Connect with us

india

കേന്ദ്രസര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ ഒന്നിച്ചു നില്‍ക്കാന്‍ പ്രതിപക്ഷം; 22 കക്ഷികള്‍ യോഗം ചേരുന്നു

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികള്‍ ഓണ്‍ലൈനായി പ്രതിപക്ഷം യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ ഐക്യം. കൊവിഡ് പ്രതിരോധം, രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ എന്നിവയിലെ മോദി സര്‍ക്കാറിന്റെ കെടുകാര്യസ്ഥ അവസ്ഥക്കെതിരെ ഒന്നിച്ച് നിന്ന് പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇതിനായി പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംയുക്തയോഗം ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 22 കക്ഷികള്‍ ഓണ്‍ലൈനായി പ്രതിപക്ഷം യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയും വര്‍ധിക്കുന്ന തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ വിഷയമാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഫേസ്ബുക്ക്, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം തുടങ്ങിയവയും പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിക്കും. കേന്ദ്ര സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നത് മുതല്‍ ജിഡിപി ഇടിവ് വരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചകളില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ സാധ്യതയുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി വിഹിതം വിതരണം ചെയ്യുന്നതിലെ വീഴ്ച പാര്‍ലമെന്റില്‍ ചോദ്യം ചെയ്യണമെന്ന് എല്ലാ പ്രാദേശിക പാര്‍ട്ടികളും ആവശ്യമായി ഉയര്‍ത്തികൊണ്ടുവരാനും പദ്ധതിയുണ്ട്. നേരത്തെ ഇതു സംബന്ധിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അടുത്തിടെ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ജിഎസ്ടി കുടിശ്ശിക, മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു യോഗം. പാര്‍ലമെന്റിനകത്തും പുറത്തും മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി കാണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി, ശിവസേന, ഡി.എം.കെ, ജെ.ഡി.എസ് എന്നീ കക്ഷികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തരവേളയോ സ്വകാര്യബില്ലുകളോ ഉണ്ടാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സമീപമനത്തിനെതിരേയും പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. ശൂന്യവേളയുടെ സമയം കുറയ്ക്കുന്നതിനെതിരെ, സര്‍ക്കാരിനോടു ചോദ്യങ്ങള്‍ ചോദിക്കാനും വിവരങ്ങളറിയാനുമുള്ളത് ജനപ്രതിനിധികളുടെ അവകാശമാണെന്ന് ഇതരപാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിന് ശേഷം മേയ് 22 നാണ് പ്രതിപക്ഷ കക്ഷികള്‍ അവസാനമായി യോഗം ചേര്‍ന്നത്.

ഈ മാസം 14 മുതല്‍ ഒക്ടോബര്‍ 1 വരെയാണു സഭ സമ്മേളിക്കുന്നത്. രാവിലെ 9 മുതല്‍ 1 വരെയും ഉച്ചയ്ക്കു 3 മുതല്‍ 7 വരെയുമാണു സമയം. 14ന് ലോക്‌സഭ രാവിലത്തെ സെഷനില്‍ നടക്കും. വൈകിട്ട് രാജ്യസഭയും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യസഭ രാവിലെയും ലോക്‌സഭ ഉച്ചയ്ക്കു ശേഷവുമായിരിക്കും. ഈ മണ്‍സൂണ്‍ സമ്മേളനത്തില്‍ 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. ഇരുസഭകള്‍ക്കും 18 സിറ്റിങ്ങുകളുണ്ടാകും.

കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും സഭാ നടപടികള്‍. പങ്കെടുക്കുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയിരിക്കണം. ഗാലറികളില്‍ പോളികാര്‍ബണേറ്റ് പാളികളുപയോഗിച്ച് കണ്‍സോളുകള്‍ സ്ഥാപിക്കും. വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ഉണ്ടാകും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

Trending