crime
സ്‌ക്രീൻ ഷെയര്‍ ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിക്ക് 2.32 ലക്ഷം നഷ്ടം
ആര്‍മിയില്‍ നിന്നും റിട്ടയര്‍ ആയശേഷം തന്റെ പേരില്‍ രാജസ്ഥാൻ ജയ്‌സാല്‍മീറിലുള്ള ബാങ്കിന്റെ ലോണ്‍ തിരിച്ചടക്കാൻ ശ്രമിച്ച കതിരൂര്‍ സ്വദേശിക്കാണ് പല തവണകളിലായി 232535 രൂപ നഷ്ടമായത്
കണ്ണൂര്‍: ലോണ്‍ ക്ലോസ് ചെയ്യാനായി ബാങ്കിനെ ബന്ധപ്പെടാൻ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ നമ്പറില്‍ വിളിച്ച റിട്ട.ആര്‍മി ഉദ്യോഗസ്ഥന് പണം നഷ്ടമായി. ആര്‍മിയില്‍ നിന്നും റിട്ടയര്‍ ആയശേഷം തന്റെ പേരില്‍ രാജസ്ഥാൻ ജയ്‌സാല്‍മീറിലുള്ള ബാങ്കിന്റെ ലോണ്‍ തിരിച്ചടക്കാൻ ശ്രമിച്ച കതിരൂര്‍ സ്വദേശിക്കാണ് പല തവണകളിലായി 232535 രൂപ നഷ്ടമായത്.
ഗൂഗിളില്‍ നിന്ന് കിട്ടിയ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ബാങ്കിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റാണെന്ന് പരിചയപ്പെടുത്തിയാള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒരു ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷം ആപ്ലിക്കേഷന് പെര്‍മിഷൻ നല്‍കിയതോടെ റിട്ട. ഉദ്യോഗസ്ഥന്റെ ഫോണ്‍ സ്‌ക്രീൻ ഷെയര്‍ ചെയ്യപ്പെടുകയും തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് എ.ടി.എം വഴി പണം തട്ടിയെടുക്കുകയുമായിരുന്നു. സ്‌ക്രീൻ ഷെയര്‍ ചെയ്യപ്പെട്ടതോടെ ബാങ്കിന്റെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞാണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ ശേഖരിച്ചത്. കതിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
▸ ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വ്യക്തിവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും ഇത്തരം ഫോണ്‍കോളുകള്‍, എസ്.എം.എസ്. സന്ദേശം, ഇ-മെയിലുകള്‍ എന്നിവ പൂര്‍ണമായും അവഗണിക്കണമെന്നും പൊലീസ് പറഞ്ഞു.
സ്ക്രീൻ ഷെയര്‍ ആപ്പുകള്‍
▸ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള ഒരു എളുപ്പ വഴിയാണ് സ്‌ക്രീൻ ഷെയര്‍ ആപ്ലിക്കേഷനുകള്‍. ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ നിര്‍ബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളും നിങ്ങള്‍ക്ക് അയച്ചുതരും. ബാങ്കുകളുടെ ആപ്ലിക്കേഷൻ ലോഗിൻ ചെയ്യാൻ പറഞ്ഞും ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ പറഞ്ഞുമാണ് സ്‌ക്രീൻ ഷെയറിംഗിലൂടെ തട്ടിപ്പുകാര്‍ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. സ്‌ക്രീൻ ഷെയറിംഗ് സാദ്ധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇൻസ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala13 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

