Connect with us

Video Stories

ഒബാമ: പടിയിറങ്ങുന്നത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ‘കൂള്‍’ ആയ പ്രസിഡണ്ട്‌

Published

on

അമേരിക്കയുടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. വൈറ്റ് ഹൗസിന്റെ പുതിയ അധിപതി ഹിലരി ക്ലിന്റണോ ഡൊണാള്‍ഡ് ട്രംപോ എന്ന് ലോകം ഉറ്റുനോക്കുന്നതിനിടെ, അമേരിക്ക കണ്ട ഏറ്റവും മികച്ച പ്രസിഡണ്ടുമാരിലൊരാളായ ബറാക് ഒബാമ പടിയിറങ്ങുകയാണ്. അമേരിക്ക എന്ന സാമ്രാജ്യത്വ ശക്തിയെ തിരുത്തുന്നതിലും ആഗോള രംഗത്തെ അധിനിവേശ / ആക്രമണ ത്വര അവസാനിപ്പിക്കുന്നതിലും കാര്യമായ ഒന്നും ചെയ്യാന്‍ ആയില്ലെന്നത് സത്യമാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പദവിയില്‍ ഇരിക്കുമ്പോഴും വിനയം, ലാളിത്യം, നര്‍മം തുടങ്ങിയ മനുഷ്യത്വ ഗുണങ്ങള്‍ ഒബാമ കൈവിട്ടില്ല എന്നത് ചരിത്രത്തില്‍ രേഖപ്പെടുമെന്നുറപ്പ്.

ഒബാമയിലെ മനുഷ്യത്വം പ്രകടമായ ചില നിമിഷങ്ങളിലൂടെ:

ഒരിക്കല്‍ യു.എസ് പ്രസിഡണ്ടിന്റെ ഹെലികോപ്റ്റര്‍ ആയ ‘മറൈന്‍ വണ്ണി’ല്‍ കയറുന്നതിനിടെ ഒബാമ സൈനികനെ അഭിവാദ്യം ചെയ്യാന്‍ മറന്നു. കയറിയ കോപ്ടറില്‍ നിന്ന് ഇറങ്ങി വന്ന് അദ്ദേഹം അഭിവാദ്യമര്‍പ്പിച്ചു.


മറ്റൊരിക്കല്‍ മഴയത്താണ് ഒബാമക്ക് മറൈന്‍ വണ്ണില്‍ നിന്ന് ഇറങ്ങേണ്ടി വന്നത്. കൈവശമുള്ളത് ഒരു കുട മാത്രം. കോപ്ടറില്‍ തനിക്കൊപ്പം യാത്ര ചെയ്തിരുന്ന വനിതാ സ്റ്റാഫുകള്‍ക്കു കൂടി കുട ചൂടിക്കൊടുത്ത് ഒബാമ നടന്നുനീങ്ങി. മൂന്നുപേര്‍ക്ക് ഇടമില്ലാത്ത കുടയ്ക്കടിയില്‍ പ്രസിഡണ്ടിന്റെ കുപ്പായം നനയുന്നുണ്ടായിരുന്നു.


കുട്ടികള്‍ക്ക് പ്രിയങ്കരനാണ് ഒബാമ. വൈറ്റ് ഹൗസിനകത്തായാലും പുറത്തായാലും കുട്ടികളെ കൊഞ്ചിക്കാനും അവരെ കളിപ്പിക്കാനും ഒബാമ പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്.

