Connect with us

crime

സ്‌ക്രീൻ ഷെയര്‍ ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് 2.32 ലക്ഷം നഷ്ടം

ആര്‍മിയില്‍ നിന്നും റിട്ടയര്‍ ആയശേഷം തന്റെ പേരില്‍ രാജസ്ഥാൻ ജയ്‌സാല്‍മീറിലുള്ള ബാങ്കിന്റെ ലോണ്‍ തിരിച്ചടക്കാൻ ശ്രമിച്ച കതിരൂര്‍ സ്വദേശിക്കാണ് പല തവണകളിലായി 232535 രൂപ നഷ്ടമായത്

Published

on

കണ്ണൂര്‍: ലോണ്‍ ക്ലോസ് ചെയ്യാനായി ബാങ്കിനെ ബന്ധപ്പെടാൻ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയ നമ്പറില്‍ വിളിച്ച റിട്ട.ആര്‍മി ഉദ്യോഗസ്ഥന് പണം നഷ്ടമായി. ആര്‍മിയില്‍ നിന്നും റിട്ടയര്‍ ആയശേഷം തന്റെ പേരില്‍ രാജസ്ഥാൻ ജയ്‌സാല്‍മീറിലുള്ള ബാങ്കിന്റെ ലോണ്‍ തിരിച്ചടക്കാൻ ശ്രമിച്ച കതിരൂര്‍ സ്വദേശിക്കാണ് പല തവണകളിലായി 232535 രൂപ നഷ്ടമായത്.

ഗൂഗിളില്‍ നിന്ന് കിട്ടിയ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ബാങ്കിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റാണെന്ന് പരിചയപ്പെടുത്തിയാള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒരു ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷം ആപ്ലിക്കേഷന് പെര്‍മിഷൻ നല്‍കിയതോടെ റിട്ട. ഉദ്യോഗസ്ഥന്റെ ഫോണ്‍ സ്‌ക്രീൻ ഷെയര്‍ ചെയ്യപ്പെടുകയും തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച്‌ എ.ടി.എം വഴി പണം തട്ടിയെടുക്കുകയുമായിരുന്നു. സ്‌ക്രീൻ ഷെയര്‍ ചെയ്യപ്പെട്ടതോടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞാണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ ശേഖരിച്ചത്. കതിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

▸ ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വ്യക്തിവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും ഇത്തരം ഫോണ്‍കോളുകള്‍, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകള്‍ എന്നിവ പൂര്‍ണമായും അവഗണിക്കണമെന്നും പൊലീസ് പറഞ്ഞു.

 സ്ക്രീൻ ഷെയര്‍ ആപ്പുകള്‍

▸ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഒരു എളുപ്പ വഴിയാണ് സ്‌ക്രീൻ ഷെയര്‍ ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ നിര്‍ബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളും നിങ്ങള്‍ക്ക് അയച്ചുതരും. ബാങ്കുകളുടെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞും ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ പറഞ്ഞുമാണ് സ്‌ക്രീൻ ഷെയറിംഗിലൂടെ തട്ടിപ്പുകാര്‍ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. സ്‌ക്രീൻ ഷെയറിംഗ് സാദ്ധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും.

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending