മുംബൈയിലെ ബാങ്ക് ഓഫ് മൗറീഷ്യസ് ശാഖയില്‍നിന്ന് 143 കോടി രൂപ കവര്‍ന്നു. ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സര്‍വര്‍ ഹാക്ക് ചെയ്ത് പണം ഇന്ത്യയ്ക്ക് പുറത്തുള്ള വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരിക്കുകായണ്.

മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള ബാങ്കിന്റെ ശാഖയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ബാങ്ക് അധികൃതര്‍ മുംബൈ പോലീസിനു നല്‍കിയ പരാതിയില്‍ എകണോമിക്‌സ് ഒഫന്‍സ് വിംഗ് അന്വേഷണം ആരംഭിച്ചു.

മൗറീഷ്യസിലെ രണ്ടാമത്തെ പൊതുമേഖല ബാങ്കാണിത്. സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം.