ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമണ് നേടിയത്.
ടൂര്‍ണമെന്റിന്റെ 23 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ചാംപ്യന്‍സ് ട്രോഫി ആതിഥേയ ടീം ഒരു ജയം പോലും ഇല്ലാതെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും രണ്ടാം മത്സരത്തില്‍ ഇന്ത്യയോടും ദയനീയ തോല്‍വി ഏറ്റുവാങ്ങിയാണ് ടീം മൂന്നാം പോരിനെത്തിയത്.
ഒരു പന്ത് പോലുമെറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമായാണ് പാകിസ്ഥാന്‍ നില്‍ക്കുന്നത്. അതേസമയം തുടര്‍ച്ചയായ രണ്ടാം മത്സരമാണ് റാവല്‍പിണ്ടിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിക്കുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയും ആസ്‌ട്രേലിയയും തമ്മിലുള്ള മത്സരവും ഉപേക്ഷിച്ചിരുന്നു.
രണ്ട് വീതം ജയത്തോടെ ഇന്ത്യയും ന്യൂസിലന്‍ഡും സെമി ബര്‍ത്ത് ഉറപ്പിച്ചു.