാധിപത്യത്തെ രൂക്ഷമായി വിമര്‍ശിച്ച് സംഖ്യകക്ഷിയായ അകാലിദള്‍ രംഗത്തെത്തി.
2019 പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടി 200ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് താന്‍ കരുതുന്നില്ലെന്ന് അകാലിദള്‍ നേതാവ് നരേഷ് ഗുജ്റാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നേ കൃത്യമായ സഖ്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ വിജയികളാകും. സഖ്യകക്ഷികളെ വേണ്ടവിധം പരിഗണിച്ചില്ലെങ്കിവും അവരുമായി നല്ല ബന്ധം പുലര്‍ത്തിയില്ലെങ്കിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അകാലിദള്‍ മുന്നറിയിപ്പ് നല്കി.
അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെങ്കില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും വ്യക്തമാക്കി.
ശിവസേന അടക്കമുള്ള മുന്നണിയിലെ കക്ഷികളുമായി ബി.ജെ.പി നല്ല ബന്ധത്തിലെത്തുന്നതാണ് സഹായകമാകുക. പ്രശ്നങ്ങള്‍ പരിഹരിച്ച് സഖ്യം തുടരണം. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയില്ലെങ്കില്‍ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോവുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ അവരുടെ സുരക്ഷയെ പറ്റി ആശങ്കയിലാണ്. അവര്‍ക്കത് നല്‍കിയില്ലെങ്കില്‍ അവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി പോകും. സാമ്പത്തിക ഘടകങ്ങളും ഗ്രാമീണമേഖലകളിലെ അപസ്വരങ്ങളും നമ്മള് കാണാതെ പോകരുത്- നരേഷ് ഗുജ്റാള്‍ പറഞ്ഞു.
യു.പിയിലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനും യു.പി മന്ത്രിയുമായ ഓംപ്രകാശ് രജ്ഭറിന്റെ ഭീഷണി. ഉത്തര്‍പ്രദേശില്‍ രജ്ഭറിന്റെ പാര്‍ട്ടിയ്ക്ക് നാല് എം.എല്‍.എമാരുണ്ട്.
ബിജെപിയുടെ കനത്ത തോല്‍വിയില്‍ വീണ്ടും വിമര്‍ശനവുമായി ശിവസേന. മോദിയുടെയും അമിത് ഷായുടെയും ധിക്കാരമാണ് ഒടുവില്‍ കണ്ടതെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞു. രാഹുല്‍ ഗാന്ധി സ്വന്തം വിജയം വിനീതമായാണ് സ്വീകരിച്ചത്. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. എന്നാല്‍ മോദി ജവഹര്‍ലാല്‍ നെഹ്റുവിന്റെയോ ഇന്ദിരാഗാന്ധിയുടെയോ രാജീവ് ഗാന്ധിയുടെയോ സംഭാവനകളെ അംഗീകരിക്കുന്നില്ല. അദ്ദേഹം ബിജെപിയുടെ വളര്‍ച്ചക്ക് എല്‍ കെ അദ്വാനിയും മറ്റ് നേതാക്കളും നല്കിയ സംഭാവനകള്‍ പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. മഹാഭാരതത്തില്‍ മാത്രമേ ഇത്രയും ധിക്കാരം കണ്ടിട്ടുള്ളുവെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ വിനയത്തെ പ്രശംസിച്ച ശിവസേന, 2019 ല്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ഒരിക്കലും ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ തനിക്ക് നേരെ വന്ന കല്ലുകളെ ചെറുത്തുവെന്നതിനും എങ്ങനെ ജനാധിപത്യം നിരവധി ആക്രമണങ്ങളില്‍നിന്ന് അതിജീവിച്ചുവെന്നതിനുമുള്ള ഉത്തരം രാഹുലിന്റെ വിനയമാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സഖ്യകക്ഷികളുടെ വിമര്‍ശനം. ഛത്തീസ്ഗഡില്‍ നാണംകെട്ട തോല്‍വിയാണ് ബി.ജെപ.ിക്കുണ്ടായത്.
2014ല്‍ കേന്ദ്രത്തില്‍ അധികാരമേറ്റശേഷമുള്ള ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തോല്‍വിയാണ് ബി.ജെ.പിക്കുണ്ടായത്. നേരത്തെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്.എല്‍.എസ്.പി.) എന്‍.ഡി.എ വിട്ടിരുന്നു. പാര്‍ട്ടിയധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ തിങ്കളാഴ്ച കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവെക്കുകയും ചെയ്തിരുന്നു.
entertainment
ഞാന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു- മമ്മൂട്ടി
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്.
നമ്മുടെ സാമൂഹിക മൂലധനം എന്നത് മനുഷ്യരുടെ സ്നേഹവും പരസ്പര വിശ്വാസവുമാണെന്ന് മമ്മൂട്ടി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയിടെയാണ് പൊതുവേദിയില്‍ എത്താന്‍ തുടങ്ങിയത്. എനിക്ക് വേണ്ടി പ്രാര്ഥിക്കാത്ത, എനിക്ക് വേണ്ടി പള്ളിയിലൊരു മെഴുകുതിരി കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, ഒരു സമയം പ്രാര്‍ഥിക്കുമ്പോള്‍ എനിക്ക് വേണ്ടി ദുആ ചെയ്യാത്ത മലയാളികളില്ല എന്നാണ് മമ്മൂട്ടി പറയുന്നത്.
