Connect with us

kerala

കാഫിർ സ്‌ക്രീൻ ഷോട്ടിന് പിന്നിൽ പി. മോഹനനും കുടുംബവും; പൊലീസ് സത്യം പറയാൻ മടിക്കുന്നുവെന്ന് കെ.എം ഷാജി

കേസിൽ അന്വേഷണം എവിടെയും എത്തില്ല. നാളെ, കേസ് ഏതെങ്കിലും പാർട്ടിക്കാരന്‍റെ തലയിലിട്ട് യഥാർഥ പ്രതികൾ രക്ഷപ്പെടുമെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

Published

on

ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പൊലീസ് സത്യം പറയാൻ മടിക്കുന്നുവെന്ന് മുസ് ലിം ലീ​ഗ് നേതാവ്‌ കെ.എം ഷാജി. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും കുടുംബവുമാണ് പ്രചരണത്തിന് പിന്നിലെന്നും കെ.എം. ഷാജി ആരോപിച്ചു.

ഈ കേസിൽ പൊലീസ് അന്വേഷണം ആദ്യം എത്തേണ്ടത് പി. മോഹനൻ, മുൻ എം.എൽ.എ കെ.കെ. ലതിക, അവരുടെ മകൻ എന്നിവരിലേക്കാണ്. അവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൽ അന്വേഷണം എവിടെയും എത്തില്ല. നാളെ, കേസ് ഏതെങ്കിലും പാർട്ടിക്കാരന്‍റെ തലയിലിട്ട് യഥാർഥ പ്രതികൾ രക്ഷപ്പെടുമെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് പ്ര​ച​രി​ച്ച ‘കാ​ഫി​ർ’ സ്‌​ക്രീ​ൻ ഷോ​ട്ടി​ന്‍റെ ഉ​റ​വി​ടം റെ​ഡ് ബ​റ്റാ​ലി​യ​ൻ, റെ​ഡ് എ​ൻ​കൗ​ണ്ടേ​ഴ്സ് എ​ന്നീ ​വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പു​ക​ളെ​ന്നാണ്​ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്. കേ​സി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​യാ​യ എം.​എ​സ്.​എ​ഫ് നേ​താ​വ് പി.​കെ. മു​ഹ​മ്മ​ദ് കാ​സിം ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് വ​ട​ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കേ​സ് ഡ​യ​റി ഹൈകോടതിയിൽ ഹാ​ജ​രാ​ക്കി​യ​ത്. എ​ന്നാ​ൽ, ഫേ​സ്​​ബു​ക്, വാ​ട്​​സ്​​ആ​പ്​ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട​ത്​ ആ​രാ​ണെ​ന്ന്​ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

അ​മ്പ​ല​മു​ക്ക് സ​ഖാ​ക്ക​ൾ എ​ന്ന ഫേ​സ്ബു​ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട 2 ഫോ​ൺ ന​മ്പ​റു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മ​നീ​ഷ്, സ​ജീ​വ് എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള​താ​ണ് ഈ ​ന​മ്പ​റു​ക​ൾ. അ​മ്പ​ല​മു​ക്ക് സ​ഖാ​ക്ക​ൾ എ​ന്ന പേ​ജി​ന്‍റെ അ​ഡ്മി​നാ​യ മ​നീ​ഷി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. റെ​ഡ് ബ​റ്റാ​ലി​യ​ൻ എ​ന്ന വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പി​ൽ​ നി​ന്നാ​ണ് മ​നീ​ഷി​ന് വി​വാ​ദ പോ​സ്റ്റ് കി​ട്ടി​യ​തെ​ന്ന് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.

