kerala
ഞങ്ങളുടെ ടാർജറ്റ് 50000 വോട്ടുകൾ ആയിരുന്നു; ഇത് ജനങ്ങൾ അംഗീകരിച്ച ഭൂരിപക്ഷം; കെ സി വേണുഗോപാൽ
ജനങ്ങള്‍ അംഗീകരിച്ചുകൊടുത്ത ഭൂരിപക്ഷമാണിത്, ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് ജനങ്ങള്‍ പ്രകടിപ്പിച്ചു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഇട്ട ടാര്‍ജറ്റ് 50000 വോട്ടുകള്‍ ആയിരുന്നുവെന്ന് കെ സി വേണുഗോപാല്‍. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലെ ചരിത്രം ആയിരിക്കും ഇത് എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു.
ജനങ്ങള്‍ അംഗീകരിച്ചുകൊടുത്ത ഭൂരിപക്ഷമാണിത്. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് ജനങ്ങള്‍ പ്രകടിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ സര്‍ക്കാരിനെതിരെയുള്ള മറുപടി ജനങ്ങള്‍ നല്കി. ഇത്രയും വലിയ ഭൂരിപക്ഷം സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായുള്ള ജനങ്ങളുടെ വികാരം വ്യക്തമാണ്. ദുഷിച്ച ഭരണം ജനം അംഗീകരിക്കുന്നില്ല. പുതുപ്പളിയില്‍ വികസനത്തിന്റെ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ വികസന കാഴ്ചപ്പാട് ജനങളുടെ നെഞ്ചില്‍ കൈവച്ച് ആവരുതെന്നും കെ സി വേണുഗോപാല്‍ വ്യകത്മാക്കി.
kerala
വീണ്ടും കുതിച്ച് സ്വര്‍ണവില; രണ്ട് ദിവസത്തില്‍ 2,000 രൂപയുടെ വര്‍ധന
മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുകയറി. ഇന്ന് പവന് വില ഒറ്റയടിക്ക് 640 രൂപ ഉയര്‍ന്നതോടെ 93,800 രൂപയായി. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ച് പുതിയ വില 11,725 രൂപയായി. ഇന്നലെ മാത്രം പവന് 1,400 രൂപ കൂടിയതായി രേഖപ്പെടുത്തിയിരുന്നത്.
മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്. ഈ മാസം അഞ്ചിന് വില 89,080 രൂപയായി കുറഞ്ഞ് മാസത്തിലെ താഴ്ന്ന നിലയിലായിരുന്നു. പിന്നീട് നിരക്ക് ക്രമേണ ഉയര്‍ന്ന് 13ന് 94,320 രൂപയാണ് ഇതുവരെ മാസത്തിലെ ഉയര്‍ന്ന നിരക്ക്.
മാറിമറിയുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളാണ് വിലയില്‍ പ്രകടമായ ഉയര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്. യുഎസ് സമ്പദ് വ്യവസ്ഥയുടെ സജീവ നിക്ഷേപകരുടെ ഓഹരി വിപണിയിലേക്കുള്ള തിരിച്ചുവരവ്, ഡോളര്‍ ശക്തിപ്രാപിച്ചത് എന്നിവ സ്വര്‍ണവില ഉയരാന്‍ കാരണമായി എന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
എറണാകുളം സൗത്ത് സ്റ്റേഷനില്‍ 56 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര് കസ്റ്റഡിയില്‍
ടാറ്റ നഗര്‍ എക്സ്പ്രസില്‍ നിന്നു് 56 കിലോ കഞ്ചാവ് പിടികൂടി.
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ടാറ്റ നഗര്‍ എക്സ്പ്രസില്‍ നിന്നു് 56 കിലോ കഞ്ചാവ് പിടികൂടി. രണ്ട് മലയാളികളും ഒരു റെയില്‍വേ കരാര്‍ ജീവനക്കാരനും പിടിയിലായതായി പൊലീസ് അറിയിച്ചു.
ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ട്രെയിനിലെ കരാര്‍ ജീവനക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി സുഖലാല്‍ വഴിയാണ് കഞ്ചാവ് കടത്തിയതെന്നാണ് അന്വേഷണ വിവരം. വിജയവാഡയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നുമാണ് സൂചന.
കഞ്ചാവ് കൈപ്പറ്റാനെത്തിയ മലയാളികളായ സനൂപും ദീപക്കും പുലര്‍ച്ചെ ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലിസ് പിടികൂടി. പ്രതികളോട് വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
kerala
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രതീഷ്ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) യെയാണ് ഇന്നലെ രാത്രിയില്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

