More
ഒരു രൂപാനോട്ടിന് നൂറു വയസ്

ന്യൂഡല്ഹി: റിസര്വ് ബാങ്ക് ഗവര്ണര് ഒപ്പിടാത്ത ഒരേയൊരു നോട്ടായ ഒരു രൂപാ നോട്ടിന് 100വയസ് തികയുന്നു. 1917 നവംബര് 30നാണ് നോട്ട് ആദ്യമായി നിലവില് വന്നത്. 1994ല് ഒരുരൂപാ നോട്ടുകളുടെ അച്ചടി നിര്ത്തിയെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരം 2015ല് അച്ചടി പുനരാരംഭിച്ചിരുന്നു.
ഒരുരൂപാ നാണയങ്ങളാണ് ആദ്യം പുറത്തിറക്കിയത്. എന്നാല് ഒന്നാം ലോക മഹായുദ്ധകാലത്ത് വെള്ളിയുടെ മൂല്യം കൂടിയതോടെ ആളുകള് നാണയം ഉരുക്കി തൂക്കി വില്ക്കാന് തുടങ്ങിയതോടെയാണ് കേന്ദ്രസര്ക്കാര് നോട്ടുകള് അച്ചടിച്ചു തുടങ്ങിയത്.
ആദ്യകാലത്ത് ഇംഗ്ലണ്ടില് നിന്നും ജോര്ജ്ജ് അഞ്ചാമന് രാജാവിന്റെ അര്ദ്ധകായ ചിത്രം അച്ചടിച്ചാണ് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ പേരില് നോട്ടുകള് ഇറങ്ങിയിരുന്നത്. 1931 ഏപ്രില് അഞ്ചിനാണ് നോട്ടുകള് അച്ചടിക്കാനുള്ള അധികാരം ഇന്ത്യന് റിസര്വ് ബാങ്കിന് ലഭിച്ചത്. പിന്നീട് ഇംഗ്ലീഷിനു പുറമെ എട്ടു ഭാഷകളില് നോട്ടില് മൂല്യം രേഖപ്പെടുത്തി. 1949ല് വീണ്ടും അച്ചടിച്ച നോട്ടില് ധനകാര്യ സെക്രട്ടറിയായിരുന്ന കെ ആര് കെ മേനോന് ഒപ്പിട്ടിരുന്നു. മത്രമല്ല ജോര്ജ്ജ് ആറാമന്റെ തലക്കുപകരം പുതിയ നോട്ടില് അശോക സ്തംഭം സ്ഥാനം പിടിച്ചു. 1957ല് ചുവപ്പു നിറമുള്ള ഒരുരൂപാ നോട്ട് ഇറങ്ങി. 1969ല് ഗാന്ധിജയന്തിയുടെ ഭാഗമായി നോട്ടില് ഗാന്ധിയുടെ ചിത്രം ഉള്പ്പെടുത്തി. കേന്ദ്രസര്ക്കാര് നേരിട്ടിറക്കുന്ന നോട്ടില് ഇതുവരെ 21 ധനകാര്യ സെക്രട്ടറിമാര് ഒപ്പുവെച്ചിട്ടുണ്ട്.
kerala
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഓർത്തഡോക്സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.
crime
‘പെന്ഷന്കാശ് നല്കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന് അറസ്റ്റില്

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
kerala
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്ത്തി’; രമേശ് ചെന്നിത്തല

