ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ 100 കോടിരൂപയുടെ നഷ്ടം വരുത്തിയെന്ന് ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡായ നെസ്‌ലെ ഇന്ത്യന്‍ ചെയര്‍മാന്‍ സുരേഷ് നാരായണന്‍. സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണമായെന്ന എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്ന സാഹചര്യത്തിലാണ് നെസ്‌ലെക്കും കോടികളുടെ നഷ്ടം വന്നെന്ന രീതിയിലുള്ള വാര്‍ത്ത പുറത്തുവരുന്നത്.

sureshnarayanan-kprc-621x414livemint

നവംബറിലുള്ള തീരുമാനം ഒരു തിരിച്ചടിയായിരുന്നു. നൂറ് കോടി രൂപയാണ് സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍മൂലം നഷ്ടത്തിലായത്. ജനുവരിയോടുകൂടി സാധാരണ അവസ്ഥയിലേക്ക് വരുന്നുണ്ടെങ്കിലും പൂര്‍ണ്ണമായിട്ടില്ല. എന്നാല്‍ അടുത്ത ആറുമാസത്തിനുള്ളില്‍ അത് തിരിച്ചുപിടക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

നവംബര്‍ എട്ടിനായിരുന്നു 500,1000 നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. തുടര്‍ന്നാണ് 2000-ന്റെ നോട്ടുകള്‍ വിപണിയിലെത്തുന്നത്. പുതിയ 1000ന്റെ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു.