കോഴിക്കോട്: ഒഞ്ചിയത്ത് സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം സി.പി.എം- ആര്‍.എം.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വടകര ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ നാല് ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകനും വെട്ടേറ്റു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്‍.എം.പി ആരോപിച്ചു. അതേസമയം, സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എന്‍. വേണു ഉള്‍പ്പെടെ 17 ആര്‍.എം.പി പ്രവര്‍ത്തകരെ പയ്യോളി പൊലീസ് കരുതല്‍ തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.