നാഗ്പൂര്‍: ശിഹാബ് തങ്ങള്‍ -ജി.എം ബനാത്ത്‌വാല വിമന്‍ എംപവര്‍മെന്റ് പദ്ധതി പ്രകാരം വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി ഉദ്ഘാടനവും കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നാഗ്പൂരില്‍ നട ന്നു. വനിതകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. കൂടാതെ 150തോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
നാഗ്പൂരിലെ തെക്‌നാക് ആസാദ് നഗറില്‍ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും കേരള ഹരിത യൗവ്വനം വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടന്നത്. മുസ്‌ലിം ലീഗ് നാഗ്പൂര്‍ ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഷമിം സാദിഖ്, അംഗം ഷരീഫ് അന്‍സാരി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സുബൈര്‍ ഖാന്‍, ജോയിന്റ് സെക്രട്ടറി മന്‍പ്രീത് സിങ് മാര്‍വാഹ് എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. ഷിബു മീരാന്‍, നൗഷാദ് കാസര്‍കോട്, അസ്‌ലം ഖാന്‍ മുല്ല, മൊഹ്‌സിന്‍ ഖാന്‍, ഖാസി റിയാസുദ്ദീന്‍, തഖ്ദിര്‍ ഉസ്മാന്‍, ഇക്ബാല്‍ അന്‍സാരി, നിയാസുദ്ദീന്‍ അന്‍സാരി, ബഷീര്‍ ഖാന്‍ ഫാമി, ജാമില്‍ അന്‍സാരി, ഇബ്രാഹിം ഷെയ്ഖ്, അസീസ് ഷെയ്ഖ്, ബാബ ഭായ്, സാബിര്‍ ഷെയ്ഖ്, ഹസന്‍ ഖാന്‍, സുബ്ബു ഭായ്, ഡോ. മുഹമ്മദ് സാക്കിര്‍, നാസിര്‍ ഖാന്‍, സദ്ദാം അഷ്‌റഫ്, ഫിറോസ് ഖാന്‍, മുഷ്താഖ് അഹമ്മദ്, ഇര്‍ഷാദ് അന്‍സാരി, ഷഹബാന്‍ ഖാന്‍, തൗസിഫ് ഖാന്‍, സലിം ഖാന്‍, ഇര്‍ഷാദ്, തൗസീഫ് ഖുറേഷി, മുജ്താബാ അന്‍സാരി, സുഫിയാ ഖാന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.