അഹമ്മദാബാദ്: ബാലാകോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ 250 ലേറെ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന.

ബാലകോട്ടിലെ മിന്നലാക്രമണം സംബന്ധിച്ച് പ്രധാനമന്ത്രിയോ ബി.ജെ.പി നേതാക്കളോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ഇത് സംബന്ധിച്ച് പ്രസ്താവന നടത്തുന്നത്.

അതേസമയം 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം പ്രചരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും ഇത്തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയായ എസ്.എസ് അലുവാലിയ കഴിഞ്ഞ ദിവസം പറഞ്ഞത്.