അ​മ​ൽ​റാം എ​ന്ന​യാ​ളാ​ണ് റെ​ഡ് ബ​റ്റാ​ലി​യ​ൻ ഗ്രൂ​പ്പി​ൽ ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത്. റെ​ഡ്​ എ​ൻ​കൗ​ണ്ടേ​ഴ്​​സ്​ എ​ന്ന ഗ്രൂ​പ്പി​ൽ നി​ന്ന്​ ഇ​ത്​ കി​ട്ടി​യെ​ന്നാ​ണ്​ അ​മ​ൽ റാം ​പ​റ​യു​ന്ന​ത്. റെ​ഡ്​ എ​ൻ​കൗ​ണ്ടേ​ഴ്​​സി​ൽ ഇ​ത്​ പോ​സ്റ്റ്​ ചെ​യ്ത​ത്​ റി​ബീ​ഷ് എ​ന്ന​യാ​ളാ​ണെ​ന്നാ​ണ്​ മൊ​ഴി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​ബീ​ഷി​ന്റെ മൊ​ഴി എ​ടു​ത്തെ​ങ്കി​ലും പോ​സ്റ്റ് ല​ഭി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് പ​റ​യാ​ൻ ത​യാ​റാ​യി​ല്ല. പോ​രാ​ളി ഷാ​ജി എ​ന്ന ഫേ​സ്ബു​ക്​ ഗ്രൂ​പ്പി​ൽ വി​വാ​ദ പോ​സ്റ്റ് ഇ​ട്ട​ത് വ​ഹാ​ബ് എ​ന്ന​യാ​ളാ​ണ്.

വി​വാ​ദ പോ​സ്റ്റ് കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ മെ​റ്റ ക​മ്പ​നി വി​വ​രം ന​ൽ​ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ട്​​സ്​​ആ​പ്പി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ​യെ പ്ര​തി ചേ​ർ​ത്താ​ണ് ഹൈ​കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റ്​ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​ത്ത​തി​നും പ​ല​കു​റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ ​പോ​സ്റ്റ്​ നീ​ക്കം ചെ​യ്യാ​ത്ത​തി​നു​മാ​ണ്​ മെ​റ്റ​യെ മൂ​ന്നാം പ്ര​തി​യാ​ക്കി​യ​ത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സൈനുല്‍ ആബിദീന്‍ സഫാരി

പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

Published

on

മുസ്‌ലിം ലീഗ് നേതാവ് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുല്‍ ആബിദീന്‍ സഫാരി. പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റ് ആയിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മര്‍ സാഹിബ് പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കുമെന്നും സൈനുല്‍ ആബിദീന്‍ സഫാരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഓര്‍മ്മകളില്‍ ജ്വലിച്ച് എന്‍.കെ.സി
കെ. സൈനുല്‍ ആബിദീന്‍ സഫാരി
(മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്)

പാനൂര്‍ മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റും മുസ്ലിം ലീഗിന്റെ സമുജ്ജ്വല നേതാവുമായിരുന്ന എന്‍.കെ.സി. ഉമ്മര്‍ സാഹിബ് (80) വിയോഗം നാടിന്റെ തീരാനഷ്ടമാണ്. വ്യക്തിപരമായും പൊതുരംഗത്തും അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന എന്റെ മനസില്‍ ഈ വിയോഗം മാനസികമായ വലിയ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

എന്‍.കെ.സി. ഉമ്മര്‍ സാഹിബിനെ ആദ്യം പരിചയപ്പെട്ടത്, എന്റെ സഹോദരിയുടെ ഭര്‍ത്താവും മുസ്ലിം ലീഗിന്റെ പ്രമുഖനുമായ കെ.കെ. മുഹമ്മദ് വഴിയായിരുന്നു. ബാല്യകാലം മുതലേ കെ.കെ. മുഹമ്മദ് സാഹിബുമായി അദ്ദേഹം അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട്, ആ സൗഹൃദബന്ധത്തില്‍ ഞാനും പങ്കാളിയായി. അദ്ദേഹത്തിന്റെ കുടുംബവുമായും എനിക്ക് ഹൃദയബന്ധം നിലനിന്നിരുന്നു.
‘പാനൂര്‍’ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന മുഖങ്ങളിലൊന്ന് എന്‍.കെ.സി. ഉമ്മര്‍ സാഹിബിന്റേതാണ്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനമേഖലയായാലും, മഹല്ല് ജമാഅത്തിന്റെ കാര്യങ്ങളായാലും, പാനൂരിന്റെ പര്യായമായിരുന്നു എന്‍.കെ.സി മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുന്‍ ട്രഷറര്‍ എന്ന നിലയില്‍ ലീഗിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. പാരമ്പര്യമുള്ള ഒരു കുടുംബത്തിന്റെ വൈഭവം അദ്ദേഹം ജീവിതത്തിലുടനീളം പ്രതിഫലിപ്പിച്ചു.

