main stories
ഒമിക്രോണ്‍ മൂന്ന് മടങ്ങ് കൂടുതല്‍ അണുബാധയ്ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്
മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഈ പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് സമര്‍പ്പിച്ചിട്ടില്ല.

ഒമിക്രോണ്‍ വകഭേദം മറ്റ് കൊവിഡ് വകഭേദങ്ങളായ ഡെല്‍റ്റയെയും ബീറ്റയെയും അപേക്ഷിച്ച് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍. മൂന്നിരട്ടി കൂടുതലാണെന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞത്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. പേപ്പര്‍ ഇതുവരെ അവലോകനം ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ അഭിപ്രായത്തില്‍ എത്തിചേര്‍ന്നിരിക്കുന്നത്.
മുന്‍പുള്ള അണുബാധയില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിച്ച പ്രതിരോധശേഷി മറികടക്കാനുള്ള പുതിയ വകഭേദത്തിന്റെ ശേഷിയെപ്പറ്റിയും പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മെഡിക്കല്‍ പ്രീപ്രിന്റ് സെര്‍വറില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഈ പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ പരിശോധനയ്ക്ക് സമര്‍പ്പിച്ചിട്ടില്ല.
എന്നാല്‍, പഠനത്തിന് വിധേയരായ വ്യക്തികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിനെ പറ്റി ഗവേഷകര്‍ക്ക് യാതൊരു വിവരവുമില്ല.
ആയതിനാല്‍ വാക്‌സിന്‍ മൂലം ജനങ്ങള്‍ കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോണ്‍ എത്രത്തോളം മറികടക്കുമെന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്നും ഗവേഷകര്‍ ഓര്‍മപ്പെടുത്തി.
india
തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി
പൊതു ഇടങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും മൃഗസ്നേഹികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ദത്തെടുക്കാമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.

തെരുവുനായകളെ പിടികൂടി സുരക്ഷാ കേന്ദ്രത്തിലാക്കണമെന്ന രണ്ടംഗ ബഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി തിരുത്തി. തെരുവുനായകളെ പിടികൂടി വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനും ശേഷം തുറന്നുവിടാമെന്ന് മുന്നംഗം ബെഞ്ചിന്റെ ഇടക്കാല വിധി.
അതേസമയം പേവിഷ ബാധയുള്ള നായകളെ തുറന്നുവിടരുതെന്നും വിധിയില്‍ പറയുന്നു. പൊതു ഇടങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും മൃഗസ്നേഹികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ദത്തെടുക്കാമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
നായകളെ ഷെല്‍ട്ടര്‍ഹോമുകളിലേക്ക് മാറ്റണമെന്ന ജസ്റ്റിസ് പര്‍ദ്ദിവാലയുടെ ഉത്തരവ് നേരത്തെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജസ്റ്റിസ് പര്‍ദ്ദിവാലയുടെ ബെഞ്ചില്‍ നിന്നാണ് കേസ് മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്.
india
പഞ്ചാബില്‍ ശിഹാബ് തങ്ങള്‍ സ്മാരകം ഇന്ന് സമര്‍പ്പിക്കും
പഞ്ചാബ് ലൗലി പ്രൊഫഷനല്‍ യൂനിവേഴ്‌സിറ്റിയുടെ സമീപത്തായി നിര്‍മിച്ച ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും.

ജലന്തര്‍: പഞ്ചാബ് ലൗലി പ്രൊഫഷനല്‍ യൂനിവേഴ്‌സിറ്റിയുടെ സമീപത്തായി നിര്‍മിച്ച ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും. സ്‌നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും കാവലാളായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ഒരുക്കിയ സാംസ്‌കാരിക കേന്ദ്രം നാലുനില കെട്ടിടത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആയിരത്തോളം ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുള്ള പള്ളി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ലൈബ്രറി, സയ്യിദ് ഉമറലി തങ്ങള്‍ സ്മരണയിലൊരുക്കിയ കോണ്‍ഫ്രന്‍സ് ഹാള്‍, ഹോസ്റ്റല്‍, ഗസ്റ്റ് റൂം, മെസ്സ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളുണ്ട്. സയ്യിദ് മുഹമ്മദലി ശിഹാബ് ഹ്യൂമാനിറ്റേറിയന്‍ (സ്മാഷ്) ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലാണ് ശിഹാബ് ത ങ്ങള്‍ കള്‍ചറല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ഉത്തരേന്ത്യന്‍ സ്ഥാനങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയായിരിക്കും സെന്റര്‍. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി നാല്‍പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേശവും പകരുന്ന രീതിയിലുള്ള വ്യത്യസ്ത പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സെന്ററിന് കീഴില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ലൗലി പ്രഫഷണല്‍ യൂനിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. അശോക് കുമാര്‍ മിത്തല്‍ എം.പി മുഖ്യാതിഥിയാകും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നഈം അലി ശിഹാബ് തങ്ങള്‍, ഇ.ടി മു ഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, അഡ്വ.ഹാരിസ് ബീരാന്‍ എം.പി, അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, ആബിദ് ഹുസൈന്‍ എം.എല്‍.എ, സി.കെ സുബൈര്‍, അഡ്വ.ഫൈസല്‍ ബാബു, പി.കെ ഫിറോസ്, പി.കെ നവാസ്, ടി.പി അഷ്‌റഫലി, ഷാക്കിര്‍, നവാസ്, അഷറഫ് പെരുമുക്ക് പങ്കെടുക്കും.
വിവിധ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കുമെന്ന് സമാഷ് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വര്‍ക്കിംഗ് സെക്രട്ടറി എം.ടി മുഹമ്മദ് അസം, ട്രസ്റ്റ് മെമ്പര്‍മാരായ അഡ്വ.കെ.പി നാസര്‍, പി.വി അഹമദ് സാജു, ജാസിം, നാസ് തുറക്കല്‍ അറിയിച്ചു.
india
മുന്‍ ഉപരാഷ്ട്രപതി ധന്‍ഖര്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്, എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാത്തത്?: രാഹുല്‍ ഗാന്ധി
‘പഴയ ഉപരാഷ്ട്രപതി എവിടെപ്പോയി. എന്തിനാണ് ഒളിവില്‍?’ സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ചോദിച്ചു.

