Connect with us

kerala

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്

Published

on

പത്തനംതിട്ട: ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്.

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. പിന്നീട് അതുവഴിയെത്തിയ ചെങ്ങന്നൂര്‍ നഗരസഭയുടെ കാറില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടര്‍ന്നു. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകുംവഴിയായിരുന്നു അപകടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചിയെ മൂടി പുകമഞ്ഞ്;  വായു ഗുണനിലവാരം 170 ന് മുകളില്‍,  ജാഗ്രത നിര്‍ദേശം

കൊച്ചിയിലെ വ്യവസായ മേഖലകളില്‍ താമസിക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും…

Published

on

കൊച്ചി: കൊച്ചി നഗരത്തെ മൂടി പുകമഞ്ഞ്. വൈറ്റില, തൈക്കൂടം, ഏലൂര്‍, കളമശേരി എന്നിവിടങ്ങളടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. ഇതോടെ പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ന്നു.

പുകമഞ്ഞിന്റെ സാഹചര്യത്തില്‍ വലിയ ആശങ്ക വേണ്ടെന്നും, എന്നാല്‍ ചിലയിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം.ജി. മനോജ് അറിയിച്ചു.

ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളിലെ പോലെ ഗുരുതര അവസ്ഥ കൊച്ചിയിലില്ലെന്നും, ഇവിടെ ദൃശ്യമാകുന്നത് പുകമഞ്ഞിന്റെ പ്രാഥമിക ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ചൂട് കുറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.

ചെന്നൈ തീരത്ത് രൂപപ്പെട്ട ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മേഘാവൃതമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത് മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേര്‍ന്നാല്‍ അത് ആരോഗ്യത്തിന് ദോഷകരമാകും. കൊച്ചിയിലെ വായു ഗുണനിലവാരം ക്രമാതീതമായി താഴുന്ന സാഹചര്യമാണ് നിലവിലുള്ളത്. വായു ഗുണനിലവാര സൂചിക 170ന് മുകളിലാണ്.

ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.മഞ്ഞില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പൊടിപടലങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കും.

കൊച്ചിയിലെ വ്യവസായ മേഖലകളില്‍ താമസിക്കുന്നവര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. കടല്‍ക്കാറ്റ് ലഭിക്കുന്ന സാഹചര്യത്തില്‍ വായു മലിനീകരണം കുറയാന്‍ സഹായിക്കുമെന്നും ഡോ. എം.ജി. മനോജ് അറിയിച്ചു.

 

Continue Reading

kerala

സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം

ശബരിമല തീര്‍ത്ഥാടകരില്‍ ഒരാള്‍ ഇടിയുടെ ആഘാതത്തില്‍..

Published

on

കോട്ടയം: പൊന്‍കുന്നത്ത് സ്‌കൂള്‍ ബസും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം. പാലാ-പൊന്‍കുന്നം റോഡിലെ ഒന്നാം മൈല്‍ പ്രദേശത്താണ് അപകടം ഉണ്ടായത്.

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ സ്‌കൂള്‍ ബസിന്റെ പിന്നിലേക്കാണ് കര്‍ണാടകയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ ബസ് ഇടിച്ചുകയറിയത്. അപകടസമയം സ്‌കൂള്‍ ബസില്‍ നാല് കുട്ടികളും ആയയും മാത്രമാണ് ഉണ്ടായിരുന്നത്.

അപകടത്തില്‍ കുട്ടികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ശബരിമല തീര്‍ത്ഥാടകരില്‍ ഒരാള്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണു.  ഇയാളെ ഉടന്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ…

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം.  റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാലാണ് നിയന്ത്രണം.

രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടില്ല. ഇവ നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചു വിടും. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തിവിടൂവെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

Continue Reading

Trending