തിരുവനന്തപുരം: മുന്‍ ആര്‍എസ്എസ് നേതാവും ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിമായ പി പത്മകുമാര്‍ ആര്‍.എസ്.എസ് വിട്ടു. ഇനി മുതല്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പത്മകുമാര്‍ അറിയിച്ചു.

പത്മകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.