ലക്‌നൗ: അയോധ്യ രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച് രാം മന്ദിര്‍ നിര്‍മാണത്തിന് എന്ന പേരില്‍പണം പിരിച്ചയാള്‍ പിടിയില്‍. നരേന്ദ്ര റാണ എന്നയാളാണ് മീററ്റ് പൊലീസിന്റെ പിടിയിലായത്. മീററ്റിലെ ജാഗ്രിതി വിഹാര്‍ മേഖലയില്‍ ഓഫീസ് തുറന്നായിരുന്നു തട്ടിപ്പ്. ഈ ഓഫീസില്‍ നിന്നായിരുന്നു വ്യാജ രസീതുമായി ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് സ്റ്റേഷന്‍ എസ്എസ്പി അജയ് സഹാനി പറഞ്ഞു.

പോലീസ് നടത്തിയ തെരച്ചിലില്‍ പ്രതി റാണയുടെ ഓഫീസില്‍നിന്ന് കെട്ടുകണക്കിന് വ്യാജ രസീതുകള്‍ കണ്ടെടുത്തു. എത്ര പേരെ പറ്റിച്ചെന്നും എത്ര പണം പിരിച്ചെന്നുമുള്ള വിവരങ്ങള്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ എന്നും എസ്എസ്പിപറഞ്ഞു.