പാലക്കാട്: പാലക്കാട് നഗരത്തില്‍ വന്‍ തീപിടിത്തം.സ്റ്റേഡിയം ബൈപ്പാസ് റോഡിലെ ഹോട്ടലിലാണ്‌ തീപിടിത്തമുണ്ടായത്. ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. ആളപായമില്ല. ഉള്ളിലിത്തെ തീ ഇപ്പോഴും അണക്കാനായിട്ടില്ല. മൂന്നുയൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലിന്റെ അടുക്കളഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. യഥാസമയം ഗ്യാസ് സിലിണ്ടറുകള്‍ ഒഴിവാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.