Connect with us

GULF

ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മയുടെ പ്രഥമ സംഗമവും ലോഗോ പ്രകാശനവും നിർവഹിച്ചു

ലോഗോ ഡിസൈൻ ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരവും സമർപ്പിച്ചു.

Published

on

മസ്കറ്റ് : ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ അംഗങ്ങളെ ഉൾപ്പെടുത്തി മൂന്നു മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ഒമാൻ മലപ്പുറം ജില്ല കൂട്ടായ്മയുടെ പ്രഥമ കുടുംബ സംഗമവും ലോഗോ പ്രകാശനവും റുസൈൽ പാർക്കിൽ വച്ച് നടന്നു.

റഹീം വറ്റല്ലൂർ, ബാലകൃഷ്ണൻ വലിയാട്ട്,ശിഹാബ് കോട്ടക്കൽ,അൻവർ സാദത്ത്, ഷറഫുള്ള നാലകത്ത്,
സി,വി,എം ബാവ വേങ്ങര, മുബഷിർ, അലവി തുടങ്ങിയവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. ലോഗോ ഡിസൈൻ ചെയ്ത കൂട്ടായ്മയിലെ അംഗം അജ്മലിന് ഉപഹാരവും സമർപ്പിച്ചു.

ഒമാനിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂട്ടായ്മയിലെ അംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബാലകൃഷ്ണൻ വലിയാട്ട് ശിഹാബ് കോട്ടക്കൽ ഹബീബ് എന്നിവർ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് സൗദി അറേബ്യയുടെ നിലപാട്

ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് സൗദി അറേബ്യ നിലപാട് ആവര്‍ത്തിച്ചത്.

Published

on

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് സൗദി അറേബ്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം. ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് സൗദി അറേബ്യ നിലപാട് ആവര്‍ത്തിച്ചത്.

2024 സെപ്റ്റംബര്‍ 18ന് ശൂറാ കൗണ്‍സിലിന്റെ ഒമ്പതാം സെഷന്‍ പ്രവര്‍ത്തനോദ്ഘാടന വേളയില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പരിശ്രമം സൗദി അറേബ്യ അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി. അതില്ലാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നും അറിയിച്ചു.

2024 നവംബര്‍ 11ന് റിയാദില്‍ ചേര്‍ന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിലും കിരീടാവകാശി ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്െന്നും അറിയിച്ചു. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യവും ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വത്തിന് ഫലസ്തീന് അര്‍ഹതയുണ്ടെന്നും കിരീടാവകാശി അന്ന് വ്യക്തമാക്കിയിരുന്നു.

ഇസ്രയേലിന്റെ സെറ്റില്‍മെന്റ് നയങ്ങളിലൂടെയോ, ഫലസ്തീന്‍ ഭൂമി പിടിച്ചടക്കുന്നതിലൂടെയോ, ഫലസ്തീന്‍ ജനതയെ അവിടെനിന്നും കുടിയിറക്കാന്‍ ശ്രമിക്കുന്നതിലൂടെയോ അവരുടെ അവകാശങ്ങളെ ഹനിക്കുന്നതിനെയോ സൗദി അറേബ്യ അംഗീകരിക്കില്ല. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്ന കാര്യം മന്ത്രാലയം പ്രസ്താവനയില്‍ സൂചിപ്പിച്ചു.

Continue Reading

GULF

പ്രവാസികളോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക: ദമ്മാം കെഎംസിസി

Published

on

ദമ്മാം: പ്രവാസികൾ കാലങ്ങളായി ഉയർത്തുന്ന ആവശ്യങ്ങളെ അപ്പാടെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്ര ഗവ അവതരിപ്പിച്ചതെന്നും ഇതിനെതിരെ പൊതുസമൂഹത്തിന്റെ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി നേതാക്കളായ സൈനു കുമളി, മുജീബ് കൊളത്തൂർ, മഹ്മൂദ് പൂക്കാട്, അസ്‌ലം കൊളക്കോടൻ, ഫൈസൽ ഇരിക്കൂർ, അഫ്സൽ വടക്കേക്കാട്, ഷിബിലി ആലിക്കൽ സലാം മുയ്യം എന്നിവർ വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

സ്വദേശിവൽക്കരണം മൂലം ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്നവർക്കുള്ള പുന രധിവാസ പാക്കേജ്, വർഷംതോറും ഉയരുന്ന വിമാന ടിക്കറ്റ് ചാർജ്, മാരകമായ അസുഖം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് നൽകേണ്ട സൗജന്യ ചികിത്സ,സൗജന്യമായി മൃതദേഹം കൊണ്ടുവരാനുള്ള നടപടികൾ എന്നീ കാര്യങ്ങളിലൊന്നും കേന്ദ്ര ബജറ്റിൽ ഒരു പദ്ധതിയും പ്രഖ്യാപിക്കാത്തതിൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ന്യായമായ അവകാശങ്ങൾ ഒന്നൊന്നായി തട്ടിയെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും, കേരള സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന ടോൾ പിരിവ് ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്നും ഈ തീരുമാനം ഉപേക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Continue Reading

GULF

ജുബൈൽ കെ.എം.സി.സി പൊതുസമ്മേളനം സംഘടിപ്പിച്ചു

Published

on

ദമ്മാം. ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക കാമ്പയിൻ ‘ELEVATE 2025’-ൻ്റെ ഭാഗമായി ജുബൈൽ സിറ്റി ഏരിയകമ്മിറ്റി പൊതുസമ്മേളനം സംഘടിപ്പിച്ചു. കുങ്കുമം ഹാളിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻ്റ് സൈദലവി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ ഉദ്ഘാടനം ചെയ്തു. ഷിബു മീരാൻ, ഉസ്മാൻ ഒട്ടുമ്മൽ, സലാം ആലപ്പുഴ, ഹമീദ് പയ്യോളി, ഷിഹാബ് കൊടുവള്ളി, ഫിറോസ് വാൽക്കണ്ടി, അസീസ് ഉണ്ണിയാൽ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി സെക്യൂരിറ്റി കോഓർഡിനേറ്റർ മജീദ് ചാലിയം, ഫൈസൽ ഇരിക്കൂർ, ഹബീബ് റഹ്മാൻ, ഡോ.ഫവാസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംവദിച്ചു.തുടർന്ന് കെ.എം.സി.സി സുരക്ഷാ പദ്ധതിയുടെ അവലോകനവും നടന്നു.

സിറ്റി ഏരിയ ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.
റിയാസ് വെങ്ങര, സിറാജുദ്ദീൻ ചെമ്മാട്, ഇല്യാസ്, അബ്ദുൾ സമദ്, ഫെബിൻ പന്തപ്പാടൻ, സുലൈമാൻ കണ്ണൂർ, അബൂബക്കർ കാസർകോട്, മുഹമ്മദ് അഷ്‌റഫ്, ജാഫർ താനൂർ, ജമാൽ പി.വി, അബ്ദുൾ കരീം, സമീറലി വളാഞ്ചേരി, ജംഷി എന്നിവർ നേതൃത്വം നൽകി.

Continue Reading

Trending