kerala

ഷൂട്ടിനിടയില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല; വിന്‍സിയുടെ പരാതിയില്‍ പ്രതികരണവുമായി അണിയറ പ്രവര്‍ത്തകര്‍

By webdesk18

April 19, 2025

നടി വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോക്ക് എതിരായി നല്‍കിയ പരാതിയില്‍ പ്രതികരണവുമായി ‘സൂത്രവാക്യം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഷൂട്ടിനിടയില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് നിര്‍മാതാവ് ശ്രീകാന്തും സംവിധായകന്‍ യൂജിനും പറഞ്ഞു.

ഇത്തരത്തില്‍ ഒരു വിഷയമുണ്ടായത് ചീഫ് ടെക്നിഷ്യന്‍മാരില്‍ ആരുടെ അടുത്തും വിന്‍സി പറഞ്ഞിട്ടില്ല. വേറെ ആരുടെയെങ്കിലും അടുത്ത് പറഞ്ഞോ എന്നറിയില്ല. തങ്ങളുടെ സെറ്റില്‍ നിന്ന് ആരും കരഞ്ഞുപോയിട്ടില്ലെന്നും അണിയറക്കാര്‍ പറഞ്ഞു.

മുമ്പ് വിഷയങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് വിഷയം അറിഞ്ഞതെന്നും ഇവര്‍ പ്രതികരിച്ചു. സെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരുമായും ബന്ധപ്പെടും. 21ന് സിറ്റിങ് നിശ്ചയിച്ചിട്ടുണ്ട്. വിവാദങ്ങളില്‍ ഖേദമുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് നേരത്തെ പരാതി ലഭിച്ചിട്ടില്ല. സംഭവിച്ചത് എന്ത് തന്നെയായാലും വിന്‍സിക്ക് ഒപ്പമാണെന്നും പ്രൊഡ്യൂസര്‍ വ്യക്തമാക്കി.