കോഴിക്കോട്: ജപ്പാന്‍ ജ്വരം ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ മരിച്ചു. വടകര അഴിയൂര്‍ ദേവികൃപയില്‍ പദ്മിനിയാണ് മരിച്ചത്. ജപ്പാന്‍ ജ്വരമെന്ന സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. അതേസമയം ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു. ഇതോടെ നിപ്പ ബാധിക്കുന്നവരുടെ എണ്ണം പതിനേഴായി. 9 പേര്‍ നിപ്പ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇയാള്‍ക്ക് മെഡിക്കല്‍കോളജില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയമുണ്ട്. ബുധനാഴ്ച 12 പേരുടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇതോടെ നിപ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി.