kerala

”ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിജെപിയുടെ തട്ടിപ്പ്, പറയേണ്ടിടത്ത് നിലപാട് പറഞ്ഞിട്ടുണ്ട്” പി.കെ കുഞ്ഞാലിക്കുട്ടി

By webdesk13

September 19, 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ തട്ടിപ്പാണെന്നും വിഷയത്തിൽ പറയേണ്ടിടത്ത് നിലപാട് പറഞ്ഞിട്ടുണ്ടെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് എം പിമാർ ഇടപടലുകൾ നടത്തിയിട്ടുണ്ട്. ലോ കമ്മീഷന് മുന്നിലും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയിൽ നടക്കില്ലെന്നും ബിജെപിക്ക് ഇത് നടപ്പാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.