kerala
സേവനോൽസുകാരായി കെഎംസിസിയും ഓപ്പറേഷൻ കാവേരി : 360 പേർ ഡൽഹിയിൽ
അഷ്റഫ് വേങ്ങാട്ട്
റിയാദ്: ഓപ്പറേഷൻ കാവേരിയിൽ സുഡാനിൽ നിന്ന് ഒരു കപ്പലിലും രണ്ട് വിമാനങ്ങളിലുമായി ജിദ്ദയിലെത്തിയ 561 പേരിൽ 360 പേർ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ആഹ്ലാദഭരിതരായാണ് യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയത്. സഊദി സമയം ഉച്ചക്ക് മൂന്ന് മണിക്കുള്ള പ്രത്യേക വിമാനത്തിലാണ് ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് പറന്നത് . സഊദി എയർലൈൻസിന്റെ എസ് വി 3620 വിമാനത്തിലാണ് മലയാളികൾ ഉൾപ്പടെയുള്ളവർ യാത്ര തിരിച്ചത്.

ജിദ്ദയിൽ നിന്ന് നിലവിൽ ഡൽഹി , മുംബൈ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഡൽഹിയിലെത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ താമസമൊരുക്കും. സംസ്ഥാന സർക്കാറിന്റെ ചെലവിൽ ഇവരെ കേരളത്തിലെത്തിക്കും.
നേരത്തെ ആദ്യ കപ്പലിൽ 278 പേരും വ്യോമസേനയുടെ ആദ്യ വിമാനത്തിൽ 148 പേരും രണ്ടാം വിമാനത്തിൽ 135 പേരുമാണ് സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയത്. പതിനാറ് മലയാളികൾ ഉൾപ്പടെ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ഇന്നലെ സഊദി സമയം രാത്രി പതിനൊന്ന് മണിയോടെയാണ് ജിദ്ദ തുറമുഖത്തെത്തിയത്.
കപ്പലിലും ഇരു വിമാനങ്ങളിലെത്തിയവർക്കും ജിദ്ദ ഇന്ത്യൻ സ്കൂളിലാണ് താമസം ഒരുക്കിയത് . സ്കൂളിലേക്ക് മാറ്റിയ യാത്രക്കാരെ സഹായിക്കുന്നതിന് വേണ്ടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ടിന്റെയും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയുടെയും നേതൃത്വത്തിൽ വളണ്ടിയർമാർ മുഴുസമയം രംഗത്തുണ്ടായിരുന്നു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്ക് ഇന്ത്യൻ എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥന്മാരോടൊപ്പം കെഎംസിസി
വളണ്ടിയർമാരുടെ സേവനം ഏറെ ആശ്വാസമായി.

കപ്പലിലെത്തിയവർക്കും വിമാനങ്ങളിലെത്തിയവർക്കുമുള്ള എമിഗ്രെഷൻ നടപടികൾ ഇന്ത്യയിലെ വിമാനത്താവളങ്ങളിലാണ് ഏർപ്പെടുത്തിയത്. അടിയന്ത്രഘട്ടമായതിനാൽ മതിയായ രേഖകളോ പാസ്പോർട്ടോ ഇല്ലാതെയാണ് പലരും യാത്ര ചെയ്തത്. രേഖകൾ ഇല്ലാത്തവരെല്ലാം സുഡാനിലെ ഇന്ത്യൻ എംബസി നൽകിയ എമെർജൻസി സർട്ടിഫിക്കറ്റ് വഴിയാണ് യാത്ര തുടർന്നത്.
kerala
പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
2 പേരുടെ നില ഗുരുതരം
പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന് സിയാന് ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂര്‍ പാല് സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര് ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റസീനയും റഹ്മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
kerala
കോഴിക്കോട് എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട്: പേരാമ്പ്രയില്‍ എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
kerala
ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന് ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ആദിത്യന് ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന് അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala11 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

