ലാഹോര്‍: ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് പാക് ഫെഡറല്‍ മന്ത്രി ഷെയ്ഖ് റഷീദിന്റെ ഭീഷണി. ടെലിവിഷന്‍ അഭിമുഖത്തിലാണ് ഷെയ്ഖ് റഷീദ് ആണവയുദ്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. പാക് സൈന്യത്തെക്കാളും മികച്ചതാണ് ഇന്ത്യന്‍ സൈന്യം എന്നും ഷെയ്ഖ് റഷീദ് സമ്മതിക്കുന്നു.

ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തേക്കാളും മുകളിലാണ്. അതിനാല്‍ ചെറിയ ആണാവായുധങ്ങള്‍ വികസിപ്പിക്കുന്നതിലാണ് പാകിസ്താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാകിസ്താന്റെ പക്കല്‍ ചെറുതും കൃത്യതയാര്‍ന്നതുമായ ആറ്റം ബോംബുകള്‍ ഉണ്ടെന്നും ഇവയ്ക്ക് അസ്സം വരെയുളള ഇന്ത്യന്‍ മേഖലയെ ലക്ഷ്യം വെയ്ക്കാനുള്ള പ്രാപ്തിയുണ്ടന്നും റഷീദ് പറഞ്ഞു.