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുടെ പ്രസിഡണ്ടാണെങ്കിലും ഭാര്യ മിഷേലിനോടുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒബാമ മറച്ചുവെക്കാറില്ല


റിയോ ഒളിംപിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ വെള്ളിനേടിയ യു.എസ് താരം മക്കയ്‌ല മറോണി, തനിക്ക് സ്വര്‍ണം ലഭിക്കാത്തതില്‍ അസംതൃപ്തയായിരുന്നു. മെഡല്‍ വാങ്ങുമ്പോള്‍ ചുണ്ടുകോട്ടിയാണ് അവര്‍ അനിഷ്ടം അറിയിച്ചത്. മറോണിയെ കണ്ടുമുട്ടിയപ്പോള്‍, അതേരീതിയില്‍ മുഖംകോട്ടി പ്രസിഡണ്ട് ഫോട്ടോക്ക് പോസ് ചെയ്തു.

obam01

ഹാര്‍വഡ് കോളേജില്‍ പഠിക്കുന്ന കാലത്ത് ഒബാമ നല്ലൊരു ബാസ്‌കറ്റ്‌ബോള്‍ പ്ലെയര്‍ ആയിരുന്നു. പ്രസിഡണ്ടായ ശേഷവും സ്‌പോര്‍ട്‌സിനോടുള്ള അദ്ദേഹത്തിന്റെ കമ്പം മാറിയില്ല.

oba7

Video Stories

എയിംസില്‍ സൈബര്‍ അക്രമണം- പിന്നില്‍ ചൈനയെന്ന് സൂചന

Published

on

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) സൈബര്‍ ആക്രമണം. ലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കര്‍മാര്‍ നടത്തിയതായാണ് സൂചന. അഞ്ച് പ്രധാന സെര്‍വറുകളെ ലക്ഷ്യം വെച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

മോഷ്ടിച്ച ഡാറ്റകള്‍ ഇന്റര്‍നെറ്റിന്റെ ഡാര്‍ക്ക് വെബില്‍ വിറ്റതാകാനാണ് സാധ്യതയെന്ന് വിവരം. മോഷ്ടിച്ച എയിംസ് ഡാറ്റയ്ക്കായി ഡാര്‍ക്ക് വെബില്‍ 1,600ലധികം സെര്‍ച്ചിംഗ് ഓപ്ഷനുകള്‍ കാണിച്ചു. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ള വിവിഐപികളുടെ വിവരങ്ങളാണ് മോഷ്ടിച്ച വിവരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പണം തട്ടിയെടുക്കലായിരുന്നു ഹാക്കര്‍മാരുടെ പ്രധാന ലക്ഷ്യം. ഹാക്കര്‍മാര്‍ 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായയും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Video Stories

ലോകകപ്പ് തോൽവിയ്ക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ് ബെല്‍ജിയം പരിശീലകനും

ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്‍റിന് മുമ്ബ് തന്നെ തീരുമാനിച്ചിരുന്നു

Published

on

ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറ പുറത്തായതിന് പിന്നാലെ സ്ഥാനമൊഴിയുന്നതായി അറിയിച്ച്‌ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്.

‘എന്‍റെ അവസ്ഥ വളരെ വ്യക്തമാണ്. പരിശീലക സ്ഥാനത്ത് എന്‍റെ അവസാനമാണിത്. ലോകകപ്പിലെ ഫലമെന്തായാലും സ്ഥാനമൊഴിയുമെന്ന് ടൂര്‍ണമെന്‍റിന് മുമ്ബ് തന്നെ തീരുമാനിച്ചിരുന്നു. ദീര്‍ഘകാലം ടീമിനെ പരിശീലിപ്പിച്ച്‌ വരികയായിരുന്നു. ഞാന്‍ രാജിവച്ച്‌ ഒഴിയുന്നില്ല. അങ്ങനെ എന്‍റെ റോള്‍ അവസാനിക്കുകയാണ്’ എന്നും റോബര്‍ട്ടോ മാര്‍ട്ടിനസ് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഖത്തറിലെ പുറത്താകലിന് പിന്നാലെ സ്ഥാനമൊഴിയുകയാണെന്ന് മാര്‍ട്ടിനസ് വ്യക്തമാക്കിയതായി ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ക്രൊയേഷ്യയോട് 0-0ന് സമനില വഴങ്ങിയതോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണാണ് ബെല്‍ജിയത്തിന്‍റെ ഗോള്‍ഡന്‍ ജനറേഷന്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്. ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോ ഗ്രൂപ്പ് ചാമ്ബ്യന്‍മാരായും ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറിലെത്തി.

