സോള്‍: അമേരിക്കയുള്‍പ്പടെയുള്ള ലോകരാജ്യങ്ങളെ പ്രകോപിപ്പിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ഞായറാഴ്ച ഉച്ച തിരിഞ്ഞാണു പരീക്ഷണം നടന്നതെന്നു ദക്ഷിണകൊറിയ അറിയിച്ചു. പുച്യാങ്ങില്‍ നിന്നാണ് പുതിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.

ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയില്‍ 500 കിലോമീറ്റര്‍ മാറി കടലിലാണ് മിസൈല്‍ പതിച്ചതെന്നു ദക്ഷിണ കൊറിയന്‍ സൈന്യം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ യുഎസുമായി ചേര്‍ന്ന് ദക്ഷിണകൊറിയ സ്ഥിതിഗതികള്‍ വിശകലനം ചെയ്തുവരികയാണ്. അതേസമയം, മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് നേരത്തേ അറിഞ്ഞിരുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.