Connect with us

kerala

‘രാഷ്ട്രീയ വഞ്ചന’; മാണിസാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

കേരളരാഷ്ട്രീയത്തില്‍ കെ.എം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സി.പി.എം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജ ആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സി.പി.എമ്മിനെതിരേ യു.ഡി.എഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്‌നിശുദ്ധി വരുത്തി പുറത്തുവരാന്‍ യു.ഡി.എഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Published

on

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുദശാബ്ദത്തോളം യു.ഡി.എഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളരാഷ്ട്രീയത്തില്‍ കെ.എം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സി.പി.എം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു. വ്യാജ ആരോപണങ്ങള്‍കൊണ്ട് മൂടി. മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സി.പി.എമ്മിനെതിരേ യു.ഡി.എഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്‌നിശുദ്ധി വരുത്തി പുറത്തുവരാന്‍ യു.ഡി.എഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. മാണി സാറിന്റെ ആത്മാവ് പൊറുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. നിര്‍വ്യാജമായ ഒരു ഖേദപ്രകടനമെങ്കിലും ഇടതുമുന്നണിയില്‍ നിന്നു രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നുണ്ട്. സി.പി.എമ്മിന്റെ കക്ഷത്തില്‍ തലവച്ചവരൊക്കെ പിന്നീട് ദു:ഖിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വികസനവും കരുതലും എന്നതായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ മുഖമുദ്ര. അതില്‍ കരുതലിന്റെ മുഖം മാണിസാര്‍ പ്രധാനപങ്കുവഹിച്ച കാരുണ്യ പദ്ധതി, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിവയായിരുന്നു. ഈ പദ്ധതികളെല്ലാം ഇടതുസര്‍ക്കാര്‍ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികള്‍ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു. കര്‍ഷകര്‍ രാജ്യത്തും കേരളത്തിലും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തിവരുകയാണ്. കര്‍ഷകരോട് അല്‍പമെങ്കിലും അനുഭാവം ഉണ്ടെങ്കില്‍ ഈ സമരത്തില്‍ അണിചേരുകയാണ് വേണ്ടത്. കര്‍ഷകരെ വര്‍ഗശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സി.പി.എമ്മിനോട് ചേര്‍ന്ന് എങ്ങനെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഹുലിനായി പ്രിയങ്ക ഇന്ന് വയനാട്ടില്‍; പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം ആവേശമാക്കാന്‍ യുഡിഎഫ്

ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

Published

on

വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ 11.45 ന് കല്‍പ്പറ്റ കമ്പളക്കാടും ഉച്ചയ്ക്ക് 1.15 ന് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എടക്കരയിലും തുടര്‍ന്ന് 2.45 ന് വണ്ടൂരിലും നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കാ ഗാന്ധി സംസാരിക്കുമെന്ന് യുഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു. ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

 

 

Continue Reading

kerala

ഇന്ത്യ മുന്നണി വിജയിക്കണം; കെ.ജി.എസ്‌

പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Published

on

ഇന്ത്യ മുന്നണി വിജയിക്കണമെന്ന് പ്രശസ്ത കവി കെ.ജി.എസ്. അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് പേജിലാണ് ഇന്നലെ ഈ പോസ്റ്റിട്ടത്. പ്രമുഖ ഇടതു ചിന്തകൻ ഡോ. എം. ആസാദ് അടക്കമുള്ളവർ ഇതിന് പിന്തുണച്ച് ലൈക് ചെയ്തു.

Continue Reading

kerala

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്പിൽ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Published

on

വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താന്‍ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.

എതിര്‍ സ്ഥാനാര്‍ഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എന്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നല്‍കിയപ്പോഴാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിതനായത്. തനിക്ക് എതിര്‍ സ്ഥാനാര്‍ഥി വക്കീല്‍ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ ആരോടും താന്‍ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകള്‍ കാണാന്‍ തന്നെ താല്‍പര്യമില്ല. ഒരു പോസ്റ്റിന്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങള്‍ പറഞ്ഞ് വോട്ട് ചോദിച്ചാല്‍ മതിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഡിജിപിക്ക് പരാതി നല്‍കി.

തെറ്റായ പ്രചരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ. കെ ശൈലജ പറഞ്ഞതോടെയാണ് ഷാഫി പരാതി നല്‍കിയത്.

 

Continue Reading

Trending