india
നോട്ടുനിരോധനം ‘നിയമവിരുദ്ധമാ’ ണെന്ന് ജസ്റ്റിസ് ബംഗളൂരു വെങ്കടരാമയ്യ നാഗരത്ന
16,41,571 ആയിരുന്നു 2016ലെ മൂല്യമെങ്കില്‍ ഇന്നത് 31, 05,721 കോടിയാണെന്ന് കണക്കുകള്‍ പറയുന്നു.

2016 നവംബര്‍ എട്ടിലെ ആയിരം ,അഞ്ഞൂറ് രൂപകളുടെ നോട്ടുകളുടെ നിരോധനം നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബംഗളൂരു വെങ്കടരാമയ്യ നാഗരത്ന. ഇവര്‍ കര്‍ണാടകയിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. നോട്ടുനിരോധനം പരിശോധിച്ച ബെഞ്ചിലെ ഏകവനിതാ ജഡ്ജിയായിരുന്നു ബി.വി നാഗരത്ന. റിസര്‍വ് ബാങ്ക് നിയമമനുസരിച്ച് അവരാണ് നോട്ടുനിരോധം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യേണ്ടിയിരുന്നതെന്നും ഇക്കാര്യത്തില്‍ ബാങ്കിന് സ്വതന്ത്രനിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ ഭിന്ന വിധിയില്‍ പറഞ്ഞു. നാലിനെതിരെ ഒന്ന് എന്ന രീതിയിലാണ ്ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്. ഒട്ടനവധി ഹര്‍ജികളാണ് നോട്ടുനിരോധത്തിന്റെ സാധുത ചോദ്യം ചെയ്ത് കോടതിയിലെത്തിയിരുന്നത്. വര്‍ഷം ആറ് കഴിഞ്ഞതിന് ശേഷമുള്ള വിധി പക്ഷേ നോട്ടുനിരോധനം മൂലം പ്രയാസപ്പെട്ട് കഴിയുന്ന ജനത്തിന് വലിയ നിരാശയാണുളവാക്കിയിരിക്കുന്നത്.
വലിയ ഉദ്ദേശ്യങ്ങളാണ് നടപടിക്ക് പിന്നിലെന്ന സര്‍ക്കാര്‍ വാദം നാഗരത്ന തള്ളി. അത് താനല്ല പറയേണ്ടത്.താന്‍ പരിശോധിച്ചത് നിയമപരമായ കാര്യമാണ്. ആര്.ബി.ഐയുടെ 26-ാം വകുപ്പ് പ്രകാരം അതിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നവംബര്‍ ഏഴിന് അങ്ങോട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നുവെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ‘ സര്‍ക്കാരിന്റെ താല്പര്യപ്രകാരം’ എന്ന റിസര്‍വ് ബാങ്കിന്റെ രേഖയിലെ വാചകം ഇതിന് തെളിവാണ്. അതേസമയം മറ്റുനാലുപേര്‍ ചൂണ്ടിക്കാട്ടിയത് ആറുമാസമായി സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ്. അതാണ് നോട്ടുനിരോധത്തെ അനുകൂലിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
രാജ്യത്തെ സകല മേഖലയും ഇതേതുടര്‍ന്ന് പ്രയാസപ്പെട്ടതും നൂറിലധികം പേര് മരിച്ചുവീണതും കാര്‍ഷികവാണിജ്യമേഖല പണംകിട്ടാതെ തകര്‍ന്നതുമെല്ലാമാണ ്നോട്ടുനിരോധത്തിനെതിരായ ചിന്താഗതിക്ക് വഴിവെച്ചത്. മാത്രമല്ല, അന്ന് 11 ലക്ഷം കോടി പ്രചാരത്തിലുണ്ടായിരുന്ന കറന്‍സിയുടെ മൂല്യം ഇന്ന് അതിന്റെ ഇരട്ടിയയോളം അധികമാണ്- 89 ശതമാനം. 16,41,571 ആയിരുന്നു 2016ലെ മൂല്യമെങ്കില്‍ ഇന്നത് 31, 05,721 കോടിയാണെന്ന് കണക്കുകള്‍ പറയുന്നു. ഇതോടൊപ്പം ചരക്കുസേവനനികുതിയുടെ അടിച്ചേല്പിക്കലും വൈകാതെ 2019ലെ കോവിഡും ഇന്ത്യന്‍ ജനതയെ ചെറുതായൊന്നുമല്ല മുള്‍മുനയില്‍ നിര്‍ത്തിയത്. ഇന്നും അതിന്റെ ആഘാതം തുടരുകയുമാണ്.
india
ഇന്ത്യ- പാക് വെടിനിര്‍ത്തല്‍; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍
ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികള്‍ പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്താന് ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുല്ല, ഇന്ത്യന്‍ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായി എന്നിവര്‍ ഹോട്ട്ലൈന്‍ വഴി ചര്‍ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയതായുമാണ് പാകിസ്താന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്‍ത്തലിന് ധാരണയാവുന്നത്.
india
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി.

വീണ്ടും വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ് ജഗദീഷ് ദേവ്ദ്. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ ജഗദീഷ് ദേവ്ദിന്റെ പരാമര്‍ശം.
പ്രധാനമന്ത്രി നല്കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ല. രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്കല് വണങ്ങുന്നു.- ജഗദീഷ് ദേവ്ദ് പറഞ്ഞു. അതേ സമയം, ദേവ്ദിന്റെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടികാട്ടി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണ്. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.
നേരത്തെ ആര്‍മി കേണല്‍ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കന്‍വര്‍ വിജയ്ഷായെ ക്യാബിനെറ്റില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുള്‍പ്പടെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമര്‍ശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
india
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

ഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന് നടന്നുവെന്ന് സൈന്യം. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.
പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഷഹിദ് കൂട്ടെ ഉള്‍പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്‍ വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ലഷ്കര്‍ ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്‍എഫിന്റെ പ്രധാന കമാന്‍ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞു. അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് മറുപടി നല്‍കിയത്. പുതിയ ഇന്ത്യ എന്ന സന്ദേശം കൂടിയാണ് ഓപ്പറേഷന് സിന്ദൂര്‍ നല്‍കിയത്. തദ്ദേശിയമായി നിര്‍മ്മിച്ച മിസൈലുകളാണ് ഇന്ത്യ പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനു മുന്നില്‍ ശത്രുക്കള്‍ നിഷ്പ്രഭരായെന്നും സൈന്യം അറിയിച്ചു.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala3 days ago
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു