kerala

ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകള്‍ അല്‍പസമയത്തിനകം;രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ പള്ളിയില്‍

By webdesk11

July 20, 2023

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ എത്തിച്ചു. പള്ളിയില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. അന്ത്യശ്രുശ്രൂഷകള്‍ അല്പസമയത്തിനകം തുടങ്ങും. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള പ്രമുഖര്‍ പള്ളിയില്‍ എത്തിയിട്ടുണ്ട്. വി.ഡി സതീശന്‍ രമേശ് ചെന്നിത്തല കെ.സുധാകരന്‍ തുടങ്ങി നീണ്ട നിര നേരത്തെ തന്നെ അദ്ദേഹത്തിന് കൂടെയുണ്ട്.

ആളുകളുടെ ജനബാഹുല്യം കാരണം സംസ്‌കാര ചടങ്ങുകള്‍ നീണ്ടു നീണ്ടു പോവുകയാണ്. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ കാണാന്‍ ഇനിയും തടിച്ചുകൂടിയിരിക്കുന്നത്.