ഞാന്‍ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗര്‍വ് ഉള്ളവനാണ്, ക്ഷിപ്ര കോപിയാണ് എന്നൊക്കെ പലരും വിമര്‍ശിച്ചിരുന്നെങ്കില്‍ പോലും ഈ പറഞ്ഞവരൊക്കെ തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
താന്‍ അഹങ്കാരിയാണെന്ന് പറഞ്ഞവര്‍ പോലും തനിക്ക് വേണ്ടി പ്രാര്‍ഥിച്ചിരുന്നുവെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
അതേസമയം കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി , വിനായകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന് കെ. ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കളങ്കാവല്‍. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസെത്തുന്നത്.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന് കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബര്‍ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു.
Health
ഡെങ്കിക്കെതിരെ ലോകത്തിലെ ആദ്യ സിംഗിള്‍ഡോസ് വാക്സിനിന് ബ്രസീല്‍ അംഗീകാരം; 91.6% ഫലപ്രാപ്തി
2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബ്രസീലി ല്‍ ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിള്‍ഡോസ് വാക്സിനായ Butantan-DV്ക്ക് ഔദ്യോഗിക അംഗീകാരം നല്കി. ഉയര്‍ന്ന താപനില കാരണം ആഗോളതലത്തില്‍ ഡെങ്കി വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്‍ ആശ്വാസവാര്‍ത്തയാണിത്. 2024ല്‍ ലോകത്ത് 1.46 കോടി ഡെങ്കി കേസുകളും ഏകദേശം 12,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാവോ പോളോയിലെ Butantan Institute ആണ് പുതിയ വാക്സിന് വികസിപ്പിച്ചത്. 12 മുതല്‍ 59 വയസുവരെയുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. എട്ട് വര്‍ഷം നീണ്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 6,000ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരീക്ഷണ ഫലങ്ങളില്‍ വാക്സിനിന് 91.6% ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തി. ഇത് ബ്രസീലിന്റെ ശാസ്ത്രആരോഗ്യരംഗത്തെ ഒരു ചരിത്ര നേട്ടമാണെന്ന് Butantan Institute ഡയറക്ടര്‍ എസ്പര് കല്ലാസ് പറഞ്ഞു. ലോകാരോഗ്യ സംഘടന പ്രകാരം നിലവില്‍ ലഭ്യമായ ഏക ഡെങ്കി വാക്സിന് TAK-003 ആണ്. എന്നാല്‍ അതിന് മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകള്‍ ആവശ്യമാണ്. പുതിയ സിംഗിള്‍ഡോസ് വാക്സിന് ഈ രംഗത്ത് വലിയ മുന്നേറ്റമായി കരുതപ്പെടുന്നു. ശുദ്ധ ജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കി പകര്‍ന്നുപിടിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലാണ് ഇവ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 3 മുതല്‍ 14 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പെട്ടെന്ന് തുടങ്ങുന്ന ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലെ വേദന, പേശി-സന്ധി വേദന, നെഞ്ച്-മുഖം മേഖലയില്‍ ചുവന്ന തടിപ്പ്, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
Film
മലയാള സിനിമയില്‍ പുതുപാത: ആദ്യമായി ഞായറായ്ച റിലീസിന് ‘ പൊങ്കാല ‘ എത്തുന്നു
പ്രേക്ഷകര്‍ നിന്ന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിലെ നായകന് ശ്രീനാഥ് ഭാസിയും അഭിപ്രായപ്പെട്ടു.
കൊച്ചി : മലയാള സിനിമയില്‍ വളരെ വിരളമായി മാത്രം നടക്കുന്ന ഞായറാഴ്ച റിലീസിന് എത്തുന്ന ആദ്യ മലയാളചിത്രമെന്ന പ്രത്യേകതയോടെയാണ് എ.ബി. ബിനില്‍ സംവിധാനം ചെയ്ത പൊങ്കാല നവംബര്‍ 30ന് തീയറ്ററുകളിലെത്തുന്നത്. സിനിമയുടെ പേരിന് ഒത്ത ആത്മവിശ്വാസമാണ് റിലീസ് ദിനം ഞായറാഴ്ച ആക്കാന്‍ കാരണമെന്നും സംവിധായകന് പത്രസമ്മേളനത്തില്‍ പറഞ്ഞു. തീരദേശ മേഖലയിലെ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കിയ പൊങ്കാലയുടെ ഷൂട്ടിങ് ഏറെ വെല്ലുവിളികളോടെയായിരുന്നു. 11 ഫൈറ്റ് സീനുകള്‍ ഉള്‍പ്പെട്ടതിനാല്‍ ചിത്രീകരണം കഠിനമായിരുന്നുവെന്ന് ബിനില്‍ വ്യക്തമാക്കി. പ്രേക്ഷകര്‍ നിന്ന് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് ചിത്രത്തിലെ നായകന് ശ്രീനാഥ് ഭാസിയും അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തില്‍ ബാബുരാജ്, അലന്‍സിയര്‍, നായിക യാമി സോന, സൂര്യാ ക്രിഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, ശ്രീരംഗ്, ദാവീദ് ജേക്കബ്, അശ്വമേധ് എന്നിവരും നിര്‍മ്മാതാക്കളായ അനില്‍ പിള്ള, ദീപു ബോസ് എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് ചിത്രത്തിലെ പാട്ടിന് ശ്രീനാഥ് ഭാസിയും അലന്‍സിയറും ചുവടുവെച്ചു. ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രം നവംബര്‍ 30 ന് പുറത്തിറക്കുന്നത്. മാര്‍ക്കറ്റിംഗ് ബ്രിങ്ഫോര്‍ത്ത് അഡ്വര്‍ടൈസിങ്.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala23 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala1 day agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

