Connect with us

kerala

ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം #CAREERCHANDRIKA

അവസാന തീയതി ജൂൺ 30.

Published

on

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിങും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി-പ്ലസ് ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/പട്ടികവർഗ/ മറ്റ് അർഹരായ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സ് വിജയിച്ചവർക്ക് ഡി.ടിപി ഓപ്പറേറ്റർ ഗ്രേഡ് 2, ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് -2, പ്ലേറ്റ് മേക്കർ ഗ്രേഡ് -2 തസ്തികകളിലേക്ക് പി.എസ്.സി അംഗീകാരമുണ്ട്.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററിലാണ് കോഴ്‌സുകൾ നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയക്ക് നേരിട്ടും 135 രൂപയ്ക്ക് തപാലിലും ഓഫീസർ ഇൻ ചാർജ്, സി-ആപ്റ്റ്, റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിലും ലഭിക്കും. ഫോൺ: 0495 2723666, 0495 2356591, 9400453069. വെബ്‌സൈറ്റ്: www.captkerala.com. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട

അവസാന തീയതി ജൂൺ 30.

kerala

‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍

Published

on

കൊച്ചി: തനിക്കെതിരായ സംഘപരിവാർ ആക്രമണം കുറച്ച് നാൾ തുടരുമെന്നും അവർക്ക് മടുക്കുമ്പോൾ നിർത്തിക്കൊള്ളുമെന്നും വേടൻ. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. NIA ക്ക് നൽകിയ പരാതി വൈകിയെന്നാണ് തോന്നുന്നതെന്നും വേടൻ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. അത് ഇനിയും തുടരും. എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ പോലും വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്.

തുഷാർ വെള്ളാപ്പള്ളിയുടെ പിന്തുണയുടെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തെരുഞ്ഞെടുപ്പൊക്കെ വരുവല്ലെയെന്നും കൂട്ടിച്ചേർത്തു. കേസുകൾവന്നത് പരിപാടിയെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടനാട് റെയ്ഞ്ച് ​ഫോറസ്റ്റ് ഓഫീസിൽ വെച്ചാണ് വേടൻ മാധ്യമങ്ങളെ കണ്ടത്. നാല് വർഷം മുമ്പ് പാടിയ പാട്ടിന്റെ പേരിൽ വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് എൻഐഎക്ക് പരാതി നൽകിയത്.

പുല്ലിപ്പല്ല് കേസിലെ വിവാദത്തിൽ റേഞ്ച് ഓഫീസറെ വനംവകുപ്പ് നേരത്തെ സ്ഥലംമാറ്റി. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ‍ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയത്.

Continue Reading

kerala

സര്‍ക്കരിന്റെ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു; സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് ഗുണഭോക്താക്കള്‍

ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്.

Published

on

ഇടുക്കിയില്‍ ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം ചോര്‍ന്നൊലിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് ഫ്ലാറ്റ് കൈമാറി രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഫ്ളാറ്റിനുള്ളിലെ പല ഭാഗങ്ങളും അടര്‍ന്ന് വീഴുകയാണ്. സര്‍ക്കാര്‍ മോഹന വാഗ്ദാനം നല്‍കി പറ്റിച്ചു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. എന്നാല്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കും എന്നാണ് കരിമണ്ണൂര്‍ പഞ്ചായത്ത് നല്‍കിയ മറുപടി.

17 ലക്ഷം രൂപ മതിപ്പു വില. ചുരുങ്ങിയ സമയം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം സാങ്കേതികവിദ്യ. കട്ടയും, സിമന്റും ഇല്ലാതെ വേര്‍തിരിച്ച മുറികള്‍. ഇതൊക്കെയായിരുന്നു ഫ്ലാറ്റിന് സര്‍ക്കാര്‍ പറഞ്ഞ മേന്മകള്‍. എന്നാല്‍ രണ്ടുവര്‍ഷം തികയുമ്പോഴേക്കും തകരുന്ന അവസ്ഥയിലേക്കാണ്.

ചെറിയ മഴയില്‍ തന്നെ സീലിംഗ് ഇളകിവീണു. ഭിത്തി നനഞ്ഞ് കുതിര്‍ന്ന് ഇടിയാന്‍ തുടങ്ങി. നാലാം നിലയിലെ മുറിക്കുള്ളില്‍ ചോര്‍ച്ച. 36 കുടുംബങ്ങളാണ് ഫ്ളാറ്റ് സമുച്ചയത്തില്‍ താമസിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഫ്ലാറ്റിനു പകരം മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം എന്നാണ് ആവശ്യം. സര്‍ക്കാരിന്റെ ഒരു ഭവന പദ്ധതിയില്‍ ഇടം പിടിച്ചതിനാല്‍ മറ്റൊരു ആനുകൂല്യം ഈ കുടുംബങ്ങള്‍ക്ക് ഇനി കിട്ടില്ല.

 

 

Continue Reading

kerala

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ വ്‌ളോഗര്‍

Published

on

തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്രോണ്‍ പറത്തിയെന്ന് സംശയിക്കുന്ന കൊറിയന്‍ വ്‌ളോഗര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം യുവതി ക്ഷേത്രത്തിന് എത്തിയെന്ന് സ്ഥിരീകരിച്ചു.

ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തുന്നതില്‍ വിലക്കുളള സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രില്‍ പത്താം തിയതി യുവതി ഡ്രോണ്‍ പറത്തിയത്. തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഉത്സവ സമയത്താണ് വിലക്ക് ലംഘിച്ച് യുവതി ഡ്രോണ്‍ പറത്തിയത്. എന്നാല്‍ ഇവര്‍ ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ട്.

Continue Reading

Trending