Connect with us

News

ഏകദിന ലോകകപ്പ്; ടീമിലെ താരങ്ങള്‍ക്ക് മതിയായ വിശ്രമം വേണമെന്ന് ഷാക്കിബ് അല്‍ ഹസന്‍

ഏകദിന ലോകകപ്പിനൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിലെ താരങ്ങള്‍ക്ക് മതിയായ വിശ്രമം വേണമെന്ന് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍.

Published

on

കൊളംബോ: ഏകദിന ലോകകപ്പിനൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിലെ താരങ്ങള്‍ക്ക് മതിയായ വിശ്രമം വേണമെന്ന് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. ഏഷ്യാ കപ്പിന് ശേഷം നടക്കുന്ന ന്യുസിലന്‍ഡിനെതിരായ പരമ്പരയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 21 മുതല്‍ 26 വരെ ധാക്കയിലാണ് കീവിസിനെതിരായ ഏകദിന പരമ്പര. ഈ പരമ്പരയില്‍ നിന്ന് ലോകകപ്പ് താരങ്ങളെ മാറ്രി നിര്‍ത്തണമെന്ന് ഷാക്കിബ് വാദിക്കുന്നത് ഏഷ്യാ കപ്പ് വേളയിലാണ്. 26 നാണ് ബംഗ്ലാദേശും ന്യുസിലന്‍ഡും തമ്മിലുള്ള പരമ്പര അവസാനിക്കുന്നത്.

അടുത്ത ദിവസം തന്നെ രണ്ട് ടീമുകളും ഇന്ത്യയിലേക്ക് തിരിക്കണം. ലോകകപ്പ് വേളയില്‍ ഇന്ത്യയില്‍ ധാരാളം യാത്ര നടത്താനുണ്ട്. വലിയ ചാമ്പ്യന്‍ഷിപ്പാണ്. അത് മുന്‍നിര്‍ത്തിയാണ് വിശ്രമം തേടുന്നതെന്നും ഷാക്കിബ് പറഞ്ഞു. കിവീസിനെതിരായ പരമ്പര പ്രധാനമാണ്. ആ പരമ്പരയിലേക്ക് കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കണം. ലോകകപ്പ് ബെര്‍ത്ത് ഉറപ്പാക്കിയ താരങ്ങള്‍ക്ക് വിശ്രമം നിര്‍ബന്ധമാണ്. ലോകകപ്പിലേക്ക് പോവുമ്പോള്‍ പരുക്ക് പാടില്ല. നല്ല ആരോഗ്യം വേണം. ഇന്ത്യയിലെ യാത്ര മറക്കരുത്-നായകന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ബീഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് എതിര്‍പ്പറിയിക്കാന്‍ രണ്ടാഴ്ച കൂടി സമയം നീട്ടി സുപ്രിംകോടതി

തെരഞ്ഞെടുപ്പ് കമ്മിഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കി.

Published

on

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബിഹാറിലെ വോട്ടര്‍മാര്‍ക്ക് എതിര്‍പ്പറിയിക്കാന്‍ രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കി സുപ്രിംകോടതി. പേരുള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ സഹായിക്കണമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കി.

പരിഷ്‌കരണ നടപടികളില്‍ സുപ്രിംകോടതി നിരീക്ഷണം തുടരും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. സെപ്തംബര്‍ 15ന് ശേഷം പരാതികള്‍ ഉണ്ടാകില്ലെന്നും കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു.

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കാമെന്നും നേരിട്ട് അപേക്ഷ നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. 11 രേഖകളില്‍ ഏതെങ്കിലുമോ, ആധാര്‍ കാര്‍ഡോ സഹിതം അപേക്ഷ നല്‍കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയെ അറിയിച്ചു.

Continue Reading

kerala

ലോറിയിടിച്ച് ബൈക്ക് യാത്രിക്കാരന്‍ മരിച്ചു

ദേശീയ പാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Published

on

ദേശീയ പാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. നിറുത്താതെ പോയ ഹരിയാന രജിസ്‌ട്രേഷന്‍ ലോറിയും ഡ്രൈവറെയും തമിഴ്‌നാട്ടില്‍ പിടികൂടി. ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശി മെഹബൂബ് (43) നെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകിട്ടോടെ വാഹനവും ഡ്രൈവറേയും പൊലീസ് കളമശ്ശേരിയില്‍ എത്തിച്ചു. ചൊവ്വാഴ്ച രാത്രി 11.15 ന് ഇടപ്പള്ളി ടോളില്‍ മെട്രോ പില്ലര്‍ നമ്പര്‍ 383ന് സമീപത്താണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പാലക്കാട് എരമയൂര്‍ കൊട്ടക്കര വീട്ടില്‍ വിനോദിന്റെ മകന്‍ നിതിന്‍ വിനോദിനാണ് (26) ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ അപകടത്തിന് കാരണമായ ലോറി നിറുത്താതെ പോവുകയായിരുന്നു. ഡ്രൈവറെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

News

പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച; യുവാവ് മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ അതിക്രമിച്ച് കയറി

അതിക്രമിച്ച് കയറിയയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Published

on

പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശി മതില്‍ ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ അതിക്രമിച്ച് കയറി. രാവിലെ ആറ് മണിയോടെയാണ് സംഭവം. യുവാവിനെ ഉടന്‍ പിടികൂടിയെന്നും ചോദ്യം ചെയ്തു വരികയാണെന്നും സിഐഎസ്എഫ് അറിയിച്ചു.

അതിക്രമിച്ച് കയറിയയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി രാമ (20) എന്ന വ്യക്തിയാണ് അതിക്രമിച്ചു കയറിയത്. റെയില്‍ഭവന്റെ ഭാഗത്ത് നിന്നും മതില്‍ ചാടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗരുഡ ഗേറ്റില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പെട്ടെന്ന് പിടികൂടുകയായിരുന്നു.

Continue Reading

Trending