Connect with us

kerala

പാലക്കാട് മാങ്ങ മോഷ്ടിച്ചെന്നാരോപിച്ച് 17കാരനെ കെട്ടിയിട്ട് മർദ്ദിച്ച മൂന്ന് പേർക്കെതിരെ കേസ്

പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറഞ്ഞു.

Published

on

പാലക്കാട് എരുത്തേമ്പതിയിൽ മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസ് .17 വയസുള്ള പട്ടികജാതിക്കാരനായ കുട്ടിയെ മർദ്ധിച്ച കേസിൽ പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർക്കെതിരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കേസ് എടുത്തത്.പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറഞ്ഞു.

kerala

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി; ഇടതുമുന്നണി യോഗം ഇന്ന്

ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന് സിപിഐ വിലയിരുത്തിയിരുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ഇടതുമുന്നണി യോഗം ഇന്ന്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന് സിപിഐ വിലയിരുത്തിയിരുന്നു. തിരിച്ചടിയുടെ കാരണങ്ങളാകും യോഗത്തില്‍ ചര്‍ച്ചചെയുക. അതേസമയം തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് സിപിഎം. ശബരിമല സ്വര്‍ണക്കൊള്ള ബാധിച്ചില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണം ഭരണവിരുദ്ധ വികാരമാണെന്നും വ്യക്തമാക്കിയിരുന്നു. രാവിലെ പത്തരയ്ക്കാണ് യോഗം ചേരുക.

അതിനിടെ, എല്‍ഡിഎഫ് അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൊല്ലം കോര്‍പറേഷനിലെ തോല്‍വി ഗൗരവപൂര്‍ണമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

പൊട്ടിത്തെറിച്ച് സി.പി.ഐ; തോല്‍പ്പിച്ചത് പിണറായി

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത ആ തോല്‍വിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ തമ്മിലടി തുടങ്ങി.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് സി.പി.ഐ. ഇല്ലെന്ന് സി.പി.എം. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത ആ തോല്‍വിക്ക് പിന്നാലെ ഇടതുമുന്നണിയില്‍ തമ്മിലടി തുടങ്ങി. സി.പി.എമ്മിനെതിരെ ആയുധമെടുത്ത് സി.പി.ഐ രംഗത്തെത്തിയത് മുന്നണിയെ കലുഷിതമാക്കും. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും ഫുള്‍ മാര്‍ക്ക് നല്‍കിയപ്പോള്‍ അതിനു വിരുദ്ധമായ നിരീക്ഷണമാണ് സി.പി.ഐ നേത്യയോഗത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രിയെ അതിരൂക്ഷമായാണ് സി.പി.ഐ നേതാക്കള്‍ വിമര്‍ശിച്ചത്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നെന്നും തോല്‍വിക്ക് കാരണം പിണറായിയുടെ നടപടികളാണെന്നും സി.പി.ഐ പറയുന്നു. തീരുമാനങ്ങളെ ല്ലാം മുഖ്യമന്ത്രി ഏകപക്ഷീയമായി കൈക്കൊള്ളുന്നു. മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളമാകാന്‍ ശ്രമിക്കുന്നു. മുന്നണിയില്‍ ആലോചിച്ചല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എല്‍.ഡി.എഫില്‍ കൂട്ടായ ചര്‍ച്ച ഒരുഘട്ടത്തിലും നടന്നിട്ടില്ലെന്നും സി.പി.ഐ തുറന്നടിച്ചു. മുന്നണിയിലെ രണ്ടാംകക്ഷിയുടെ വിമര്‍ശനങ്ങള്‍ ഇങ്ങനെ തുടരുന്നത് എല്‍.ഡി.എഫ് ശിഥിലമാകുന്നതിന്റെ സൂചനയാണ്. സമ്പൂര്‍ണ തോല്‍വിയിലും പാര്‍ട്ടിയുടെ അടിത്തറ ഭദ്രമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതിനു പിന്നാലെയാണ് സി.പി.ഐ നേതാക്കള്‍ പൊട്ടിത്തെറിച്ചത്.

അതേസമയം രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതിനിടെ മുതിര്‍ന്ന നേതാവ് തോമസ് ഐസക്കിന്റെ പരോക്ഷ വിമര്‍ശനവും സി.പി.എം കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറക്കുന്നത്. വര്‍ഷങ്ങളായി ന്യൂനപക്ഷ-ഭൂരിപക്ഷ വിഭാഗങ്ങളെ ത മ്മിലടിപ്പിച്ചും പ്രീണിപ്പിച്ചും നടത്തിയിരുന്ന അഭ്യാസങ്ങള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെന്നാണ് ഐസക്ക് തുറന്നെഴുതിയത്. വോട്ട് തട്ടുന്നതിന് വേണ്ടി മാത്രമാണ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും അയ്യപ്പ സംഗമവും നടത്തിയതെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ഐസക്ക്. ‘കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്ന പോലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം ഇടതുപക്ഷത്തു നിന്നും അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. ഫലസ്തീന്‍ ഐക്യദാര്‍ ഢ്യ കാമ്പയിന്‍ ഏറ്റവും ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്ന കാലയളവിലാണ് ഇത് ഉണ്ടായിട്ടുള്ളത്. ‘ഇടത് ഹിന്ദുത്വ’യെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് എന്തു കൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാന്‍ കഴിയുന്നത്, അതിനു നമ്മുടെ എന്തെങ്കിലും വീഴ്ചകള്‍ നിമിത്തങ്ങളായിട്ടുണ്ടോ’ എന്ന് പരിശോധിക്കണമെന്നാ ണ് ഐസക്കിന്റെ പക്ഷം.

ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ വാളോങ്ങും. പി.എം ശ്രീ അടക്കമുള്ള വിഷയങ്ങള്‍ വീണ്ടും സജീവമാക്കുമെന്നാണ് സൂചന. കനത്ത തോല്‍വിക്ക് പിന്നാലെ മുന്നണിക്കുള്ളിലെ കലാപം കൂടി താങ്ങാനുള്ള ശേഷി സി.പി.എമ്മിനുണ്ടാകില്ല.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.

Published

on

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.

പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. മേയര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2;30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10:30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2;30 നും നടക്കും.

Continue Reading

Trending