Connect with us

kerala

ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ സിബിഐ റിപ്പോര്‍ട്ട്: ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

.ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വിഷയത്തില്‍ ചര്‍ച്ച നടക്കും.

Published

on

ലൈംഗിക അപവാദ കേസില്‍ മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തമാക്കിയ സിബിഐ യുടെ കോടതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

മാധ്യമങ്ങളിലൂടെ വന്ന ഊഹാപോഹങ്ങള്‍ മാത്രമാണ് സര്‍ക്കാറിന് ഇതേപ്പറ്റി അറിയുന്നത്. അതിന്മേല്‍ നടപടിയെടുക്കണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തതാണ്. റിപ്പോര്‍ട്ട് രേഖാമൂലം സര്‍ക്കാരിന് കിട്ടിയാല്‍ പരിശോധിച്ചു നിയമപദേശം തേടി മാത്രമേ അതിന്മേല്‍ നിയമനടപടി തീരുമാനിക്കാനാകൂ. എങ്കിലും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യത്തിന്‍മേല്‍ നിയമസഭയില്‍ ചര്‍ച്ച ആവാമെന്ന് പിണറായി വിജയന്‍ സഭയെ അറിയിച്ചു .ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം വിഷയത്തില്‍ ചര്‍ച്ച നടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ മര്‍ദിച്ച അധ്യാപികയെ പുറത്താക്കി

മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്.

Published

on

കൊച്ചി മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ മര്‍ദിച്ച അധ്യാപികയെ ജോലിയില്‍ നിന്നും പുറത്താക്കി. മട്ടാഞ്ചേരി സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. വിദ്യാര്‍ത്ഥയെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വൈകീട്ട് വീട്ടിലെത്തിയ കുട്ടി വസ്ത്രം മാറുന്നതിനിടയ്ക്കാണ് കുട്ടിയുടെ ശരീരത്തില്‍ പാടുകളുള്ളത് രക്ഷിതാക്കള്‍ കണ്ടത്. ഇതേ കുറിച്ച് കുട്ടിയോട് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ അധ്യാപികയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

 

Continue Reading

kerala

‘ഓംപ്രകാശ് ആരാണെന്ന് അറിയില്ല’: നടി പ്രയാഗ മാര്‍ട്ടിന്‍

ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

Published

on

ഓം പ്രകാശ് ആരാണെന്ന് അറിയില്ലെന്നും വാര്‍ത്ത വന്നതിന് ശേഷമാണ് ഓംപ്രകാശിനെ കുറിച്ച് ഗൂഗിള്‍ ചെയ്ത് മനസിലാക്കിയതെന്നും നടി പ്രയാഗ മാര്‍ട്ടിന്‍. ഹോട്ടലില്‍ പോയത് സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു. പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ കാണുന്നുണ്ടെന്നും അതില്‍ സത്യമില്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

ഓം പ്രകാശ്  പ്രതിയായ ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് പ്രയാഗ മാര്‍ട്ടിന്‍ ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തിയിരുന്നു. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പറഞ്ഞു.

അതേസമയം അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങിയിരുന്നു. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഓം പ്രകാശിനെ അറിയില്ലെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി.

നേരത്തെ ഓംപ്രകാശിനെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

 

Continue Reading

kerala

കാലിക്കറ്റ് ക്യാമ്പസുകളില്‍ എംഎസ്എഫ് തരംഗം

സര്‍വകലാശാലയിലും കോളേജിലും എസ്.എഫ്.ഐ നടത്തുന്ന മാഫിയാവല്‍ക്കരണത്തിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് അനുകൂലമായ വിജയമാണ് ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കോളജ് യൂണിയനിലൂടെ എം.എസ്.എഫ് നേടിയ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും പറഞ്ഞു.