മുന്‍ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ രാജിവെച്ചതിന് ശേഷം പൊതുജനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍, അദ്ദേഹം എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നും എന്തുകൊണ്ടാണ് അദ്ദേഹം ”പൂര്‍ണ്ണമായി നിശബ്ദനായി” പോയതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച ചോദിച്ചു.
പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ബി. സുദര്‍ശന്‍ റെഡ്ഡിയെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കവെ, ധന്‍ഖര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നില്‍ ഒരു ‘കഥ’ ഉണ്ടെന്നും, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതിക്ക് ഒരു വാക്ക് പറയാനാകാത്തതും ‘ഒളിക്കേണ്ട’ സാഹചര്യം എന്തുകൊണ്ടാണെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു.
‘പഴയ ഉപരാഷ്ട്രപതി എവിടെപ്പോയി. എന്തിനാണ് ഒളിവില്‍?’ സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ചോദിച്ചു.
ഉപരാഷ്ട്രപതി രാജിവച്ച ദിവസം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കെ.സി. വേണുഗോപാല്‍ അവന്റെ അടുത്ത് വന്ന് ഉപരാഷ്ട്രപതി ‘പോയി’ എന്ന് പറഞ്ഞു.
‘അദ്ദേഹം എന്തിനാണ് രാജി വെച്ചത് എന്നതിന് ഒരു വലിയ കഥയുണ്ട്, നിങ്ങളില്‍ ചിലര്‍ക്ക് ഇത് അറിയാമായിരിക്കും, ചിലര്‍ക്ക് അറിയില്ലായിരിക്കാം. എന്നാല്‍ അതിന് പിന്നില്‍ ഒരു കഥയുണ്ട്.
‘പിന്നെ എന്തിനാണ് അദ്ദേഹം ഒളിവില്‍ കഴിയുന്നത് എന്നതിന് ഒരു കഥയുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യയുടെ (മുന്‍) ഉപരാഷ്ട്രപതിക്ക് ഒരു വാക്ക്, മറച്ചുവെക്കേണ്ട അവസ്ഥ… എല്ലാവര്‍ക്കും അറിയാം,’ അദ്ദേഹം പറഞ്ഞു.
‘പെട്ടന്ന്, രാജ്യസഭയില്‍ ‘പൊട്ടിത്തെറിച്ച’ വ്യക്തി നിശബ്ദനായി, പൂര്‍ണ്ണമായും നിശബ്ദനായി. അതിനാല്‍, ഈ സമയത്താണ് നമ്മള്‍ ജീവിക്കുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
പിന്നീട് എക്സില്‍ ഇട്ട പോസ്റ്റില്‍ കോണ്‍ഗ്രസ് നേതാവ് ഇങ്ങനെ പറഞ്ഞു: ‘ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി എന്തിനാണ് ഒളിച്ചിരിക്കുന്നത്? ഒരു വാക്ക് പോലും അവര്‍ക്ക് പുറത്ത് വന്ന് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായത്? ചിന്തിക്കൂ, നമ്മള്‍ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന്.’
ഭരണകക്ഷിയുമായുള്ള ബന്ധം വഷളാക്കിയേക്കാമെന്ന സൂചനകള്‍ക്കിടയില്‍, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചതിന്റെ ആദ്യ ദിവസം ആരോഗ്യ കാരണങ്ങളാല്‍ ജൂലൈ 21 ന് ധന്ഖര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
-
india3 days ago
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്‍ശന്‍ റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്
-
india3 days ago
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
-
kerala2 days ago
പാലിയേക്കരയിലെ കുരുക്ക്
-
india2 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്‍ഡ്യാ സംഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും
-
Health2 days ago
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