സാധാരണക്കാര്ക്കുള്ള ചികിത്സാസൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിന്റെ പേരില് തിരുവനന്തപുരം മെഡിക്കല് കോളജിലെ ഡോ. ഹാരിസിനെ വേട്ടയാടാന് ഭരണകൂടം ഇറങ്ങിപ്പുറപ്പെടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്ത്തിയാണെന്ന് കോണ്ഗ്രസ് വര്ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വിമര്ശിക്കുന്നവരെയും പൊതുജനങ്ങള്ക്കു വേണ്ടി സംസാരിക്കുന്നവരെയും വേട്ടയാടാന് ഫാസിസ്റ്റ്, ഏകാധിപത്യമനസുള്ളവര്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും ഒരു പത്രപ്രവര്ത്തകയെന്ന നിലയില് നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്ത്തിയ വീണാ ജോര്ജ് തന്നെ ഇത്തരമൊരു വേട്ടയ്ക്കു നേതൃത്വം നല്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരായ മനുഷ്യര്ക്കു വേണ്ടി ശബ്ദമുയര്ത്തുന്നത് ഒരു തെറ്റല്ല. അങ്ങനെ ശബ്ദമുയര്ത്തുന്നവരെ അംഗീകരിക്കുകയാണ്, അവരെ ചേര്ത്തു പിടിക്കുകയാണ് യഥാര്ഥ കമ്യൂണിസ്റ്റുകള് ചെയ്യേണ്ടത്. മനുഷ്യനാവണം എന്നു പാടിയതു കൊണ്ടു മാത്രം കാര്യമില്ല. അങ്ങനെ ആവാന് കൂടി ശ്രമിക്കണം. സ്വന്തം സഹപ്രവര്ത്തകരെ തന്നെ ഉപയോഗിച്ചാണ് ഡോ. ഹാരിസിനെ കുടുക്കാന് ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഇത്തരം ഭീകരതയ്ക്കു വഴങ്ങാതെ ഡോക്ടര്മാരുടെ സംഘടനകള്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്, സ്വന്തം സഹപ്രവര്ത്തകന് ഒപ്പം നില്ക്കുകയാണ് വേണ്ടത് – അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പതു വര്ഷത്തെ തുടര്ഭരണം സിപിഐഎമ്മിനെ പൂര്ണമായും ഫാസിസ്റ്റ് പാര്ട്ടിയും ഫാസിസ്റ്റ് ഭരണകൂടവുമാക്കി മാറ്റിയിരിക്കുന്നുവെന്നും എതിര്ക്കുന്നവരെ വേട്ടയാടുകയാണ് ഭരണകൂടവും പാര്ട്ടിയുമെന്നും അദ്ദേഹം വിമര്ശിച്ചു. ഒന്നുകില് പെണ്ണുകേസില്, അല്ലെങ്കില് മറ്റെന്തെങ്കിലും കേസില് കുടുക്കി എതിരാളികളുടെ ഭാവി നശിപ്പിക്കുന്ന തരം താണ പ്രവര്ത്തനങ്ങളിലാണ് ഇവര് ഏര്പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ജനത ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുതന്നും രമേശ് ചെന്നിത്തല ഓര്മിപ്പിച്ചു.
-
kerala2 days ago
ആലപ്പുഴയില് നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്ദ്ദനം; കേസെടുത്ത് പൊലീസ്
-
News2 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല് ആക്രമിച്ചാല് നേരിടാന് തയ്യാറെന്ന് ഹിസ്ബുല്ല
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്ന്ന് അട്ടിമറി നടത്തി രാഹുല് ഗാന്ധി
-
kerala3 days ago
അതിതീവ്രമഴ തുടരും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി; രണ്ട് ജില്ലകളില് റെഡ് അലേര്ട്ട്
-
kerala2 days ago
ചേര്ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില് നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
kerala3 days ago
ബിരിയാണി ഇല്ലെന്ന് പറഞ്ഞു; കോഴിക്കോട് ഹോട്ടല് ഉടമയെ യുവാവ് മര്ദ്ദിച്ചതായി പരാതി
-
kerala2 days ago
കണ്ണൂര് സര്വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്
-
kerala3 days ago
അശ്ലീല സിനിമകളിലൂടെ പണ സമ്പാദനമെന്ന് പരാതി; നടി ശ്വേത മോനോനെതിരെ കേസ്