Published

on

എസ്.എഫ്.ഐയുടെ കോട്ടകള്‍ തകര്‍ത്ത് കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാമ്പസുകളില്‍ എം.എസ്.എഫ് തരംഗം. 43 വര്‍ഷത്തിന് ശേഷം വയനാട്ടിലെ പഴശ്ശി രാജ കോളേജ് എം.എസ്.എഫ് മുന്നണി നേടി. 22 വര്‍ഷത്തിന് ശേഷം കോടഞ്ചേരി കോളേജ് കോഴിക്കോട്, 20 വര്‍ഷത്തിന് പൊന്നാനി എം.ഇ.എസ്, 12 വര്‍ഷത്തെ എസ്.എഫ്.ഐയുടെ കോട്ട തകര്‍ത്ത് തൃശൂര്‍ മദര്‍ കോളേജ്, 10 വര്‍ഷത്തെ ചെങ്കോട്ട തകര്‍ത്ത് കോഴിക്കോട് പികെ കോളേജ്, 6 വര്‍ഷത്തിന് ശേഷം കല്‍പ്പറ്റ ഗവണ്മെന്റ് കോളേജ്, 8 വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്പയര്‍ കോളജ്, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്പയര്‍ പാലക്കാട്, 5 വര്‍ഷങ്ങള്‍ക്ക് ശേഷം കൊടുവള്ളി ഗവണ്‍മെന്റ് കോളേജ്, എസ്.എഫ്.ഐ കോട്ടയായ മാര്‍ത്തോമാ കോളേജ് ചുങ്കത്തറ, ചരിത്രത്തിലാദ്യമായി സെന്റ് ജോസഫ് പാവറട്ടി തൃശൂര്‍, ജയശ്രീ കോളേജ് വയനാട്, എസ്.എന്‍.ഇ.എസ് ചെത്ത്ക്കടവ് കുന്ദമംഗലം, ശ്രീ ഗോകുലം ബാലുശ്ശേരി, കൊടുങ്ങല്ലൂര്‍ ഗവ കോളേജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ് മുന്നണി വിജയിച്ചു.

സര്‍വകലാശാലയിലും കോളേജിലും എസ്.എഫ്.ഐ നടത്തുന്ന മാഫിയാവല്‍ക്കരണത്തിനെതിരെ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് അനുകൂലമായ വിജയമാണ് ഇത്തവണ കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കോളജ് യൂണിയനിലൂടെ എം.എസ്.എഫ് നേടിയ വിജയമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി സി.കെ നജാഫും പറഞ്ഞു. നാദാപുരം കോളജ്, എം.എച്ച്.എസ് കോളജ് തുടങ്ങി പന്ത്രണ്ടിലധികം കോളജുകള്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്.എഫ്.ഐക്ക് അനുകൂലമായി സര്‍വകലാശാലയും ഇടത് അനുകൂല സിന്റിക്കേറ്റ് അംഗങ്ങളും വിവിധ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും ഉള്‍പ്പെടെ എം.എസ്.എഫ് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളാന്‍ ശ്രമിച്ചപ്പോള്‍ കോടതിയില്‍ നിന്ന് പ്രത്യേക അനുമതി സമ്പാദിച്ചാണ് മത്സരിച്ചത്. ക്യാമ്പസുകളിലെ ഫഷിസത്തിനെതിരെ എം.എസ്.എഫ് നടത്തിയ ചെറുത്തുനില്‍പ്പിന്റേത് കൂടിയാണ് ഈ വിജയം. കോഴിക്കോടും വയനാടും മലപ്പുറത്തും ഏറ്റവും വലിയ ഒറ്റകക്ഷിയായി എം.എസ്.എഫിന് മാറാനായി. മറ്റ് സ്ഥലങ്ങളില്‍ എം.എസ്.എഫ് കൂടി ചേര്‍ന്ന് യു.ഡി.എസ്.എഫിനെ വലിയ മുന്നേറ്റത്തിലേക്കെത്തിക്കാന്‍ സാധിച്ചു.

 

Continue Reading

Trending