Continue Reading

Video Stories

പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്

മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര്‍ മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.

Published

on

തുടര്‍ച്ചയായ രണ്ടാം വട്ടവും കരുത്തരായ ജര്‍മനി ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരിക്കുന്നു.2014ല്‍ കിരീടം നേടിയതിനു ശേഷം ഇതുവരെ അവര്‍ക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടുവാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മനി അവസാന മത്സരത്തില്‍ കോസ്റ്ററിക്കയെ തകര്‍ത്തുവിട്ടത്. ചെല്‍സി താരം കായ് ഹാവര്‍ട്‌സ് മത്സരത്തില്‍ ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി.പത്താം മിനിറ്റില്‍ തന്നെ ജര്‍മനി മുന്നിലെത്തുകയുണ്ടായി. റൗമിന്റെ പാസില്‍ നിന്നും ഗ്‌നാബ്രിയാണ് ലക്ഷ്യം കണ്ടത്. ശേഷം പുരോഗമിച്ച മത്സരത്തില്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ ഒന്നുംതന്നെ പിറന്നില്ല.

തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ച് അമ്പത്തിയെട്ടാം മിനിറ്റില്‍ തന്നെ കോസ്റ്റാറിക്ക ഗോള്‍ മടക്കി. യെല്‍റ്റ്‌സിന്‍ റ്റെജഡയായിരുന്നു അവരെ ഒപ്പമെത്തിച്ചത്. പിന്നീട് നിരന്തരം ലീഡ് നേടുവാനുള്ള ജര്‍മനിയുടെ ശ്രമങ്ങള്‍ ആണ് കാണുവാന്‍ കഴിഞ്ഞത്. എന്നാല്‍ എഴുപതാം മിനിറ്റില്‍ ന്യൂയറിന്റെ സെല്‍ഫ് ഗോളില്‍ കോസ്റ്റാറിക്ക ലീഡ് നേടി. വീണ്ടുമൊരു അട്ടിമറി ജര്‍മനി മണുക്കുന്നുവെന്ന് തോന്നിയ നിമിഷം. എന്നാല്‍ വെറും 3 മിനിട്ടിന്റെ ഇടവേളയില്‍ സബ് ആയി കളത്തിലിറങ്ങിയ ഹാവര്‍ട്‌സിലൂടെ ജര്‍മനി ഗോള്‍ മടക്കി.

തുടര്‍ന്ന് വിജയഗോളിനായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഹാവര്‍ട്‌സ് ടീമിന്റെ മൂന്നാം ഗോളും തന്റെ ഇരട്ടഗോളും പൂര്‍ത്തിയാക്കി. ഗ്‌നാബ്രിയായിരുന്നു ഗോളില്‍ പങ്കാളിയായത്. 4 മിനിറ്റിന് ശേഷം ഫുള്‍ക്രഗ് കൂടി സ്‌കോര്‍ ചെയ്തതോടെ ജര്‍മന്‍ പട്ടിക പൂര്‍ത്തിയായി. സനെയാണ് ഗോളിന് വഴിയിരുക്കിയത്.

ഒടുവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മന്‍ പട വിജയം സ്വന്തമാക്കുകയായിരുന്നു. മികച്ചൊരു വിജയം നേടിയിട്ടും നോക്കൗട്ടിലേക്ക് പ്രവേശിക്കുവാന്‍ കഴിയാതിരുന്നത് അവര്‍ക്ക് വലിയ തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഏറ്റ പരാജയമാണ് ഈയൊരു വിധി എഴുതിയത്.മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര്‍ മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.

 

Continue Reading

Trending