Connect with us

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശാസ്ത്രക്രിയ; കയ്യിന് പകരം ശസ്ത്രക്രിയ ചെയ്തത് കുഞ്ഞിന്റെ നാവിന്

ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

kerala

ചെർക്കളം ഓർമ്മ ദിനത്തിനോടാനുബന്ധിച്ച് ചെർക്കള ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ഖബർ സിയാറത്തും പ്രാർത്ഥന സംഗമവും നടത്തി

പ്രമുഖ പ്രാസംഗികനും ചെർക്കള മുഹിയുദ്ധീൻ വലിയ ജമാഅത്ത് പള്ളി ഖത്തീബുമായ ഇബ്രാഹിം ഖലീൽ ഹുദവി ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Published

on

ചെർക്കളം ഓർമ്മ ദിനത്തിനോടാനുബന്ധിച്ച് ചെർക്കള ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖബർ സിയാറത്തും പ്രാർ ത്ഥന സംഗമവും നടത്തി. പ്രമുഖ പ്രാസംഗികനും ചെർക്കള മുഹിയുദ്ധീൻ വലിയ ജമാഅത്ത് പള്ളി ഖത്തീബുമായ ഇബ്രാഹിം ഖലീൽ ഹുദവി ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുറഹിമാൻ ജില്ലാ സെക്രട്ടറി കെ അബ്ദുല്ല കുഞ്ഞി ചെർക്കള, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മാഹിൻ കേളോട്, കെഎംസിസി നേതാക്കളായ സലാം കന്യപ്പാടി, പി ആർ ഹനീഫ്, ശിഹാബ് തങ്ങൾ മേല്പറമ്പ് ജില്ലാ മുസ്ലിം കമ്മിറ്റിയംഗളായ അബൂബക്കർ പെർദന, എം കെ അബ്ദുൽ റഹ്മാൻ, ബഷീർ പള്ളങ്കോട്, മണ്ഡലം വൈസ് പ്രസിഡന്റ്‌ എം എ എച്ച് മഹമൂദ്, സെക്രട്ടറിമാരായ നാസർ ചെർക്കളം, എസ് മുഹമ്മദ് കുമ്പടാജേ, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജലീൽ എരുതും കടവ് ജനറൽ സെക്രട്ടറി ഇക്ബാൽ ചേരൂർ ട്രഷറർ ബി എം എ കാദർ, വൈസ് പ്രസിഡന്റ്‌ അബുബക്കർ മോട്ടയിൽ, സെക്രട്ടറി ഒ പി ഹനീഫ, ചെർക്കള മുഹിയുദ്ദീൻ വലിയ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എ അബ്ദുല്ല കുഞ്ഞി ജനറൽ സെക്രട്ടറി സി കെ ഷാഫി കബീർ ചെർക്കളം സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര, ഹാരിസ് തായൽ, അബ്ദുൽ ഖാദർ തായൽ ഹാരിസ് സി കെ, ബഷീർ കോലാച്ചിടുക്കം, കെ പി മഹമൂദ് ചെങ്കള, സി പി മൊയ്‌ദു മൗലവി, സലാം ചെർക്കള സമീർ മാസ്റ്റർ, ഫൈസൽ പൈച്ചു, ഹാരിസ് സി കെ കെ മറ്റു മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും പ്രവാസി ലീഗിന്റെയും നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; 3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  

Published

on

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

28–07–2024: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

29–07–2024: കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട്
30–07–2024: കോഴിക്കോട്, കണ്ണൂർ, കാസർകോട്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ  അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയാറെടുപ്പുകൾ നടത്തണമെന്നും മുന്നറിയിപ്പ്. ആവശ്യമെങ്കിൽ മാറിത്താമസിക്കണം. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കാനും നിർദേശമുണ്ട്.

ഇന്നും നാളെയും വടക്കൻ കേരള തീരം – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും, മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ വടക്കൻ കേരള തീരം – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

EDUCATION

കാലിക്കറ്റ് സർവ്വകലാശാല : ബിരുദ കോഴ്സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Published

on

2024-25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ചുള്ള ഗവ./എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും അതത് കോളേജിൽ 31.07.2024 ന് വൈകുന്നേരം 3.00 മണിക്കുളളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരം (പെർമനെന്റ്) അഡ്മിഷൻ എടുക്കേണ്ടതാണ്.

അഡ്മിഷൻ എടക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും തുടർന്നുള്ള അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻഡേറ്ററി ഫീസ് അടച്ച ശേഷമാണ് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടത്.

https://admission.uoc.ac.in/admission?pages=ug

Continue Reading

Trending