Connect with us

Culture

അതിര്‍ത്തിയില്‍ പാക് പടയൊരുക്കം

Published

on

ഇസ്‌ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധത്തില്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി അതിര്‍ത്തിയില്‍ പടയൊരുക്കം. നിയന്ത്രണ രേഖയോടു ചേര്‍ന്നു കിടക്കുന്ന എല്ലാ വ്യോമസേനാ താവളങ്ങളും പ്രവര്‍ത്തന സജ്ജമാക്കാന്‍ പാകിസ്താന്‍ നടപടി തുടങ്ങി. ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് 12,000 ഉദ്യോഗസ്ഥര്‍ക്ക് വ്യോമസേനാ മേധാവി ബി.എസ് ധനോവ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിനു പിന്നാലെ നൗഷേറ സെക്ടറില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്ന പാക് സൈനിക പോസ്റ്റുകളും ബങ്കറുകളും ഇന്ത്യ തകര്‍ക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പാകിസ്താനും സൈന്യത്തെ സജ്ജമാക്കുന്നത്.
സികര്‍ദുവിലെ ഖ്വാദ്രി വ്യോമതാവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പാക് വായുസേനാ മേധാവി സുഹൈല്‍ അമന്‍ ആണ് സൈനിക സജ്ജീകരണം സ്ഥീരീകരിച്ചത്. ഇന്ത്യന്‍ ഭീഷണിയെ നേരിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ശത്രുരാജ്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ അവര്‍ മാത്രമല്ല, അവരുടെ വരും തലമുറ കൂടി അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കി. ”പാകിസ്താന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാല്‍ നോക്കിയിരിക്കില്ല. ശത്രുരാജ്യത്തിന്റെ ഭീഷണിയിലോ പ്രസ്താവനകളിലോ ഭയമില്ല. ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാണ്”- സുഹൈല്‍ അമന്‍ കൂട്ടിച്ചേര്‍ത്തു. ഖ്വാദ്രി വ്യോമതാവളത്തില്‍ നടന്ന പാക് യുദ്ധ വിമാനങ്ങളുടെ പരിശീലനം അദ്ദേഹം വിലയിരുത്തി.
ഇതിനിടെ പാക് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു കടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇന്ത്യന്‍ സൈന്യം ഇക്കാര്യം നിഷേധിച്ചു. സിയാച്ചിന്‍ മലനിരകള്‍ക്ക് മുകളിലൂടെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ പറന്നതായി പാകിസ്താന്‍ തന്നെയാണ് അവകാശപ്പെട്ടത്. പാക് യുദ്ധവിമാനമായ മിറാഷ് ജെറ്റ് ആണ് തന്ത്രപ്രധാനമായ സിയാച്ചിനുമുകളിലൂടെ പറന്നത്. സൈനിക പോസ്റ്റുകള്‍ ആക്രമിച്ച ഇന്ത്യക്ക് മറുപടി നല്‍കാന്‍ സൈന്യം ഒരുങ്ങുന്നതായി പാക് റേഡിയോയും റിപ്പോര്‍ട്ട് ചെയ്തു.
കാറക്കോറം പര്‍വ്വതനിരകളില്‍ സ്ഥിതി ചെയ്യുന്ന സിയാച്ചിന്‍ മഞ്ഞുമല, ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ദുഷ്‌കരവുമായ യുദ്ധ ഭൂമിയാണ്. 1984 മുതല്‍ ഇന്ത്യന്‍ പട്ടാളത്തിനാണ് ഇവിടെ മേല്‍ക്കൈ. 19,000 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ കുറഞ്ഞ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇന്ത്യന്‍ പട്ടാളത്തിന്റെ ആത്മധൈര്യത്തിന്റെ പ്രതീകമായാണ് സിയാച്ചിന്‍ യുദ്ധഭൂമിയെ ലോകം നോക്കിക്കാണുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നിമ്രോദ്’ ടീസര്‍ ലോഞ്ച് ചെയ്തു

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു

Published

on

ദുബൈ: സിറ്റി ടാര്‍ഗറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് നിര്‍മിച്ച് ആര്‍.എ ഷഫീര്‍ സംവിധാനം ചെയ്യുന്ന ‘നിമ്രോദ്’ സിനിമയുടെ ടീസര്‍ ലോഞ്ച് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടിക്കിടെ ദുബൈയില്‍ നടന്നു. ക്‌ളാരിഡ്ജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

പൂര്‍ണമായും ക്രൈം ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാലു സ്ത്രീ കഥാപാത്രങ്ങളും പ്രധാന വേഷങ്ങളിലാണുള്ളത്. ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു എന്നിവര്‍ നായികാ നിരയിലെ പ്രധാനികളാണ്. തിരക്കഥ കെ.എം പ്രതീഷ്. ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന്‍ ആര്‍.എ ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു. ശേഖര്‍ വി.ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സിനിമയുടെ ചിത്രീകരണം ഡിസംബര്‍ അവസാന വാരത്തില്‍ ആരംഭിക്കും. ജോര്‍ജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകളെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

Film

ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Published

on

ദേവ് മോഹന്‍ നായകനായെത്തുന്ന ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയില്‍ പുള്ളിയുടെ വേഷത്തില്‍ ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്ന ട്രെയിലര്‍ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം ഇതൊരു മാസ്സ് ആക്ഷന്‍ ചിത്രമാണെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ട്രെയിലറില്‍ പ്രധാനമായും പ്രകടമാവുന്നത് പകയും പ്രതികാരവുമാണ്. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 1നാണ് തിയറ്റര്‍ റിലീസ് ചെയ്യുന്നത്.

ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു

Continue Reading

Trending