പാനൂരിന്റെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമായിരുന്നു എന്‍.കെ.സി, കെ.എം. സൂപ്പി കൂട്ടുകെട്ട്. കെ.എം. സൂപ്പി സാഹിബിനെ മുസ്ലിം ലീഗില്‍ എത്തിക്കുന്നതിലും അദ്ദേഹം നിര്‍ണായകമായ നേതൃപങ്ക് വഹിച്ചു. അതുപോലെ, എന്റെ ഭാര്യയുടെ കുടുംബമായ പുല്ലാഞ്ഞിയോട്ട് കുടുംബവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. ഭാര്യാപിതാവുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം ഏറെ സ്‌നേഹപൂര്‍ണ്ണമായിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരുന്ന പ്രാധാന്യം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തതാണ്.

അദ്ദേഹം അസുഖബാധിതനായി കഴിയുമ്പോള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ആ അവസരത്തിലെ അദ്ദേഹത്തിന്റെ വാക്കുകളും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും ഇന്നും മനസില്‍ തിളക്കത്തോടെ നില്‍ക്കുന്നുണ്ട്.
പ്രിയപ്പെട്ട ഉമ്മര്‍ സാഹിബിന്റെ വേര്‍പാട് പൊതുപ്രവര്‍ത്തന രംഗത്ത് ഒരു ശൂന്യത സൃഷ്ടിച്ചേക്കാം. എങ്കിലും, അദ്ദേഹം പകര്‍ന്ന മാനുഷികതയും വിലപ്പെട്ട ഓര്‍മ്മകളും പാനൂരിലെയും സമീപ പ്രദേശങ്ങളിലിലെയും പൊതുപ്രവര്‍ത്തകരുടെ കര്‍മ്മമണ്ഡലങ്ങളില്‍ ഒരു വഴികാട്ടിയായിരിക്കും.

ഭാര്യ ഹാജറ, മക്കളായ സൈബുന്നിസ, ഷമീം (ദുബായ്), സമീര്‍ (സ്വര്‍ണ്ണ മഹല്‍), സഹീര്‍, ശക്കീര്‍ (ഖത്തര്‍), സബീന, സൈബു എന്നിവര്‍ക്കും മരുമക്കളായ ഷംസു പോയില്‍ (ദുബായ്), സുബൈര്‍ (ബഹ്‌റൈന്‍), സറീന, സാജിറ, ജസീല, ആബിദ എന്നിവര്‍ക്കും സഹോദരങ്ങളായ കെ.സി. അബ്ദുള്ള, ഉസ്മാന്‍ നെല്ലൂര്‍, പരേതരായ അബു, മഹമൂദ്, യൂസഫ്, അബൂബക്കര്‍, ആസ്യ എന്നിവര്‍ക്കും അവരുടെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഞാനും എന്റെ കുടുംബവും ദുഃഖത്തില്‍ പങ്കുചേരുന്നു.

 

Continue Reading

kerala

ശബരിമലയിലെ തിരക്ക് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേട്; കെ.സി വേണുഗോപാല്‍

ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Published

on

ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്നും നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്കുണ്ടായതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

‘സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.’ കെ.സി പറഞ്ഞു.

തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്.

Continue Reading

kerala

കേബിള്‍ ടി.വി പങ്കാളിത്ത വാഗ്ദാനത്തില്‍ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കുമളി: കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൊച്ചറ സ്വദേശിയായ വിമോന്‍ (35) ആണ് പിടിയിലായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് പ്രദേശത്തെ ഗ്ലോബല്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സ്ത്രീയോട് ഏഴുലക്ഷം രൂപ വാങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കരാറനുസരിച്ച് ലാഭവിഹിതം നല്‍കാതിരുന്നതിനാല്‍ തുക ആവശ്യപ്പെട്ടപ്പോള്‍ പോലും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

Continue Reading

Trending